Friday 8 October 2021

ഇടി മിന്നലിനെ പറ്റി അല്പം കാര്യങ്ങൾ ?

മിന്നലിന് ശേഷം 3 Second ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ 1 KM പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ 3 Second ഉം കൂടുന്നത് 1 KM അകലം കൂട്ടും . 6 Second എടുത്താല്‍ 2KM അടുത്താണ് എന്ന് മനസിലാക്കുക . 12 സെക്കന്റ് വരെയുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുൻ കരുതൽ എടുക്കുക. ആകാശത്തു നിന്ന് താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. കെട്ടിടമോ, മരമോ, മൊബൈൽ ടവറോ എന്തുമാകാം ആ വസ്തു. പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മിന്നല്‍ കൂടുതല്‍. 1 ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങൾ കേൾക്കുമ്പോഴേ ടിവി കേബിളും മറ്റും ഊരിമാറ്റുക. 2 ഇടിയുള്ളപ്പോൾ വാതിലും ജനലരികും ഒഴിവാക്കുക. ലോഹസാധനങ്ങളിൽ സ്പർശിക്കരുത്. 3 ചെരിപ്പ് ധരിക്കുന്നതാണ് ഉത്തമം. 4 തുറസ്സായ സ്ഥലത്ത് നിന്നു വീടിനുള്ളിലേക്കു കയറുക. 5 ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടിലും സുരക്ഷിതമല്ല. 6 കാൽ ചേർത്തുവച്ച് മുറിയുടെ നടുവിൽ ഇരിക്കാം. 7 തുറസ്സായ സ്ഥലത്ത് അകപ്പെട്ടാൽ വാഹനങ്ങളിൽ ഗ്ലാസിട്ട് ഇരിക്കുന്നത് പൊതുവേ സുരക്ഷിതമാണ്. 8 എന്നാൽ വാഹനത്തിൽ ചാരി നിൽക്കരുത്. 9 ഇരുമ്പുവേലികൾ, റയിൽപാളങ്ങൾ, പൈപ്പുകൾ, കെട്ടിടം എന്നിവയിൽ നിന്ന് അകന്നു നിൽക്കണം. 10 അലുമിനിയും ഉൾപ്പെടെ ലോഹ മേൽക്കൂരയുള്ള ടെറസുകൾ പൊതുവേ മിന്നലിനെ ചെറുക്കും. 11 കോൺക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്. 12 മിന്നലുള്ളപ്പോൾ കെട്ടിടത്തിനുള്ളിൽ അത്യാവശ്യത്തിനു മൊബൈൽ ഉപയോഗിക്കാമെങ്കിലും ലാൻഡ് ഫോണും ടിവിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുത്. 13 അകലെ ഇടിയുടെ ശബ്ദം കേൾക്കുമ്പോഴേ കരുതലുകൾ എടുത്തു തുടങ്ങണം. 14 പത്ത് കിലോമീറ്റർ അകലെ കേട്ട ഇടിക്കു നമ്മുടെ വീട്ടിലെത്താൻ നിമിഷങ്ങളുടെ ഇടവേളമാത്രം മതി. 15 മിന്നലേറ്റാൽ പരിഭ്രമിക്കരുത്. 16 മിന്നലേൽക്കുന്ന ആൾ വീണാലുടൻ മരിക്കുന്നു എന്നു കരുതി പകച്ചു പോകരുത്. 17 ചെറിയൊരു ശതമാനമേ മരിക്കാറുള്ളൂ. വീഴുന്നയാളുടെ ശരീരത്തിൽ വൈദ്യുതിയില്ല. 18 ഉടൻ കൃത്രിമ ശ്വാസം നൽകാം. 19 ശരീരത്തിൽ പൊള്ളലേറ്റിട്ടില്ലെങ്കിൽ ശരീരം തിരുമ്മി ഉണർത്താം. 20 തുണിയിൽ മുക്കി വെള്ളം നൽകുന്നതും ഉത്തമം. 21 ഇറുകിയ വസ്ത്രം അയച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. 22 ന്യൂറോളജി മുതൽ മന:ശ്ശാസ്ത്രം വരെ ചേർന്ന് നൽകുന്ന ചികിത്സയാണ് മിന്നലേറ്റയാളിന് വേണ്ടത്. 23 ലോകമെങ്ങും അന്തരീക്ഷത്തിൽ ചൂടു കൂടുന്നതുമൂലം മേഘങ്ങളുടെ സഞ്ചാരവേഗം വർധിക്കുന്നതിനാൽ ഇടിമിന്നലിന്റെ എണ്ണവും ഏറുകയാണ്. 24 മനുഷ്യജീവനു പുറമെ വസ്തുവകകൾക്കും കനത്ത നഷ്ടമാണ് മിന്നൽ വിതയ്ക്കുന്നത്.

Monday 27 September 2021

[ "W" sitting ] രീതിയിൽ കുട്ടികൾ ഇരിക്കുന്ന രീതി !!

 "W" sitting മുകളിലെ ചിത്രത്തിൽ കാണുന്ന രീതിയിൽ കുട്ടികൾ ഇരിക്കുന്ന രീതിക്കാണ് "w" sitting എന്ന് പറയുന്നത് ചില മുതിർന്ന ആളുകളിലും ഇത് കാണാൻ സാധിക്കും.  ഇങ്ങനെ ഇരിക്കുന്നതിൻ്റെ കുറച്ച് ദോഷവശങ്ങൾ സൂചിപ്പിക്കുന്നതിനെ പറ്റിയാണ് ഈ കുറിപ്പ് എഴുതുന്നത് ,  

പ്രധാനമായും ശാരീരികമായ വളർച്ച ഘട്ടങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന കുട്ടികളിലാണ് ഇത് പ്രധാനമായും കണ്ട് വരുന്നത് (ഉദ: സെറിബ്രൽ പാൾസി , ഡൗൺ സിൻഡ്രോം, മസ്കുലാർ ഡിസ്ട്രോഫി etc) അത് പോലെ തന്നെ പോഷക ആഹാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിലും ഇത് കണ്ട് വരുന്നുണ്ട് ( വിറ്റാമിൻ D , കാൽസ്യം കുറവുള്ള കുട്ടികൾ ) .

 ഇത്തരം സാഹചര്യങ്ങളിൽ കുട്ടിയുടെ കാലുകളിലെ പേശികളും എല്ലുകളും പരിശോധിക്കേണ്ടിരിക്കുന്നു. പേശികളുടെ അമിതമായ ടൈറ്റ്നസ്സ് (ഉദ:സെറിബ്രൽ പാൾസി ) ,അല്ലെങ്കിൽ പേശികളുടെ ബലക്കുറവ് (ഉദ: മസ്കുലാർ ഡിസ് ട്രോഫി , ഗ്ലോബൽ ഡെവലപ്പ്മെൻ്റൽ ഡിലെ ) മൂലം ഇങ്ങനെ സംഭവിക്കാം . എല്ലുകളുടെ ആകൃതിയിലെ വ്യത്യാസവും ചെറിയ വളവുകൾ മൂലവും "w" സിറ്റിങ് കണ്ട് വരാറുണ്ട് .  അബ് ഡൊമിനൽ പേശികൾ (വയർ ഭാഗത്തെ പേശികൾ) ബലകുറവും ഇങ്ങനെ ഇരിക്കുന്നതിന് ഒരു പ്രധാന കാരണമാണ് 

ഓട്ടിസം ബാധിതരായ കുട്ടികളിലും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടിരിക്കുന്നു.

