Sunday, 19 April 2020

മൈലാഞ്ചി.!!


മുടിയുടെ ആരോഗ്യത്തിനും ഭംഗിയ്‌ക്കും ഏറ്റവും മികച്ച പ്രകൃതിദത്ത മാര്‍ഗമാണ്‌ മൈലാഞ്ചി. എന്നാല്‍ മൈലാഞ്ചി ഉപയോഗിക്കും മുമ്പ്‌ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1, മൈലാഞ്ചി ഉപയോഗിക്കുമ്പോള്‍ രാസവസ്‌തുക്കള്‍ ഒന്നും മുടിയില്‍ ഉണ്ടാകരുത്‌.

2, മൈലാഞ്ചി ഉപയോഗിക്കുമ്പോള്‍ മുടിയുടെ എല്ലാ ഭാഗത്തും ഒരേ നിറം ലഭിക്കില്ല. മുടിയുടെ ഒരോ ഭാഗത്തും ലഭിക്കുന്ന നിറം വ്യത്യസ്‌ഥമായിരിക്കും.

3, കുറഞ്ഞത്‌ രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ മൈലാഞ്ചിയുടെ നിറം മുടിക്ക്‌ ലഭിക്കു. മൈലാഞ്ചി ഇട്ട്‌ രണ്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം മാത്രം മുടി കഴുകുക.

4, മൈലാഞ്ചിയുടെ ഗന്ധം ഷാമ്പു ഉപയോഗിച്ച്‌ കഴുകിയാലും മുന്ന്‌ ദിവസം വരെയും മുടിയില്‍ ഉണ്ടാകും.

5, മുടിയില്‍ രാസവസ്‌തുക്കളോ ഡൈയൊ ഉപയോഗിച്ചുണ്ടെങ്കില്‍ 6 മാസത്തെ ഇടവേളയ്‌ക്ക് ശേഷം മാത്രം മൈലാഞ്ചി ഉപയോഗിക്കു. ഇവ പരസ്‌പരം കലരുന്നത്‌ മുടിയ്‌ക്കും തലയോട്ടിക്കും ദോഷം ചെയ്യും.


Courtesy: https://www.facebook.com/ArogyamanuSambathu/

No comments:

Post a Comment