Saturday 15 August 2020

അശ്വ​ഗന്ധാരിഷ്ടം: പുനർജനി നൽകുന്ന ഔഷധം..?



തെളിഞ്ഞ മനസും, ബുദ്ധിയുമാണ് ആരോഗ്യത്തെ പ്രസന്നമാക്കുന്നത്. ഇവ രണ്ടും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഔഷധം എന്ന് കീർത്തി കേട്ടതാണ് ഗന്ധാരിഷ്ടം. അമുക്കുരമടക്കം ഇരുപത്തിയേഴ് ഔഷധങ്ങളാണ് ഈ അരിഷ്ടത്തിലുള്ളത്.
വൈകാരിക പിരിമുറുക്കങ്ങളുടെ ഉച്ഛസ്ഥായിയില്‍ നിന്ന് മനസിനും ശരീരത്തിനും മോചനം നല്‍കാൻ അശ്വ​ഗന്ധാരിഷ്ടത്തിന് സാധിക്കുമെന്നാണ് വിശ്വാസം. അമുക്കുരത്തിന്റെ ഔഷധ ഗുണങ്ങളെല്ലാം അശ്വ​ഗന്ധാരിഷ്ടം പ്രദാനം ചെയ്യുന്നു.
വളരെ സങ്കീർണമാണ് അശ്വ​ഗന്ധാരിഷ്ടത്തിന്റെ നിർമ്മാണം. 27 മരുന്നുകളും ചേർത്ത് കഷായമുണ്ടാക്കിയ ശേഷം അത് അരിച്ചെടുക്കുന്നു. ഇതിലേക്ക് തേൻ ചേർത്ത് 45 ദിവസം വലിയ സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കിൽ സൂക്ഷിച്ചാണ് അരിഷ്ടം നിർമ്മിക്കുന്നത്. സാമ്പിളുകൾ ലാബിൽ പരീക്ഷിച്ചു കഴിഞ്ഞാൽ പിന്നെ അരിഷ്ടം പാക്ക് ചെയ്ത് വിപണിയിലെത്തിക്കും.

ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, അപസ്മാരം, കൂടെക്കൂടെയുണ്ടാകുന്ന മോഹാലസ്യം, ശരീരം മെലിച്ചില്‍ എന്നിവയുടെ ചികില്‍സയില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ അശ്വഗന്ധാരിഷ്ടം ഉപയോഗിക്കുന്നു. ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങളുടെ ചികില്‍സയിലും ഈ ഔഷധം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതിന് പുറമേ തൃപ്തികരമായ ദാമ്പത്യ ജീവിതം, ഉറക്കം, വിശപ്പ് എന്നിവയും നല്‍കാന്‍ ഈ ഔഷധത്തിനാകുമെന്ന് തെളിഞ്ഞിട്ടുണ്ട്
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ആറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്‍ഡേഴ്‌സ് എന്നിവയുടെ ചികില്‍സയിലും അശ്വഗന്ധാരിഷ്ടം നിര്‍ദേശിക്കപ്പെടുന്നുണ്ട്. മാനസിക ഉന്‍മേഷവും, മികച്ച ഓര്‍മശക്തിയും, തെളിഞ്ഞ ബുദ്ധിയും ഔഷധം വാഗ്ദാനം ചെയ്യുന്നു.

[Vdo and article courtesy: asianet news]

No comments:

Post a Comment