ഇതിലൊന്നും പെടാതെ തന്നെ ചില കുട്ടികൾ ഇങ്ങനെ ഇരിക്കുന്നത് ശീലിച്ചെടുക്കാറുണ്ട് 

ഇങ്ങനെ ഇരിക്കുന്നത് ചിലരിൽ പ്രത്യക്ഷത്തിൽ ദോഷം ചെയ്യില്ലെങ്കിലും ദോഷകരമായി ബാധിക്കുന്ന പല കേസുകളും ചികിൽസക്കായി സമീപിക്കാറുണ്ട് . "w" sitting ചില കുഞ്ഞുങ്ങളിൽ പിച്ചവെക്കുന്നത് പോലും വൈകിപ്പിക്കാറുണ്ട് , അത് പോലെ നടക്കുമ്പോൾ ബാലൻസ് പോകുന്നതിനും വീണു പോകുന്നതിനും ഇത് കാരണമായേക്കും. വേഗത്തിൽ ഓടുമ്പോൾ മുട്ടുകൾ ഉരസി പോകുക മുട്ടുകൾ തട്ടി വീണ് പോകുക എന്നിവയും ഇതിൻ്റെ ഭാഗമായി വന്നേക്കാവുന്നതാണ്

നിൽക്കാനും നടക്കാനും വൈകി പോകുന്ന കുട്ടികളിൽ ഇങ്ങനെ ഇരിക്കാനുള്ള പ്രവണത കണ്ട് വരികയാണെങ്കിൽ അത് ഉടനടി ശരിയായി ഇരിക്കാൻ പരിശീലിപ്പിക്കേണ്ടതാണ് . ശരിയായി ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ഒരു ഫിസിയോതെറാപ്പിസ്റ്റിനെയോ ഡോക്ടറേയോ കണ്ട് ശരിയായ ചികിൽസാ മാർഗം സ്വീകരിച്ചിരിക്കണം . 

രക്ഷിതാക്കൾക്കും  സ്പെഷ്യൽ എഡുക്കേഷൻ ടീച്ചേർസിനും "w" സിറ്റിങ് ശരിയാക്കി കുട്ടികളെ ശീലിപ്പിച്ചെടുക്കുന്നതിൽ ഒരു വലിയ പങ്കുണ്ട് . 

മനുകൃഷ്ണൻ. പി,ഫിസിയോതെറാപ്പിസ്റ്റ്,സ്കൈ ഹെൽത്ത് കെയർ ഹോസ്പിറ്റൽ,അലനല്ലൂർ,9207412564

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം; നിയമഭേദഗതി പ്രാബല്യത്തിൽ വന്നു ?

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച കേന്ദ്ര നിയമഭേഗതി വെള്ളിയാഴ്ച നിലവിൽവന്നു. ഇതിന് അനുസൃതമായി മെഡിക്കൽ ബോർഡുകൾ രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗർഭഛിദ്രം നടത്താനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ നൽകിയിട്ടുള്ളത്.

20 ആഴ്ചവരെയുള്ള ഗർഭം, ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്ന് വെയ്ക്കാം. 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ രണ്ടു ഡോക്ടർമാരുടെ നിഗമനം അവശ്യമാണ്.

ഗർഭസ്ഥശിശുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയാൽ എപ്പോൾ ഗർഭഛിദ്രം നടത്താനും അനുമതി ലഭിക്കും. ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണ്. പ്രത്യേക മെഡിക്കൽബോർഡാണ് ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധൻ, റേഡിയോളജിസ്റ്റ്, സർക്കാർ പ്രതിനിധി എന്നിവരാണ് ബോർഡിലെ അംഗങ്ങൾ. ചികിത്സിക്കുന്ന ഡോക്ടർമാർ നൽകുന്ന റിപ്പോർട്ട് ഈ സമിതി വിലയിരുത്തും.

ഗർഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. നിയമപരമായ ആവശ്യങ്ങൾക്കല്ലാതെ വെളിപ്പെടുത്താൻ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരുവർഷംവരെ തടവുനൽകാനുള്ള വ്യവസ്ഥയുമുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾ ഗർഭം ധരിക്കുകയാണെങ്കിൽ, അലസിപ്പിക്കാനുള്ള അനുമതിയുമുണ്ട്. 24 ആഴ്ചവരെ സാവകാശം ലഭിക്കും. കുട്ടിയെ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ അമ്മയ്ക്കില്ലെന്ന് വ്യക്തമായാൽ ഗർഭഛിദ്രത്തിലേക്ക് നീങ്ങാം. ഗർഭനിരോധനമാർഗങ്ങളുടെ വീഴ്ചകാരണമുണ്ടാകുന്ന ഗർഭം മാതാവിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടാലും 20 ആഴ്ചയ്ക്കുള്ളിൽ ഗർഭഛിദ്രമാകാം.

നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഗർഭഛിദ്രത്തിന് പരമാവധി 20 ആഴ്ചയാണ് അനുവദിച്ചിരുന്നത്. 12 ആഴ്ചവരെ ഒരു ഡോക്ടറുടെ നിർദേശപ്രകാരവും 20 ആഴ്ചവരെ രണ്ടു ഡോക്ടർമാരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലും ഗർഭഛിദ്രം നടത്താമായിരുന്നു. 1971 ലെ നിയമമാണ് പരിഷ്കരിച്ചത്.

Friday 24 September 2021

രോഗങ്ങളിൽ നിന്നും ഹൃദയത്തെ സംരക്ഷിച്ചു നിർത്താൻ നമ്മൾ നിർബന്ധമായും കഴിക്കേണ്ടva ?

 രോഗങ്ങളിൽ നിന്നും ഹൃദയത്തെ സംരക്ഷിച്ചു നിർത്താൻ നമ്മൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ച് കേരളത്തിലെ സീനിയർ ഹൃദ്രോഗവിദഗ്ദന്മാരിൽ ഒരാളായ ഡോ: സി. അശോകൻ നമ്പ്യാർ

Tuesday 31 August 2021

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു ?

വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്? 🛑👇🏼

♦️കുമ്പളം

♦️മത്തന്‍

♦️പച്ചമാങ്ങ

♦️ചൗചൗ

♦️പീച്ചങ്ങ

♦️ബ്രോക്കോളി

♦️കാച്ചില്‍

♦️ചേന

♦️ഗ്രീന്‍ പീസ്

♦️ഉരുളക്കിഴങ്ങ്

♦️സവാള

♦️ബുഷ് ബീന്‍സ്

♦️മധുരക്കിഴങ്ങ്വാഴ

♦️കൂമ്പ്

♦️മരച്ചീനി

♦️ശീമചക്ക

♦️കൂര്‍ക്ക

♦️ലറ്റിയൂസ്

♦️ചതുരപ്പയര്‍

♦️നേന്ത്രന്‍

♦️സുക്കിനി

♦️ടര്‍ണിപ്പ്

♦️ലീക്ക്

♦️ഉള്ളി പൂവ്

♦️ചൈനീസ് കാബേജ്.

എന്നും കഴിക്കുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ അളവ് അറിയാം...


ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം.

മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ:🛑👇🏼

♦️മഞ്ഞ കാപ്‌സിക്കം (42%)

♦️മല്ലിയില- (26 % )

♦️ചുവന്ന കാപ്‌സിക്കം (25 %)

♦️ബജി മുളക് ( 20%)

♦️ബീറ്റ് റൂട്ട്  (18%)

♦️കാബേജ് വയലറ്റ് (18%)

♦️കറിവേപ്പില( 17%)

♦️പച്ചമുളക് ( 16%)

♦️കോളിഫ്‌ളവര്‍( 16%)

♦️കാരറ്റ് (15 % )

♦️സാമ്പാര്‍ മുളക് ( 13 %)

♦️ചുവപ്പ് ചീര(12%)

♦️അമരയ്ക്ക( 12%)

♦️പച്ച കാപ്‌സിക്കം( 11 %)

♦️പച്ചചീര(11%)

♦️നെല്ലിക്ക( 11%)

♦️പാവയ്ക്ക (10%

10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍🛑👇🏼

♦️മുരിങ്ങയ്ക്ക 9 %

♦️പടവലം  8 %

♦️വഴുതന-  8%-

♦️ബീന്‍സ്- 7 %

♦️സാലഡ് വെള്ളരി- 7 %-

♦️വെള്ളരി 6 %

♦️ഇഞ്ചി - 6%- 

♦️വെണ്ടയ്ക്ക  5 %

♦️കത്തിരി 5%-

♦️കോവക്ക 4 %

♦️തക്കാളി- 4 %-

♦️കാബേജ് വെള്ള 4 %


നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്.

നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍  വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത  26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി  അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4800 ഓളം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനാഫലം അറിഞ്ഞതിനു ശേഷം 26 ഇനം പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാരുടെ സാക്ഷ്യം. നാലു വര്‍ഷം എടുത്ത് എണ്‍പതോളം ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്.  കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇതില്‍ പല പച്ചക്കറികള്‍ക്കും കീട ശല്യമില്ലാത്തതു കൊണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്നാണ് നിഗമനം.

ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍  പങ്കു ചേര്‍ന്നത്.


Sunday 29 August 2021

സംസ്ഥാനത്ത് പുതിയ Covid ടെസ്റ്റിംഗ് സ്ട്രാറ്റജി?

വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കുന്നതാണ്. സെന്റിനല്‍, റാണ്ടം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകള്‍ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകള്‍ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്. ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാണ്ടം പരിശോധനയ്ക്കും ആന്റിജന്‍ മതിയാകും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ പഴയ രീതി തുടരുന്നതാണ്.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ റാണ്ടം പരിശോധനയില്‍ നിന്നും ഒഴിവാക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരേയും ഇതില്‍ നിന്നും ഒഴിവാക്കുന്നതാണ്.

ശേഖരിക്കുന്ന സാമ്പിളുകള്‍ കാലതാമസം കൂടാതെ ലാബുകളിലയച്ച് പരിശോധിച്ച് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ എത്രയും വേഗം അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണ്.


Thursday 22 July 2021

പഞ്ചസാര ഒഴിവാക്കൂ രോഗങ്ങളിൽ നിന്നും മുക്കി നേടൂ. !!

 നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്."

"ഷുഗർ കഴിക്കുമ്പോൾ നിങ്ങളുടെ പ്രതിരോധ ശക്തി കുറഞ്ഞു പോകും"

സിഗരറ്റ് വലിക്കരുത്, മദ്യം കഴിക്കരുത് എന്നൊക്കെ മക്കളോട് കർശനമായി നിർദ്ദേശിക്കുന്ന നിങ്ങൾ അതിലും കൊടിയ വിഷമായ പഞ്ചസാര കഴിക്കരുതെന്ന് മക്കളോട് പറയാത്തത്?കേട്ടപ്പോൾ പുരികം ചുളിഞ്ഞു

എങ്കിലും അദ്ദേഹം പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാകയാൽ അവിശ്വസിക്കാൻ തോന്നിയില്ല. അദ്ദേഹം പറയുന്നു." 26 വർഷമായിട്ട് ഒരിക്കൽ ഒരു ജലദോഷമൊഴിച്ച് ഒരു അസുഖവും എന്നെ പിടികൂടിയിട്ടില്ല. ശരീരവേദനയുമില്ല."

അത്രയുമായപ്പോൾ ഈ പറയുന്ന സായ്പ് ആരാണെന്ന് അന്വേഷിച്ചു. ആള് അത്ര ചില്ലറക്കാരനല്ലെന്ന് ഗൂഗിൾ പറഞ്ഞു തന്നു: എഴുപത്തഞ്ചുകാരനായ Dr. Raymond Francis ! ആരോഗ്യ സംബന്ധിയായ അഞ്ച് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ ഗ്രന്ഥങ്ങളുടെ കർത്താവ് അതിലെല്ലാമുപരി എന്നെ ആകർഷിച്ച കാര്യമിതാണ്: അദ്ദേഹം സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്. തീർന്നില്ല 48-ാം വയസ്സിൽ അസുഖബാധിതനായി കിടക്കയിലായ  അദ്ദേഹത്തിന്റെ മരണം ഡോക്ടേഴ്സ് വൈദ്യശാസ്ത്രപരമായി ഉറപ്പാക്കിയതാണ് (Medically certain). 'ഉയിർത്തെഴുന്നേൽപ്പി'നു ശേഷം അദ്ദേഹം തന്റെ ജീവിത ശൈലിയിൽ നാല് മാറ്റങ്ങൾ വരുത്തി:

ഒന്ന്:  ആരോഗ്യദായകമായ 'ഫൂഡ് സപ്ലിമെന്റുകൾ' കഴിക്കാൻ തുടങ്ങി.രണ്ട്: രാവിലെ ധ്യാനം (മെഡിറ്റേഷൻ) ആരംഭിച്ചുമൂന്ന്: റെഗുലർ ആയി എക്സർസൈസ് തുടങ്ങി.ആരോഗ്യകാര്യത്തിൽ ഇതിലെല്ലാം പ്രധാനപ്പെട്ടതായി അദ്ദേഹം ചെയ്തത്:

നാല്: പഞ്ചസാര പൂർണ്ണമായും ഉപേക്ഷിച്ചു.അൽസിമേഴ്സ്, കാൻസർ, പ്രമേഹം, ഹൃദയാഘാതം ഇവക്കെല്ലാം പ്രധാന കാരണഭൂതൻ പഞ്ചസാരയാണത്രെ! 

പഞ്ചസാര ഇത്ര കൊടിയ വിഷമാണെങ്കിലും പഞ്ചാര മാഫിയയുടെ സമ്മർദ്ദം അത്ര ലളിതമായ കാര്യമല്ല. അമേരിക്കയിൽ ഈ വെളുത്ത വിഷം  വിലക്കുറച്ചാണത്രെ വില്പന !  ഇന്ന് തന്നെ പഞ്ചസാര ഒഴിവാക്കൂ രോഗങ്ങളിൽ നിന്നും മുക്കി നേടൂ.

Tuesday 29 June 2021

അറ്റാക്കും സ്ട്രോക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട്??

 ഹൃദയം സഹിതം ഒരു ആന്തരിക അവയവവും, ചികിത്സിച്ചു സുഖപ്പെടുത്താൻ ഉള്ള രാസ മരുന്ന് തങ്ങളുടെ കൈവശം ഇല്ല എന്നുള്ള വസ്തുത ജനങ്ങളെ അറിയിച്ചേ തീരൂ .

അറ്റാക്കും സ്ട്രോക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട്??

My aim is to provide better HEART HEALTH, and save patients from stroke…. without english medicines

കൊളസ്ട്രോൾ അല്ല, ” കാത്സ്യം” ആണ് ബ്ലോക്ക് ഉണ്ടാക്കുന്നത് .ശരീരത്തിന്റെ നാനാ ഭാഗത്തും കല്ല് എന്ന പേരിൽ അടിഞ്ഞു കൂടുന്ന കാത്സ്യം, എന്ന പ്രതി മുന്നിൽ ഉള്ളപ്പോൾ, ശരീരം അന്തരികം ആയി ഉൽപ്പാതിപ്പിക്കുന്ന, എങ്ങും കട്ടിപിടിച്ച് കാണാത്ത,……കൊളസ്ട്രോളിനെ പ്രതി ക്കൂട്ടിൽ നിന്നും മോചിപ്പിച്ചേ തീരൂ.കൊളസ്ട്രോൾ എന്നത് കരൾ ആണ് ഉൽപ്പാതിപ്പിക്കുന്നത് .അത് ശരീരത്തിന് അവശ്യം വേണ്ട ഘടകം ആണ്. കൊഴുപ്പിനെ അലിയിക്കാൻ വളരെ ലളിതവും ലാഭകരവും ശരീരത്തിന് ഗുണകരവും ആയ VITAMIN E ഉള്ളപ്പോൾ പോലും , കരളിൻറെ പ്രവർത്തനത്തെ ഹനിക്കുന്ന STATIN എന്ന രാസ മരുന്ന് ആണ് ജനങ്ങൾ കഴിക്കാൻ നിർബന്ധിതർ ആകുന്നത് . കഴിഞ്ഞ 30 വർഷങ്ങൾ ആയി STATIN കഴിച്ചിട്ട് എന്ത് നേടി?? അറ്റാക്ക് 100 ഇരട്ടിയിൽ അധികം വര്ദ്ധിച്ചു . ഹൃദ്രോഗ ആസ്പത്രികളുടെ എണ്ണം ക്രമതീതം ആയി വര്ധിച്ചിട്ടും ആസ്പത്രികൾ പോരാതെ വന്നിരിക്കുക ആണ് .

Our bodies make all the cholesterol we need. About 85 percent of your blood cholesterol level is endogenous, which means it is produced by your body. The other 15 percent or so comes from an external source

Cholesterol is mainly produced by your liver (about 1,000 milligrams a day), Cholesterol is essential for:

• Formation and maintenance of cell membranes (helps the cell to resist changes in temperature and protects and insulates nerve fibers)

• Formation of sex hormones (progesterone, testosterone, estradiol, cortisol)

• Production of bile salts, which help to digest food

• Conversion into vitamin D in the skin when exposed to sunlight.

