Sunday 13 December 2020

ഔഷധ ഗുണം ഉള്ള ജെർജീർ

പ്രവാസികൾ ഈ ഇല കണ്ടു കാണും. ഗൾഫ് രാജ്യങ്ങളിൽ പെട്ടിക്കടകളിൽ പോലും ഇവനെ കാണാം. അവിടങ്ങളിൽ അത്രക്കും ഫേമസ് ആണ് പുള്ളി.

പച്ചയ്ക്ക് തന്നെ ആണ് അറബികൾ ഇവനെ മുഴുവനും ആയി കടിച്ച് തിന്നുന്നത്, നമ്മുടെ നാട്ടിൽ ആടുകൾ പച്ചില തിന്നുന്നത് പോലെ. അരിഞ്ഞ് ഇട്ട് ഡ്രസ്സിംഗ് ഒക്കെ  കൊടുത്ത് സലാഡ് ആയും ഇവനെ കണ്ടിട്ട് ഉണ്ട്.

ആന്റി ഒക്ക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള വളരെ പോഷക ഗുണമുള്ള ഇവന് കാൻസർ കോശങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്. മാത്രമല്ല മോശം കൊളോസ്ട്രോളും BP യും കുറക്കാനുള്ള ഔഷഗുണവുമുണ്ട്. 100 ഗ്രാം ജർജീറിന്റെ ORAC വാല്യൂ 1904 ആണ് എന്ന് പഠനങ്ങളിൽ പറയുന്നു. വിറ്റാമിൻ B കൊമ്പ്ലക്സ്ന്റെ കലവറയാണ് ജർജീർ !!! കൂടാതെ വിറ്റാമിൻ C, വിറ്റാമിൻ K, വിറ്റാമിൻ A, വിറ്റാമിൻ E എന്നിവയും കാൽസ്യം, മഗ്‌നീഷ്യം, അയേൺ, കോപ്പർ, സിങ്ക്, ഫോസ്ഫറസ്, കരോട്ടീൻ B, ലൂട്ടിൻ etc... തുടങ്ങിയ മിനറൽസും ഇതിൽ അടങ്ങിയിട്ടുണ്ട്. 

റോക്കറ്റ് ലീഫ് എന്ന് ആണ് സാധാരണ ആയി വലിയ സൂപ്പർ മാർക്കറ്റ്കളിലെ ഷെൽഫുകളിലെ ഇവൻ്റെ ടൈറ്റിൽ. അറബികൾ ഇതിനെ ജർജീർ എന്ന് വിളിക്കുന്നു. ജർജീർ അറബ് നാടുകളിലെ രാജാവ് ആണ്. ഇവൻ ഇല്ലാത്ത തീൻ മേശ രാജാവ് ഇല്ലാത്ത കൊട്ടാരം പോലെ ആണ്. 

24 % ഫോളിക് ആസിഡ് അടങ്ങിയ ഈ ഇല ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ നല്ലതാണ്. രോഗ പ്രതിരോധ ശേഷിക്കും, കണ്ണിന്റെ അസുഖമുള്ളവർക്കും, മൂത്രക്കല്ല് ഉള്ളവർക്കും, അകാല വാർദ്ധക്യം ബാധിച്ചവർക്കും, ഇത് അത്യുത്തമമാണ്. കുറഞ്ഞ ചവർപ്പു രസമുള്ള ഈ ഇല അൽപ്പം ഉപ്പു ചേർത്ത നാരങ്ങാ നീരിനൊപ്പമോ തൈര് ഉപയോഗിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്. 

നമ്മുടെ നാട്ടിൽ കൃഷി ചെയ്യാനും വിപണി കണ്ടെത്താനും കഴിയുന്ന ഈ ഔഷധ ഭക്ഷണത്തെ കുറിച്ച് എല്ലാവരും ഒന്ന് മനസ്സിലാക്കിയെങ്കിൽ ?

NB:

ഗൾഫ് നാടുകളിൽ വിത്തുകൾ വിൽക്കുന്ന കടകളിൽ ഇതിന്റെ വിത്തുകൾ കുറഞ്ഞ വിലക്ക് ലഭ്യമാണ്. നാട്ടിൽ വരുന്ന പ്രവാസികളോട് ഏൽപ്പിച്ചാൽ വിത്ത് നമ്മുടെ നാട്ടിലേക്ക് എത്തിക്കാൻ പറ്റും. ആമസോൺ പോലെയുള്ള ഓൺലൈൻ ഷോപ്പുകളിലും ഇതിന്റെ വിത്തുകൾ ലഭ്യമാണ് പറയുന്നു.

