Thursday 22 July 2021

പഞ്ചസാര ഒഴിവാക്കൂ രോഗങ്ങളിൽ നിന്നും മുക്കി നേടൂ. !!

 നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്."

"ഷുഗർ കഴിക്കുമ്പോൾ നിങ്ങളുടെ പ്രതിരോധ ശക്തി കുറഞ്ഞു പോകും"

സിഗരറ്റ് വലിക്കരുത്, മദ്യം കഴിക്കരുത് എന്നൊക്കെ മക്കളോട് കർശനമായി നിർദ്ദേശിക്കുന്ന നിങ്ങൾ അതിലും കൊടിയ വിഷമായ പഞ്ചസാര കഴിക്കരുതെന്ന് മക്കളോട് പറയാത്തത്?കേട്ടപ്പോൾ പുരികം ചുളിഞ്ഞു

എങ്കിലും അദ്ദേഹം പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാകയാൽ അവിശ്വസിക്കാൻ തോന്നിയില്ല. അദ്ദേഹം പറയുന്നു." 26 വർഷമായിട്ട് ഒരിക്കൽ ഒരു ജലദോഷമൊഴിച്ച് ഒരു അസുഖവും എന്നെ പിടികൂടിയിട്ടില്ല. ശരീരവേദനയുമില്ല."

അത്രയുമായപ്പോൾ ഈ പറയുന്ന സായ്പ് ആരാണെന്ന് അന്വേഷിച്ചു. ആള് അത്ര ചില്ലറക്കാരനല്ലെന്ന് ഗൂഗിൾ പറഞ്ഞു തന്നു: എഴുപത്തഞ്ചുകാരനായ Dr. Raymond Francis ! ആരോഗ്യ സംബന്ധിയായ അഞ്ച് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ ഗ്രന്ഥങ്ങളുടെ കർത്താവ് അതിലെല്ലാമുപരി എന്നെ ആകർഷിച്ച കാര്യമിതാണ്: അദ്ദേഹം സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്. തീർന്നില്ല 48-ാം വയസ്സിൽ അസുഖബാധിതനായി കിടക്കയിലായ  അദ്ദേഹത്തിന്റെ മരണം ഡോക്ടേഴ്സ് വൈദ്യശാസ്ത്രപരമായി ഉറപ്പാക്കിയതാണ് (Medically certain). 'ഉയിർത്തെഴുന്നേൽപ്പി'നു ശേഷം അദ്ദേഹം തന്റെ ജീവിത ശൈലിയിൽ നാല് മാറ്റങ്ങൾ വരുത്തി:

ഒന്ന്:  ആരോഗ്യദായകമായ 'ഫൂഡ് സപ്ലിമെന്റുകൾ' കഴിക്കാൻ തുടങ്ങി.രണ്ട്: രാവിലെ ധ്യാനം (മെഡിറ്റേഷൻ) ആരംഭിച്ചുമൂന്ന്: റെഗുലർ ആയി എക്സർസൈസ് തുടങ്ങി.ആരോഗ്യകാര്യത്തിൽ ഇതിലെല്ലാം പ്രധാനപ്പെട്ടതായി അദ്ദേഹം ചെയ്തത്:

നാല്: പഞ്ചസാര പൂർണ്ണമായും ഉപേക്ഷിച്ചു.അൽസിമേഴ്സ്, കാൻസർ, പ്രമേഹം, ഹൃദയാഘാതം ഇവക്കെല്ലാം പ്രധാന കാരണഭൂതൻ പഞ്ചസാരയാണത്രെ! 

പഞ്ചസാര ഇത്ര കൊടിയ വിഷമാണെങ്കിലും പഞ്ചാര മാഫിയയുടെ സമ്മർദ്ദം അത്ര ലളിതമായ കാര്യമല്ല. അമേരിക്കയിൽ ഈ വെളുത്ത വിഷം  വിലക്കുറച്ചാണത്രെ വില്പന !  ഇന്ന് തന്നെ പഞ്ചസാര ഒഴിവാക്കൂ രോഗങ്ങളിൽ നിന്നും മുക്കി നേടൂ.