ഇനി എങ്കിലും നമുക്ക് ഒന്ന് മാറി ചിന്തിക്കാം.

രക്തത്തിൽ നിന്നും ശരീരത്തിന്റെ നാനാ ഭാഗത്തും അടിഞ്ഞു കൂടുന്ന കല്ല് ആണ് കാത്സ്യം . ഹൃദയത്തിലും അത് തന്നെ ആണ് അടിയുന്നത്. രക്ത ധമനിയിൽ മുറിവ് ഉണ്ടാക്കാതെ കൊളസ്ട്രോൾ അതിനെ പൊതിഞ്ഞു ഇരിക്കും എന്ന് മാത്രം. ദ്രവ രൂപത്തിൽ രക്തത്തിൽ കാണപ്പെടുന്ന കൊളസ്ട്രോൾ ശരീര ഊഷ്മാവിൽ എങ്ങും കട്ടി പിടിച്ചു കണ്ടിട്ടില്ല .

പണ്ട് കാലത്ത്, ജനങ്ങൾ കഴിച്ചിരുന്ന ഭക്ഷണത്തിൽ നിന്നും ശരീരം ആഗിരണം ചെയ്ത ശേഷം അവശേഷിച്ചിരുന്ന കാത്സ്യത്തിന്റെയും മറ്റു ലോഹങ്ങളുടെയും അവശിഷ്ടങ്ങൾ അതെ ദിവസം തന്നെ അവർ കഴിച്ചിരുന്ന സസ്യാഹാരം അലിയിച്ചു പുറം തള്ളിയിരുന്നു .. അത് അലിയിച്ചത് ജനങ്ങൾ കഴിച്ചിരുന്ന സസ്യാഹാരം തന്നെ ആയിരുന്നു. വാഴപിണ്ടി, ഓമയ്ക്ക, പുളിഞ്ചിക്ക, ഇഞ്ചി, നാരങ്ങ, GARLIC, തുടങ്ങിയ പലതും അക്കൂട്ടത്തിൽ പെട്ട സസ്യാഹാരം ആയിരുന്നു . . പ്രസ്തുത ആഹാരങ്ങളിൽ കാത്സ്യത്തെ അലിയിക്കാൻ ഉള്ള ശക്തി വളരെ പരിമിതം ആണ്. എങ്കിലും വളരെ കൃത്യ നിഷ്ഠയോടെ അത് അതിന്റെ ജോലി ചെയ്തിരുന്നു . പണ്ട് ജനങ്ങള് എവിടെ യാത്ര പോയാലും ക്ഷീണവും ദാഹവും മൂലം വഴിയിൽ ഉള്ള പെട്ടി കടകളിൽ നിന്നും ഇഞ്ചി ഇട്ട മോരും , നാരങ്ങ വെള്ളവും ഒക്കെ യെധേഷ്ടം കുടിച്ചിരുന്നു . ഇങ്ങനെ ഉള്ള പാനീയങ്ങളും ശരീരത്തിലെ കാത്സ്യത്തെ അലിയിക്കാൻ ഉതകുന്നവ ആയിരുന്നു.

പണ്ട് മണ് കലത്തിൽ ചിരട്ട തവി ഉപയോഗിച്ച് പാചകം ചെയ്തിരുന്നു ഇന്നോ? ലോഹപാത്രങ്ങളിൽ ഉള്ള പാചകം മൂലം ലോഹത്തെ അലിയിക്കാൻ ഉള്ള പരിമിതം ആയ ശക്തി സസ്യാഹാരത്തിൽ നിന്നും നഷ്ടപ്പെടുന്നു. പോരാത്തതിന് അലൂമിനിയത്തിലെ വിഷാംശം ആണ് ആഹാരത്തിൽ എത്തുന്നത് ??!!

സാധിക്കും എങ്കിൽ മണ് കലത്തിൽ ചോറ് വെക്കുക . മണ് ചട്ടിയിൽ തന്നെ കറികൾ പാചകം ചെയ്യുക . അങ്ങനെ അന്നന്ന് രക്തത്തിൽ അധികം ആയി കാണപ്പെടുന്ന കാത്സ്യത്തെ നമ്മൾ കഴിക്കുന്ന സസ്യ ആഹാരം തന്നെ അലിയിക്കട്ടെ . എന്ത് അസുഖം ഉണ്ടായാലും കാത്സ്യം ഗുളികകൾ കഴിക്കാതിരിക്കുക . കാരണം നാം കഴിക്കുന്ന ആഹാരത്തിൽ ആവശ്യത്തിൽ അധികം കാത്സ്യം ഒണ്ടു .

HIGH BP എന്നത് ഒരു രോഗം അല്ല

അടഞ്ഞതും ചുരുങ്ങിയതും ആയ രക്ത കുഴലുകളിലൂടെ കൂടുതൽ മർദ്ദം കൊടുത്ത് രക്തം കയറ്റി വിടാൻ ഹൃദയം ശ്രമിക്കുമ്പോൾ ഹൈ BP ഉണ്ടാകുന്നു. അത് ഒരു രോഗം അല്ല . BP കുറക്കാൻ ഉള്ള മരുന്ന് അല്ല കഴിക്കേണ്ടത്. ഇനി വേണം എങ്കിൽ BP കൂട്ടാൻ ഉള്ള രാസ മരുന്ന് അവർ തരും. കഴിക്കരുത്. വെള്ളം കൂടുതൽ കൂടുതൽ കുടിച്ചാൽ മാത്രം മതി. ശരീരത്തിൽ എപ്പോഴും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് രക്ത സമ്മർദം. രണ്ടു ഗ്ലാസ് വെള്ളം കുടിച്ചാൽ പോലും രക്തത്തിനെ അളവ് കൂടുന്നത് മൂലം BP കൂടും. അത് എങ്ങനെ രോഗം ആകും? ECOSPIRIN എന്ന രാസ മരുന്ന് തുടരെ കഴിച്ചാൽ രക്ത ധമനികൾ ലോലം ആകും, ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ സാധ്യത ഒണ്ടു എന്ന് കൂടി ഓർക്കുക. BP ഉള്ളവർ ഉപ്പു കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും ഇല്ല . അധികം ഉപ്പു മാംസ പേശികളിലെ വെള്ളത്തെ പുറത്തു ചാടിക്കും എന്ന് മാത്രം . അങ്ങനെ രക്തത്തിന്റെ അളവ് താല്ക്കാലികം ആയി കൂടും . BP കൂടും . മൂത്രം പോയി കഴിയുമ്പോൾ നോർമൽ ആകും . ഇതൊന്നും ആന കാര്യം ആയി എടുക്കരുത് . 100 വർഷങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കാൻ ആയി ദൈവം സൃഷ്ടിച്ചത് ആണ് നമ്മുടെ ഹൃദയം. രാസ മരുന്ന് കഴിച്ചു അതിനെ നശിപ്പിക്കരുത് .ആവശ്യത്തിൽ അധികം വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്കും SILENT ATTACK, STROKE, എന്നിവ വരുക ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുക . ദാഹം തോന്നാതെ തന്നെ വെള്ളം കുടിക്കുക. നമുക്ക് CARDIOLOGIST, NERUROLOGIST, OPTHAMOLOGIST, ഇവരുടെ ഒന്നും ആവശ്യം ഇല്ല. ഹൃദയം തിരുവനംതപുരത്തു നിന്ന് പറന്നു കൊച്ചിയിൽ എത്തുന്നത് കണ്ടു പരസ്യത്തിൽ മയങ്ങി വീഴരുത്.

മനുഷ്യ ശരീരം സസ്യ ഭുക്ക് ആയി നിർമിക്ക പെട്ടത് ആണ്, സസ്യ ആഹാരം ഒരു ശീലം ആക്കൂ . എല്ലാ അസുഗങ്ങൾക്കും അതിൽ തന്നെ പരിഹാരം ഉണ്ട്.