ചേമ്പ്(Colocasia) !!

 കേരളത്തിന്റെ  കാലാവസ്ഥയും  മണ്ണും  ചേമ്പ്  കൃഷിക്ക്  വളരെ  യോജിച്ചതാണ്. അതുകൊണ്ട്  തന്നെ  ഒരു  മൂട്  ചേമ്പ്  എങ്കിലും  നാട്ടുവളർത്താത്ത  പുരയിടങ്ങൾ  കുറവായിരിക്കും. നമ്മുടെ   തെങ്ങിൻ തോട്ടങ്ങളിൽ  ഇടവിളയായി  കൃഷി  ചെയ്യാൻ  പറ്റുന്ന  മികച്ച  വിളയാണ്‌  ചേമ്പ്. സീസണിലും അല്ലാതെയും  ചെയ്യാവുന്ന ചേമ്പിനങ്ങൾ ഉണ്ട്. കേരളത്തിൽ കൃഷി ചെയ്യുന്ന ചേമ്പിനങ്ങളിൽ പ്രധാനം Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്.   ചേമ്പു.

ചേമ്പ്  വർഗ്ഗത്തിലെ  വന്യ  ഇനങ്ങളെ  പ്രധാന  മായും  താള്  എന്നും  വലിയ  ഇലയോട്  കൂടിയ  ഇന്നതിനെ  മുണ്ട്യ  എന്നും  പറയാറുണ്ട്. ഉത്തര  കേരളത്തിൽ  പാൽചേമ്പിനെ  പാല്മുണ്ട്യ  എന്നും  പറഞ്ഞു  വരുന്നു.

വിവിധയിനം ചേമ്പുകളെ പരിചയപ്പെടാം

പാൽച്ചേമ്പ്

തണ്ടും തളിരിലയും കിഴങ്ങും ഒരു പോലെ ഭക്ഷ്യയോഗ്യമായ പാൽ ചേമ്പ് നല്ല സ്വാദുള്ള ഇനമാണ്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന പാൽച്ചേമ്പ് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇനമാണ്.

ചെറുചേമ്പ്

ഈ ചേമ്പിന്റെ നേരിയതും ഇളംപച്ചനിറത്തിൽ കാണപ്പെടുന്നതുമായ ചേമ്പിൻതണ്ട് കറിവെയ്ക്കാം. പുഴുക്കായും കറിക്കായും ഈ ചേമ്പ് ഉപയോഗിച്ചു വരുന്നു.

മക്കളെപ്പോറ്റി ചേമ്പ്

വെള്ള കലർന്ന പച്ചനിറത്തിലാണ് ചേമ്പിൻതണ്ട് കാണപ്പെടുന്നത്. ഇലയുടെ നിറം ഇളംപച്ചനിറമാണ്. ഇലയുടെ നടുഭാഗത്ത് പൊട്ട് ഉണ്ട്. തള്ള ചേമ്പിന്റെ ചുറ്റും വിത്തുചേമ്പുകൾ വളർന്ന് തണ്ടും ഇലയും വരുന്ന സ്വഭാവമുള്ളതിനാലാവാം മക്കളെപ്പോറ്റി എന്ന പേര് ലഭിച്ചത്. അല്പം ചൊറിച്ചിലുള്ള ഇനമാണ്. കറിവെക്കുമ്പോൾ പുളികൂടി ചേർക്കുന്നു.വൃശ്ചിക മാസത്തോടെ ഇതിന്റെ ചൊറിച്ചിൽ കുറയുന്നു.

കുഴിനിറയാൻ ചേമ്പ്

ഇലയും തണ്ടും മക്കളെപ്പോറ്റി ചേമ്പിനോട് സാദൃശ്യമുള്ളതാണ്. മക്കളെപ്പോറ്റിച്ചേമ്പിനേക്കാൾ തണ്ടിന് ഉയരം കൂടുതലുണ്ട്. ഇതിന്റെ വിത്ത് ചേമ്പുകൾ തള്ള ചേമ്പിന്റെ അടിഭാഗത്തുനിന്നും കൊട്ടയുടെ ആകൃതിയിൽ വളർന്നു വരുന്നതിനാലാണ് കൊട്ടചേമ്പ് എന്ന് അറിയപ്പെടുന്നത്. ചെറിയ തോതിലുള്ള ചൊറിച്ചിൽ ഈ ഇനത്തിനുമുണ്ട്.

