Tuesday 6 September 2022

പ്രമേഹം പെട്ടെന്ന് മാറിക്കിട്ടുന്നതിന് മരുന്ന് വല്ലതുമുണ്ടോ .... ?

 പതിവായി വരുന്ന ഒരു ചോദ്യമാണ്.

ജീരകം, കാട്ടു ജീരകം, ഉലുവ, അയമോദകം ഇവ ഓരോന്നും തുല്യമായ അളവിൽ എടുത്ത് വെവ്വേറെ വറുത്ത് ഒരുമിച്ച് പൊടിച്ച് വയ്ക്കുക. ഇതിൽ നിന്ന് ഒരു സ്പൂൺ വീതം എടുത്ത് ഒരു ഗ്ലാസ്സ് ചൂട് വെള്ളത്തിൽ കലക്കി കുടിക്കുക. ദിവസം 2 നേരം. ഷുഗർ കുറഞ്ഞ് പോകുന്നോ എന്നു ടെസ്റ്റ് ചെയ്ത് നോക്കണം.രണ്ടുനേരവും ഒരു സ്പൂൺ വീതം ദിവസവും കഴിയ്ക്കാം.
ഇത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും നല്ലതാണ്. പ്രമേഹസംബന്ധിയായി വരുന്ന എല്ലാ രോഗങ്ങൾക്കും കുറവുണ്ടാവാൻ വളരെ നല്ലതാണ്. ( ഔഷധ യോഗത്തിന് കടപ്പാട് : സ്വാമി നിർമ്മലാനന്ദഗിരി മഹരാജ് )
ലളിതവും ദോഷരഹിതവും ആയ മരുന്നാണ് ഇത്. എങ്കിലും മരുന്ന് കഴിക്കുമ്പോൾ വൈദ്യ നിർദ്ദേശം തേടുന്നത് തന്നെയാണ് നല്ലത്. ഷുഗർ കുറയുന്നതിനനുസരിച്ച് ഇൻസുലിൻ എടുക്കുന്നത് കുറയ്ക്കാനും ശ്രദ്ധിക്കണം.ഇത് ഷുഗർ ലെവൽ നോർമൽ ആവുന്നത് വരെ കഴിയ്ക്കാം.
അതിന് ശേഷം നിർത്തിയിട്ട് സ്ഥിരമായുള്ള ഭക്ഷണ രീതിയിൽ മധുരം വേണ്ടെന്ന് വയ്ക്കുകയും ഉപ്പ് വളരെ കുറയ്ക്കുകയും ചെയ്താൽ പിന്നീട് പ്രമേഹരോഗി എന്ന നിലയിൽ നിത്യവും മരുന്ന് കഴിയ്ക്കുന്നത് ഒഴിവാക്കാം.
ശ്രീ വൈദ്യനാഥം ആയുർവേദ ആശുപത്രി,
തൃപ്പൂണിത്തുറ
Ph.9188849691