“പ്രഷർ, കൊളസ്ട്രോൾ, കൂടാതെ ECOSPIRIN,….. ഈ മരുന്നുകൾ, ഹൃദ്രോഗികൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല എന്നുള്ള എന്റെ അഭിപ്രായം World Health Organisation (WHO), പരിഗണനക്ക് ആയി അവരുടെ റിവ്യൂ കോളത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ആവശ്യക്കാർക്ക് വായിക്കാം .” ………………..

പ്രഷർ നു ഉള്ള മരുന്ന് രോഗിയെ സൈലന്റ് അട്ടാക്കിലേക്ക് തള്ളി വിടുക ആണ് ചെയ്യുന്നത് . പ്രഷർ നുള്ള BETA BLOCKER ഇനത്തിൽ പെട്ട രാസ മരുന്ന് ഹൃദയത്തിന്റെ പ്രവർത്തനം മന്ധീഭാവിപ്പിക്കുന്നത് മൂലം ഭാവിയിൽ PACE MAKER വച്ച് ജീവിക്കേണ്ടി വരും .

PRESSURE ഒരു രോഗം അല്ല . പിന്നെ മരുന്ന് എന്തിനു കഴിക്കണം??????

പ്രഷർ കൂടിയാൽ സ്ട്രോക്ക് കൊളസ്ട്രോൾ കൂടിയാൽ അറ്റാക്ക് എന്നുള്ള ചിന്താഗതി വെറും പഴഞ്ചൻ ആണ് . 30 വര്ഷം മുൻപേ അറ്റാക്കിനു മരുന്ന് കൊടുത്ത് തുടങ്ങിയ നാൾ മുതൽ ഒരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെ ആധുനിക വൈദ്യ ശാസ്ത്രം ജനങ്ങളിൽ കുത്തി വച്ച വിഷം ??!! . അതിനു ശേഷം അറ്റാക്ക് 100 ഇരട്ടിയിൽ അധികം വർദ്ധിച്ചിട്ടും ചിന്താഗതി മാറ്റാൻ അവർ തയ്യാർ അല്ല .!! ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കണം എന്നുള്ളത് ഒരു ചികിത്സ അല്ല . അത് മൂലം രക്തത്തിന്റെ ഘടന തന്നെ മാറും. ആന്തരിക അവയവങ്ങൾ നശിക്കും . SYMPTOMATIC TREATMENT അല്ല മനുഷ്യർക്ക് ആവശ്യം . കാരണം കണ്ടു പിടിച്ചു ചികിത്സിക്കാൻ വൈദ്യ സമൂഹം തയ്യാര് ആകണം .

കൊളസ്ട്രോൾ കൂടുതൽ എങ്കിൽ നമ്മുടെ കരൾ ആരോഗ്യം ഉള്ളത് ആണ് എന്ന് ജനങ്ങൾ ചിന്തിക്കണം . അല്ലാതെ HDL, LDL, എന്നൊക്കെ പറഞ്ഞു വൈദ്യ ശാസ്ത്രത്തിലെ ജ്ഞാനം കൂടുതൽ ആണ് എന്ന് നടിക്കരുത് . സ്വന്തം ആയി കൊളസ്ട്രോൾ മരുന്ന് വാങ്ങി കഴിക്കുന്ന ഗതികേടിലേക്ക് മനുഷ്യർ അധപ്പതിച്ചു കഴിഞ്ഞു .

പ്രഷർ കൂടുതൽ ഉള്ളപ്പോൾ ആരോഗ്യം ഉള്ള ഹൃദയം അതിന്റെ ജോലി ചെയ്യുന്നു എന്ന് മാത്രം ചിന്തിക്കുക. അപ്പോൾ നെഞ്ച് വേദനയോ തലക്ക് പെരുപ്പോ തോന്നാം. അടഞ്ഞ രക്ത ധമനിയിലൂടെ രക്തം കയറി പോകുമ്പോൾ ഞരമ്പിൽ അനുഭവപ്പെടുന്ന വേദന ആണ് അത്. പ്രഷർ കുറച്ചാൽ വേദന മാറും. ഒരിക്കലും അത് ചെയ്യരുത്. രക്തം എത്തേണ്ടിടത്ത് എത്താതെ ഭാവിയിൽ അറ്റാക്കോ സ്ട്രോക്കോ വരും. പ്രഷർ കൂടുതൽ ഉള്ളപ്പോൾ കൂടുതൽ വെള്ളം ആവർത്തിച്ചു ആവർത്തിച്ചു കുടിച്ചു പ്രഷർ കൂട്ടി കൊടുക്കണം.

വെള്ളം കൂടുതൽ കുടിച്ചാൽ BP കുറഞ്ഞു കിട്ടും എന്ന് ആരും ചിന്തിക്കരുത്. അത് BP കൂട്ടുക ആണ് ചെയ്യുന്നത്. ആ കൂടിയ BP രക്തത്തെ എത്തേണ്ടിടത്ത് എത്തിക്കാൻ സഹായിക്കും എന്ന് ഉറപ്പ്. ചുരുങ്ങിയ രക്തകുഴൽ വികസിച്ചു കിട്ടാൻ കുറെ സമയം എടുക്കും. അതിനു ശേഷമേ BP normal ആകൂ. ഇവർ BP കുറക്കാൻ ആയി കൊടുക്കുന്ന water pills എന്ന് അറിയപ്പെടുന്ന dieuratics ഇനത്തിൽ പെട്ട thiazide എന്ന രാസ മരുന്ന് രക്തത്തിലെ ജലാംശത്തെ പുറത്തു കളയുക ആണ് ചെയ്യുന്നത്?! അപ്പോൾ രക്തത്തിനെ അളവ് കുറയും, BP കുറയും. എത്രത്തോളം ദ്രോഹം ആണ് ആ ചെയ്യുന്നത് എന്ന് ഊഹിക്കവുന്നത്തെ ഒള്ളു. അല്ലെങ്കിൽ ഡോക്ടർമാർ പ്രതികരിക്കട്ടെ .

കൃത്രിമം ആയി BP കുറക്കുന്നവരുടെ രക്ത ഓട്ടം കുറയും. ഞരമ്പുകൾ ചുരുങ്ങും. OPTIC NERVE ചുരുങ്ങി GLUCOMA ബാധിക്കാം. സൈലന്റ് അറ്റാക്ക്, STROKE, എന്നിവ വരാൻ ഉള്ള സാധ്യത ഏറും. ജനങ്ങൾ പ്രതികരിക്കണ്ട അവസ്ഥ സംജാതം ആയിരിക്കുക ആണ്.

Western countries are experts in the material philosophy based science without understanding that it is good only for technological developments, and not good for studying or understanding the science of living organisms.

Biological developments started in India ever since the evolution of human race and our AYURVEDA is the GOD FATHER of all medical sciences. People must understand that.“NEED OF THE HOUR IS NOT “SYMPTOMATIC TREATMENT”, and life long medication is utter nonsense.

The American Medical Association, in its official journal (JAMA), admits that 44% of all coronary artery bypass surgery is done for inappropriate reasons.??

ഏതൊരു വ്യക്തിക്ക് എപ്പോൾ ഹൃദയത്തിൽ വേദനയോ തലയ്ക്കു പെരുപ്പോ അനുഭവപ്പെട്ടാൽ HEART /BRAIN ലൂടെ യുള്ള രക്ത ഓട്ടത്തിൽ തടസം നേരിടുന്നു എന്ന് മാത്രം ചിന്തിക്കുക. ഒട്ടും ഭയക്കേണ്ട കാര്യം ഇല്ല . ഇളം ചൂട് വെള്ളം അല്ലെങ്കിൽ തണുത്ത വെള്ളം ആയാലും പെട്ടന്ന് കൂടുതൽ കുടിക്കുക. അത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കും. തടസത്തെ അതി ജീവിച്ചു രക്തം എത്തേണ്ടിടത്ത് എത്തും .

ECOSPIRIN എന്ന രാസ മരുന്ന് നിത്യേന കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ഇങ്ങനെ കൂടുതൽ വെള്ളം കുടിച്ചാൽ രക്ത ധമനികൾ പൊട്ടി ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട് .

SILENT ATTACK.