കുടവാഴ ചേമ്പ്

വയറ്റിലുണ്ടാകുന്ന അസുഖങ്ങൾ പ്രതിരോധിക്കാൻ ഈ ചേമ്പ് ഭക്ഷിക്കുന്നതിലൂടെ കഴിയും. ഇലയുടെ വലിപ്പക്കൂടുതൽ കൊണ്ടാണ് കുടവാഴച്ചേമ്പിന് ഈ പേര് ലഭിച്ചത്. തണ്ടിന്റെ അടിഭാഗത്തിന് ബ്രൗൺനിറവും മുകൾ ഭാഗം ബ്രൗൺ കലർന്ന പച്ചയും ആണ്. പറിച്ച് വെച്ച് വെള്ളം വറ്റിയ ശേഷമാണ് കറിവെക്കുന്നതിന് നല്ലത്. ചൊറിച്ചിലുള്ള ഇനമാണ്. അതുകൊണ്ട് തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞതിനുശേഷം പുഴുക്കായും കറിയാക്കിയും ഉപയോഗിക്കുന്നതാണ് നല്ലത്. വയറ്റിൽ ഉണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാൻ ഈ ചേമ്പ് ഭക്ഷിക്കുന്നതിലൂടെ സാധിക്കും.

മാറാൻ ചേമ്പ്

മാറാൻ ചേമ്പ് ഇളംപച്ചനിറത്തിലും നീലനിറത്തിലുമുണ്ട്. നീലനിറമുള്ള ചേമ്പ് ഔഷധ നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. പച്ചനിറമുള്ള രണ്ടിനങ്ങളുണ്ട്. ഇതിൽ കിഴങ്ങ് നല്ലവണ്ണം തടിച്ചുരുണ്ട ഇനം പുഴുങ്ങിത്തിന്നാം. അർശസിനെതിരെ മാറാൻ ചേമ്പ് ഔഷധമായി ഉപയോഗിക്കാമെന്ന് ആയുർവേദം പറയുന്നു. എത്ര മണ്ണ് കൂട്ടിക്കൊടുത്താലും കിഴങ്ങ് മുകളിൽ വരും.

കരിന്താൾ

വന്യയിനം ചേമ്പാണിത്. കാഴ്ചയ്ക്ക് കറുത്ത ചേമ്പിന്റെ തണ്ടിനോടും ഇലയോടും സാദൃശ്യമുണ്ട്. തള്ളചേമ്പിൽ നിന്നും വള്ളിപോലെ നീണ്ടുവരുന്നതിന്റെ തല ഭാഗത്താണ് വിത്ത്ചേമ്പ് രൂപം കൊള്ളുന്നത്. ഏറെ ഔഷധഗുണമുള്ളതാണ് ഇതിന്റെ കിഴങ്ങും തണ്ടും തളിരിലയും. വിരിയാത്ത ഇലയോട് കൂടിയ ഇളംതണ്ട് പുളിയിട്ട് കറിവെക്കുന്നു. വിത്ത് ചേമ്പ് തിളപ്പിച്ച് ഊറ്റി പുറംതൊലി കളഞ്ഞ് വീണ്ടും വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുമ്പോൾ ചൊറിച്ചിൽ കുറയുന്നു.

മുണ്ട്യ

പഴയ  കാലത്തു പലരും  മഴ  നനയാതിരിക്കാൻ കുടക്ക്  പകരം  ഉപയോഗിച്ചിരുന്നതു  മുണ്ട്യയുടെ   ഇലയാണ്.

വളരെ വലിപ്പമുള്ള ഇലകൾ, വലിപ്പമുള്ള കാണ്ഡം എന്നിവ സവിശേഷതകളാണ്. കാണ്ഡം ഭക്ഷ്യയോഗ്യമാണ്. സദ്യവട്ടത്തിലെ അവിയൽ, കൂട്ടുകറി എന്നിവയിലെ ഘടകം. ഉപ്പേരിയുണ്ടാക്കാനും ഉപയോഗിക്കുന്നു. നന്നായി വേവിക്കാത്തപക്ഷം ചൊറിച്ചിൽ അനുഭവപ്പെടും. ഹിന്ദു വിഭാഗത്തിലെ ചിലരുടെ മരണാനന്തരക്രിയാസമയത്ത് ഈ സസ്യം നടുന്നതായി കാണുന്നു.