ഇനി സൈലന്റ് അറ്റാക്കിനെ പറ്റി ചിന്തിക്കാം. രക്തത്തിലെ ജലാംശം കുറയുന്നത് ആണ് ഇതിനു കാരണം .” രക്തത്തിന്റെ പ്രധാന ഘടകം വെള്ളം തന്നെ.” (1) പ്രമേഹ രോഗികൾ കൂടുതൽ പ്രാവശ്യം മൂത്ര വിസർജ്ജനം നടത്തുന്നതിലൂടെ രക്തത്തിലെ ജലത്തിന്റെ അളവ് കുറയുന്നു . (2) പ്രഷർ കുറക്കാൻ ഉള്ള DIEURATICS ഇനത്തിൽ പെട്ട രാസ മരുന്നുകൾ (3) കൂടുതൽ യാത്ര ചെയ്യുന്നവർ. എന്നിങ്ങനെ പോകും പട്ടിക. കാലക്രമേണ രക്തത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു രക്ത ധമനികൾ ചുരുങ്ങി കട്ടിപിടിക്കുന്നു. അത് മൂലം കൂടുതൽ ജലം ഉൾക്കൊള്ളാൻ ശരീരത്തിന് സാധിക്കുന്നില്ല. അങ്ങനെ രക്ത ഓട്ടം നിലച്ചു ബോധം നശിച്ചു രോഗി മരിച്ചു വീഴുന്നു . രക്ത കുഴലുകൾ കാലക്രമേണ കൊണ്ട് ചുരുങ്ങി രക്ത ഓട്ടം നിലക്കുന്നതിനാൽ ആണ് വേദന അറിയാത്തത്. ഹൃദയത്തിലെ രക്ത ധമനികളിൽ ഒരിടത്ത് മാത്രം കാത്സ്യം അടിഞ്ഞു കൂടി, പെട്ടന്ന് രക്ത ഓട്ടത്തെ തടസപ്പെടുത്തുന്ന അറ്റാക്ക്, അതീവ വേദനയോടെ ഉണ്ടാകുന്ന ഒന്നാണ് . പെട്ടന്ന് രക്തത്തിന്റെ അളവ് കൂട്ടി കൊടുക്കുക ആണ് രണ്ടിനും താല്ക്കാലിക പരിഹാരം . വേദനയോടെ ഉള്ള അറ്റാക്ക് ആണ് വന്നത് എങ്കിൽ KIDNEY STONE അലിയിക്കുന്ന മാതിരി ഉള്ള മരുന്നുകൾ തുടരെ കുറെ നാൾ കഴിക്കേണ്ടി വരും . അങ്ങനെ ഉള്ള മരുന്ന് കഴിക്കുമ്പോൾ അത് ഫലപ്രദം ആകണം എങ്കിൽ ആവശ്യം ചില കാര്യങ്ങൾ ചെയ്യേണ്ടത് ഉണ്ട് .

ലോകാരാധ്യനും ഭാരതത്തിൻറെ അഭിമാനവും ആയിരുന്ന മുൻ രാഷ്ട്രപതി സ്റ്റേജിൽ കുഴഞ്ഞു വീണു മരിച്ചപ്പോൾ അദ്ദേഹത്തെ വാനോളം പുകഴ്ത്താൻ എല്ലാ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചു . എന്നാൽ അദ്ദേഹത്തിന്റെ രോഗ വിവരം ചർച്ച ചെയ്യാൻ എന്തേ ആരും മുതിർന്നില്ല.?? അദ്ദേഹത്തിനു പോലും സംരക്ഷണം കൊടുക്കാൻ വൈദ്യ ശാസ്ത്രത്തിനു കഴിഞ്ഞില്ല . പിന്നെ എന്ത് വിശ്വാസത്തിൽ വേണം സാധാരണ ജനങ്ങൾ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടത് ??

ഞാൻ ഒരു ഡോക്ടർ അല്ല. 5 വർഷങ്ങൾ മുൻപ് കേരളത്തിലെ അതി പ്രശസ്ത മായ ഒരു ആസ്പത്രിയിൽ ഭാര്യക്ക് ANGIOPLASTY നടത്തിയ ശേഷം അവർ നല്കിയ തെറ്റായ രാസ മരുന്ന് കഴിച്ചു രണ്ടു വർഷത്തോളം ഒരുപാട് കഷ്ടപ്പെട്ട്. രക്ഷ ഇല്ല എന്ന് മനസിലാക്കി ഒരു RESERCH തന്നെ നടത്തി. ഒടുവിൽ എല്ലാ മരുന്നും വേണ്ട എന്ന് വച്ച് സുഖം ആയി ജീവിക്കുന്നു . ഇന്ന് ആയിരുന്നു എങ്കിൽ അങ്ങനെ ഒരു ANGIOPLASTY ഒഴിവ് ആക്കിയേനെ .

പൂർണ വിശ്വാസം ഉണ്ടായിട്ടു തന്നെ ആണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് . മനുഷ്യന്റെ ജീവിത ശൈലി പഠിക്കുന്നതിനു ഒരു മെഡിക്കൽ ഡിഗ്രി യും ആവശ്യം ഇല്ല . ഞാൻ ഒരു ഇംഗ്ലീഷ് മരുന്നും നിര്ദേശിക്കുന്നില്ല. എന്റെ ചെറുപ്പത്തിൽ (60 വർഷങ്ങൾ മുൻപ്) നമ്മുടെ പ്രധാന നഗരങ്ങളിൽ പോലും ഒരു ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോർ ഇല്ലായിരുന്നു. ജനങ്ങള് സുഖം ആയി വയസ് ചെന്ന് മരിക്കുന്നത് ആണ് കണ്ടിട്ടുള്ളത് .

വിമർശനം എത്ര വേണം എങ്കിലും ആകാം. വിമർശിക്കാൻ ഒന്നും ഇല്ല എന്ന് തോന്നുന്നു എങ്കിൽ SHARE ചെയ്യുക.. ആരെങ്കിലും ഒക്കെ രെക്ഷ പെടട്ടെ..

I am [ The author of this content/writer ] trying to free people from medical superstition, and black mail. come with specific point. I will clear all your doubt. or you may contact 9400622546

Monday 28 June 2021

വെറും 161 ദിവസം മാത്രം ഗര്‍ഭപാത്രത്തില്‍; ആറു മാസം പോലും തികയും മുമ്പേ ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് ജീവതത്തിലേക്ക്,

  മെഡിക്കൽ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവം കേരളത്തിൽ.!!

തിരുവല്ല: വെറും 23 ആഴ്ചമാത്രം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവിച്ചു, ആറുമാസം പോലും തികയും മുമ്പേ ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തത് ജീവിതത്തിലേക്ക്. കേവലം 460 ഗ്രാം തൂക്കവുമായി ജനിച്ച ‘ഹരിണി’ യാണ് മെഡിക്കല്‍ ലോകത്തെ പോലും അദ്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരികെയെത്തുന്നത്.

തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നിയോ നേറ്റോളജി വിഭാഗത്തിന്റെ വിദഗ്ധപരിചരണത്തിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്. പുല്ലുവഴി കുറുങ്ങാട്ടു വീട്ടില്‍ സുധീഷ് നായരുടെയും പാര്‍വതിയുടെയും ആദ്യപുത്രിയാണ് ഹരിണി.

പാര്‍വ്വതിക്ക് പല തവണ ഗര്‍ഭഛിദ്രം ഉണ്ടായിട്ടുണ്ട്. ഇത്തവണയും ചില അസ്വസ്ഥതകള്‍ ഉണ്ടായതോടെ 21 ആഴ്ചകള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ പാര്‍വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിശുവിനെ എങ്ങനെയും സംരക്ഷിക്കുകയെന്നതായിരുന്നു ആശുപത്രി അധികൃതരുടെ ലക്ഷ്യം.

പ്രസവശേഷം ശിശുവിനെ നിയോ നേറ്റോളജി വിഭാഗത്തിലേക്ക് മാറ്റി. അവിടെ ഡോ. നെല്‍ബി ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം ഗര്‍ഭാശയ സമാനമായ അന്തരീക്ഷം ഐസിയുവില്‍ സൃഷ്ടിച്ചെടുത്തു. സ്വയം ശ്വസിക്കാന്‍ ശ്വാസകോശം പക്വമാകാത്തതിനാല്‍ ശിശുവിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അകാലജനനം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരേയുള്ള മുന്‍കരുതല്‍ എടുത്തു.