കാര്യമായ പരിചരണമൊന്നുമില്ലാതെ തന്നെ വളരുന്നവയാണ് മുണ്ട്യ ചേമ്പ്. കാണ്ഡം മുറിച്ച് നട്ട് ക‌ൃഷി ചെയ്യാം. രോഗ-കീടബാധ പൊതുവേ കുറവാണ്.

ചേമ്പിലെ ഔഷധ ഗുണങ്ങൾ

ധാതുലവണങ്ങളാലും ജൈവസംയുക്തങ്ങളാലും സമ്പന്നമാണ് ചേമ്പ്. കിഴങ്ങും തണ്ടും ഇലയും ഭക്ഷിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി ലഭിക്കും. വൈറ്റമിൻ 'എ' ധാരാളമായി അടങ്ങിയ ചേമ്പിൻ താൾ ഭക്ഷിക്കുന്നത് അന്ധത മാറുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും നല്ലതാണ്.

ചെമ്പിങ്ങളിൽ കൂടുതലായും വ്യാവസായിക ആവശ്യത്തിൽ കൃഷി ചെയ്യുന്നത് താളും പാൽചേമ്പുമാണ്  ത…

[Courtesy; Shaju poulose, Saife, thrissur whatsap group]

Adukalamuttathe kozhivalarthal














 

വാഴക്കൂമ്പ് / വാഴ !!

 പഴങ്ങളിൽ  രാജാവും  രഞ്ജിയുമൊക്കെ  ഉണ്ടെങ്കിലും യഥാർത്ഥ പ്രജയാണ് വാഴ. വാഴയോളം   മലയാളി നിത്യേന    ജീവിതത്തിന്റെ  ഭാഗമാക്കിയ  വേറൊരു  പഴവർഗം  ഇല്ലെന്നു  തന്നെ   പറയാം. വാഴയിൽ നിന്നുള്ള എന്തെങ്കിലും ഉത്പന്നങ്ങൾ ഉപയോഗിക്കാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോകില്ല. നിത്യേനയുള്ള ആഹാരത്തിൽ വാഴയില്‍ നിന്നും നിരവധി വിഭവങ്ങളാണ് നാം ഉപയോഗിക്കുന്നത്. വാഴപ്പിണ്ടി, വാഴക്കൂമ്പ്,വാഴയില  വാഴപ്പഴം, വാഴനാരു  എന്നിങ്ങനെ എല്ലാം ഉപയോഗിക്കും.. ദൈനം ദിനം  നാം  ഉപയോഗിക്കുന്ന  വാഴയുടെ  വിവിധ  ഭാഗങ്ങളെ  കുറിച്ച്  പരിശോധിക്കാം.

 വാഴക്കൂമ്പ്,

വാഴച്ചുണ്ട്, വാഴകുടപ്പൻ എന്നു പൊതുവെ വിളിക്കപ്പെടുന്ന വാഴയുടെ പൂവ് ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇത് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപ്രശനങ്ങൾക്കുള്ള പ്രതിവിധിയാണ്. കറയും ചവർപ്പും ഉണ്ടെന്നു പറഞ്ഞു പലരും മാറ്റിനിർത്തുന്ന വാഴക്കൂമ്പ് ഉപയോഗിച്ച് രുചികരമായ സൂപ്പ്, കട്ട്ലെറ്റ്, തോരൻ, ഒഴിച്ചുകറി എന്നിവ ഉണ്ടാക്കാം.

വാഴപ്പഴത്തെക്കാള്‍ ജീവകം അടങ്ങിയ വാഴക്കൂമ്പ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. വാഴക്കൂമ്പിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.അണുബാധകള്‍ തടയാന്‍ വാഴക്കൂമ്പിനു സാധിക്കും. മുറിവുകള്‍ വൃത്തിയാക്കാന്‍ പോലും ഇവ ഉപയോഗിക്കാറുണ്ട്. . പണ്ടുകാലത്ത് മലേറിയ വന്നവര്‍ക്ക് വാഴക്കൂമ്പ് മരുന്നായി നല്‍കുമായിരുന്നു.വാഴക്കൂമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും . പ്രമേഹം ഉള്ളവര്‍ വാഴപ്പൂ, മഞ്ഞള്‍, സാമ്പാര്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്തു തിളപ്പിച്ച്‌ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