80 ദിവസങ്ങള്‍ തുടര്‍ന്ന തീവ്രപരിചരണം, ആരോഗ്യം വീണ്ടെടുത്ത് 97 ദിവസത്തിന് ശേഷം ഹരിണി വീട്ടിലേക്കു പോകുമ്പോള്‍ 2.16 കിലോഗ്രാമായി ശിശുവിന്റെ തൂക്കം വര്‍ധിച്ചിരുന്നു. ഡോ.റോണി ജോസഫ്, ഡോ.മെര്‍ലിന്‍ തോമസ്, ഡോ.റോസ് ജോളി, ബീന ഉമ്മന്‍ എന്നിവരടങ്ങിയ നിയോ നേറ്റോളജി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു കുഞ്ഞിന്റെ ചികിത്സ.

Monday 21 June 2021

27 സര്‍ക്കാര്‍ ആശുപത്രികളുടെ മുഖഛായ മാറും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ 2.10 കോടി;

 ​തിരുവനന്തപുരം: സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചു. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം സാക്ഷാത്ക്കരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ആധുനിക രീതിയില്‍ ആശുപത്രി നിര്‍മ്മിച്ച് രോഗീ സൗഹൃദമാക്കുന്ന തരത്തിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. എല്ലാ സ്‌പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളെ സമ്പൂര്‍ണ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന മുറയ്ക്ക് കിഫ്ബിയിലൂടെ ഫണ്ട് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക ലേബര്‍ റൂം, കുട്ടികളുടെ വാര്‍ഡ്, ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, സൗകര്യപ്രദമായ രോഗീ സൗഹൃദ ഒ.പി., കാത്തിരുപ്പ് കേന്ദ്രം, മോഡേണ്‍ ഡ്രഗ് സ്റ്റോര്‍, ഫാര്‍മസി, ലബോറട്ടറി, എക്‌സ്‌റേ, സിടി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കെട്ടിടം, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്.

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം, കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, ആലപ്പുഴ കായംകുളം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോട്ടയം ചങ്ങനാശേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പീരുമേട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, എറണാകുളം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, കോതമംഗലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, മലപ്പുറം തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, അരീക്കോട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, വണ്ടൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രി, ഫറൂഖ് താലൂക്ക് ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി, വയനാട് വൈത്തിരി താലൂക്ക് ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കണ്ണൂര്‍ മങ്ങാട്ടുപറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി എന്നീ ആശുപത്രികള്‍ക്കാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ അനുമതി നല്‍കിയത്.

Saturday 12 June 2021

കൊവിഡ് രോഗികളുടെ ജീവന് പോലും ഭീഷണി ;-വിപണിയില്‍ വ്യാജ ഓക്സി മീറ്ററുകള്‍ സജീവം, .

കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. ശരിയല്ലാത്ത ഓക്സിജന്‍ അളവ് കാണിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം.

ശരീരത്തിലെ ഓക്സിജന്‍റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പള്‍സ് ഓക്സി മീറ്റര്‍. ഓക്സിമീറ്റര്‍ ഓണാക്കി വിരല്‍ അതിനുള്ളില്‍ വച്ചാല്‍ ശരീരത്തിലെ ഓക്സിജന്‍റെ തോതും ഹൃദയമിടിപ്പും സ്ക്രീനില്‍ തെളിയും. കൊവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍റെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട്, വീടുകളില്‍ കഴിയുന്ന രോഗികള്‍ ഇടക്കിടെ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് പള്‍സ് ഓക്സീമീറ്ററുകള്‍ക്ക് പരമാവധി 1500 രൂപയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വില നിശ്ചയിച്ചിരിക്കുന്നത്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പള്‍സ് ഓക്സീമീറ്ററുകളുടെ ഗുണമേന്മ എത്രത്തോളമുണ്ട് എന്നാണ്  അറിയേണ്ടത്. വിരലിന് പകരം എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാണ്. ഓക്സീമീറ്ററില്‍ പേന വച്ചപ്പോള്‍ ഓക്സിജന്‍റെ അളവ് 99 ഉം ഹൃദയമിടിപ്പ് 67 ഉം ആണ് സ്ക്രീനില്‍ തെളിഞ്ഞത്. സിഗരറ്റിന് പോലും ഹൃദയമിടിപ്പുണ്ട്. സിഗരറ്റ് വച്ചപ്പോള്‍ 82 ഹൃദയമിടിപ്പാണ് സ്ക്രീനില്‍ തെളിഞ്ഞത്. പെന്‍സിലിന് ഓക്സിജന്‍ അളവ് 97 ഉം ഹൃദയമിടിപ്പ് 63 ഉം ആണ്. വിരല്‍ വച്ചാല്‍ മാത്രം പ്രവര്‍ത്തിക്കേണ്ടിടത്താണ് പേനയ്ക്കും സിഗരറ്റിനുമെല്ലാം ഉപകരണം അളവുകള്‍ കാണിക്കുന്നത്.

വ്യാജ ഓക്സിമീറ്ററുകള്‍ തെറ്റായ അളവ് കാണിക്കുന്നത് കൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാലും അറിയാന്‍ കഴിയില്ല. ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥ. ഗുണമേന്മയുള്ള ഓക്സീമീറ്റര്‍ കണ്ടെത്താന്‍ മറ്റൊരു വഴിയുണ്ട്. കൈത്തണ്ടയില്‍ ശക്തമായി അമര്‍ത്തിപ്പിടിക്കുക. വിരലുകളിലേക്കുള്ള രക്തയോട്ടം കുറയും. ഇപ്പോള്‍ ഗുണമേന്മയുള്ള ഓക്സീമീറ്റര്‍ ഘടിപ്പിച്ചാല്‍ സ്ക്രീനില്‍ അളവുകളൊന്നും കാണിക്കില്ല. കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിക്കുന്നത് വിട്ടാല്‍ നിമിഷങ്ങള്‍ക്കകം ഓക്സിജന്‍റേയും ഹൃദയമിടിപ്പിന്‍റേയും തോത് കാണിക്കുകയും ചെയ്യും.

വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന ഭൂരിഭാഗം ഓക്സിമീറ്ററുകള്‍ക്കും കമ്പനി പേരില്ല. വിലപോലും രേഖപ്പെടുത്താതെയാണ് വിപണിയിലെത്തുന്നത്. വിപണിയിലെത്തുന്ന ഓക്സീമീറ്ററുകളുടെ ഗുണമേന്മ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മെഡിക്കല്‍ ഉപകരണം ഇത്രയും നിരുത്തരവാദപരമായി വില്‍പ്പന നടത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടത്. 

Friday 11 June 2021

സ്വന്തം പേരില്‍ 15,000 രൂപ നിക്ഷേപിക്കൂ; 5 ലക്ഷം രൂപയുടെ കാന്‍സര്‍ പരിരക്ഷ നേടൂ.?

 സ്വന്തം പേരില്‍ 15,000 രൂപ നിക്ഷേപിക്കൂ; 5 ലക്ഷം രൂപയുടെ കാന്‍സര്‍ പരിരക്ഷ നേടൂ.പദ്ധതി ഇങ്ങനെ:

⚫ നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ 15000 രൂപയ്ക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ.

⚫ 15000 രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കാം.15000 രൂപയ്ക്ക് 5ലക്ഷം രൂപ എന്ന നിരക്കില്‍ ചികിത്സാനുകൂല്ല്യത്തിന് അര്‍ഹത.

⚫ നിലവില്‍ കാന്‍സര്‍ രോഗബാധിതര്‍ അല്ലാത്ത 60 വയസ്സില്‍ താഴെയുള്ള പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം

⚫ അംഗമാകുന്നവര്‍ക്ക് 70 വയസ്സുവരെ ചികിത്സ ആനൂകൂല്ല്യത്തിന് അര്‍ഹത.

⚫ 60 വയസ്സ് കഴിഞ്ഞവര്‍ക്കും പദ്ധതിയില്‍ നിക്ഷേപിച്ച് നിബന്ധനകള്‍ക്ക് വിധേയമായി മറ്റൊരു വ്യക്തിയെ ഗുണഭോക്താവായി നിര്‍ദേശിക്കാം.

⚫ ചികിത്സ ആനുകൂല്ല്യം ലഭിച്ചാലും നിക്ഷേപതുക മടക്കി കിട്ടും

⚫ നിക്ഷേപം നടത്തി ഒരു വര്‍ഷം കഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ നിന്നും പിന്‍മാറാം.

⚫ലളിതമായ നടപടിക്രമങ്ങള്‍ .

നിങ്ങളുടെ കുടുംബത്തിനേകൂ യഥാര്‍ത്ഥ കാന്‍സര്‍ പരിരക്ഷഅലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിക്ലിപ്തം നമ്പര്‍ പി.1215. പിഒ.അലനല്ലൂര്‍.ഫോണ്‍:04924,262377. 9447625231,9544196337

Monday 7 June 2021

നെസ്ലേയുടെ 60% ഉത്പന്നങ്ങളും ​ആരോഗ്യത്തിന് ഹാനികരം ?

റിപ്പോർട്ട് പുറത്ത്.

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ നിർമാതാക്കളായ നെസ്ലേയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോ​ഗ്യകരമല്ലെന്ന് റിപ്പോർട്ട്. ഇതിൽ ചിലത് എത്ര മെച്ചപ്പെടുത്തിയാലും ​ഗുണനിലവാരം ഉയർത്താൻ സാധിക്കാത്തതാണെന്നും കമ്പനിയുടെ ആഭ്യന്തര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

കിറ്റ് കാറ്റ്, മാ​ഗി, നെസ്കഫേ തുടങ്ങിയ ജനപ്രിയ ഭക്ഷണങ്ങളുടെ ഉത്പാദകരായ നെസ്ലേയ്ക്ക് വിപണിയിൽ കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നെസ്ലേ കമ്പനി പുറത്തിറക്കിയ 60 ശതമാനം ഉത്പന്നങ്ങളാണ് റേറ്റിം​ഗിൽ മോശം പ്രകടനം കാഴ്ചവെച്ചത്. ഇതിൽ നെസലേയുടെ സി​ഗ്നേച്ചർ ഉത്പന്നമായ ശുദ്ധമായ കാപ്പി ഉൾപ്പെടില്ല. നെസ്ലേയുടെ 37 ശതമാനം ഉത്പന്നങ്ങൾക്ക് മാത്രമാണ് അഞ്ചിൽ 3.5 റേറ്റിം​ഗ് ലഭിച്ചത്.

വെള്ളം, പാൽ ഉത്പന്നങ്ങൾ എന്നിവയ്ക്ക മാത്രമാണ് മെച്ചപ്പെട്ട റേറ്റിം​ഗ് ലഭിച്ചത്. റിപ്പോർട്ട് പ്രകാരം നെസ്ലേയുടെ ഡി​ഗിയോണോ ത്രീ മീറ്റ് ക്രോയിസന്റ് ക്രസ്റ്റ് പീസയിൽ 40 ശതമാനം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ കമ്പനിയുടെ ഹോട്ട് പോക്കറ്റ് പെപ്പറോണി പീസയുൽ മനുഷ്യ ശരീരത്തിൽ അനുവദനീയമായതിലുമുപരി 48 ശതമാനം സോഡിയമാണ് അടങ്ങിയിരിക്കുന്നത്.

ഏറ്റവും മോശം റേറ്റിം​ഗ് ലഭിച്ച ഉത്പന്നങ്ങളിൽ ഒന്നായിരുന്നു ഓറഞ്ച് ഫ്ലേവർ പാനിയമായ സാൻ പെലെ​ഗ്രീനോ ഡ്രിങ്ക്, ഈ ഉത്പന്നത്തിന് ഇ ​ഗ്രേഡാണ് ലഭിച്ചത്. ഓരോ 100 എംഎല്ലിലും 7.1 ​ഗ്രാം പഞ്ചസാരയാണ് ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ റിപ്പോർട്ടിൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണം, ശിശു ഭക്ഷണം, എന്നിവ ഉൾപ്പെട്ടിട്ടില്ല.

അതേസമയം, ​തങ്ങൾ ​ഗുണനിലവാരും വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്ന് നെസ്ലേ അധികൃതർ പറയുന്നു. കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന സോഡിയം പഞ്ചസാര എന്നിവയുടെ അളവ് 14-15 ശതമാനം കുറഞ്ഞുവെന്ന് കമ്പനി അവകാശപ്പെടുന്നു.


Saturday 24 April 2021

കല്‍ക്കണ്ടം !!

കരിമ്പിന്റെയും പനമരത്തിന്റെയും സ്രവത്തില് നിന്നുമാണ് കല്ക്കണ്ടം ഉണ്ടാക്കുന്നത്. പഞ്ചസാരയുടെ അസംസ്‌കൃത രൂപമായ കല്ക്കണ്ടത്തില് പഞ്ചസാരയുടെ അളവ് കുറവാണ്. പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത്. നിരവധി പോഷകഘടകങ്ങള് നിറഞ്ഞാതായതിനാല് ഇത് ഔഷധ നിര്മ്മാണത്തിനും ഉപയോഗിക്കുന്നു. കല്ക്കണ്ടത്തില് അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തില് അടങ്ങിയിരിക്കുന്ന വൈറ്റമിന് ബി 12 ഇതില് ധാരാളം അടങ്ങിയിരിക്കുന്നു. കൽക്കണ്ടം കഴിച്ചാൽ ക്ഷീണമകലുകയും ബുദ്ധിയുണരുകയും ചെയ്യും. വായിലെ ദുർഗന്ധമകറ്റാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി. ക്ഷീണമകറ്റാനും ബുദ്ധിക്കുണർവേകാനും കൽക്കണ്ടവും നെയ്യും നിലക്കടലയും ചേർത്തു കഴിക്കാം.

ഓർമശക്തി വർദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നൂറു ഗ്രാം ബദാമും കൽക്കണ്ടവും ജീരകവും മിക്സിയിൽ പൊടിച്ചു ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കാം.
തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.
ജലദോഷവും ചുമയുമകറ്റാൻ ഗ്രീൻ ടീയിൽ കൽക്കണ്ടം ചേർത്തു കുടിച്ചാൽ ജലദോഷം മാറും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതു സഹായിക്കും. ബദാമും കുരുമുളകും കൽക്കണ്ടവും തുല്യ അളവിൽ എടുത്തു പൊടിച്ചു കഴിച്ചാലും ജലദോഷം മാറും. ദിവസവും രണ്ടു സ്പൂൺ വീതം ഈ മിശ്രിതം കഴിക്കാം. ലൈംഗിക ബലക്കുറവു പരിഹരിക്കാൻ ബദാമും കൽക്കണ്ടവും കുങ്കുമപ്പൂവും പാലിൽ ചേർത്തു കുടിച്ചാൽ മതി. തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചാലിച്ചു കഴിക്കാം. രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കുന്നതാണ് ഉത്തമം.

[കടപ്പാട് :JP]

Thursday 1 April 2021

താങ്കൾ ഒരു പ്രമേഹ രോഗിയാണോ ?

ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്.ഭാവിയിൽ വലിയ തോതിലുള്ള ഭവിഷ്യത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇന്സുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്.

അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്.

എത്ര വലിയ പ്രമേഹത്തെയും ജീവിത ശൈലികൾ കൊണ്ട് നേരിടുക എന്ന ലക്ഷ്യത്തോട് കൂടി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മാർഗമാണ്

I-Coffee.

ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ് (Active Ingredient) Salcital, ഈ salcital. ആണ് I-Coffe യുടെ പ്രധാന ഘടകം.

I-Coffee യുടെ ഗുണങ്ങൾ 

* രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.

*പ്രമേഹം ഉള്ളവർ ഈ കോഫി 3 മാസം മുതൽ 6 മാസം വരെ തുടർച്ചയായി യൂസ് ചെയ്‌താൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും കംപ്ലീറ്റ് medicine നിർത്തുകയും ചെയ്യാം.

 *പ്രമേഹം ഇല്ലാത്തയാളുകൾ കോഫീ ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം.

* I-Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.

 ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.

Clinical Trail Registory of India

* Indian Council of Medical Research

* USFDA

* WORLD HEALTH ORGANISATION

ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക്‌ ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I-Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം..mob:9946858090