ഇരുമ്പിൻ്റെ കുറവ് കൊണ്ടാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാനും,രക്തത്തിലെ ഓക്സിജൻ്റെ അളവ് കൂട്ടാനും സഹായിക്കും.ഭാരം കുറയ്ക്കാന്‍ വാഴക്കൂമ്പിനു സാധിക്കും. കാലറി വളരെ കുറഞ്ഞ ഇവ ധാരാളം നാരുകള്‍ അടങ്ങിയതാണ്. കൊളസ്ട്രോള്‍ ഒട്ടുമേയില്ലതാനും.ഹൃദയാരോഗ്യത്തിനും വാഴപ്പൂ നല്ലതാണ്. ആഴ്ചയിൽ രണ്ടു ദിവസം വാഴക്കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴിച്ചാൽ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്തശുദ്ധി നൽകും. രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്.

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയട്ടുള്ളതിനാൽ ആഹാരക്രമത്തില്‍ വാഴക്കൂമ്പ് സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് വാഴക്കൂമ്പ്. ഇത് സ്ഥിരമായി കഴിച്ചാല്‍ ടെന്‍ഷന്‍ അമിതമായ സ്ട്രെസ് എന്നിവ അകറ്റാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒപ്പം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും, സ്ത്രീകളില്‍ ഉണ്ടാകുന്ന ഗര്‍ഭപാത്രസംബന്ധമായ രോഗങ്ങളെ ചേര്‍ക്കാനും മറ്റും

വാഴക്കൂമ്പ് നല്ലതാണ്.

(വിവരങ്ങൾക്കു  ആശ്രയിച്ചത് - കൃഷി  ജാഗരൻ  മലയാളം )

പള്ളിക്കര  കൃഷി  ഭവൻ

Tuesday 27 October 2020

നാടൻ വൻതേൻ 1 kg 340 രൂപക്ക് കേരളത്തിൽ എവിടെയും കൊറിയർ ?

 നാടൻ വൻതേൻ 1 kg 340 രൂപക്ക് കേരളത്തിൽ എവിടെയും കൊറിയർ ചെയ്യുന്നു. 100% ഓർഗാനിക് ആണ്. പശ്ചിമ ഘട്ട താഴ്‌വരയിൽ തേനീച്ച കോളനികൾ സ്‌ഥാപിച്ചു കർഷകരിൽ നിന്ന് നേരിട്ട്. കോവിഡ് സാഹചര്യത്തിൽ ക്യാഷ് ഓൺ ഡെലിവറി ഇല്ല. തേൻ ഇഷ്ട പെട്ടില്ലെങ്കിൽ 100% ക്യാഷ് refund ചെയ്യുന്നത് ആണ്. കൂടുതൽ വിവരങ്ങൾക് പോസ്റ്റ്‌ ഇടുന്ന ഫേസ്ബുക് പ്രൊഫൈൽ പരിശോധിക്കുക. അല്ലെങ്കിൽ whats ആപ്പ് ചെയ്യുക.

Ph: 9495091682

Sunday 27 September 2020

ട്രെഡ്മിൽ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഉപയോഗങ്ങൾ, ഗുണങ്ങൾ ?

 ട്രെഡ്മിൽ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഉപയോഗങ്ങൾ, ഗുണങ്ങൾ, പ്രശ്നങ്ങൾ എന്നിവ ഈ വിഡിയോയിൽ കാണാം. ട്രെഡ്മിൽ സംബന്ധിച്ചുള്ള കൂടുതൽ സംശയങ്ങൾക്ക് അനുവിനെ വിളിക്കാം: 98473 65509

Thursday 24 September 2020

കോവിഡ് മെഡിക്കൽ കിറ്റ് !! [Precaution for covid 19]

 കോവിഡ് മെഡിക്കൽ കിറ്റ് വീട്ടിൽ ആവശ്യമാണ്:

 1. പാരസെറ്റമോൾ

 2. മൗത്ത് വാഷിനും ഗാർഗലിനുമുള്ള ബെറ്റാഡൈൻ

 3. വിറ്റാമിൻ സി

 4. വിറ്റാമിൻ ഡി 3

 5. ബി കോംപ്ലക്സ്

 6. നീരാവിക്ക് നീരാവി + ഗുളികകൾ

 7. ഓക്സിമീറ്റർ

 8. ഓക്സിജൻ സിലിണ്ടർ (അടിയന്തരാവസ്ഥയ്ക്ക് മാത്രം)

 9. അരോഗ്യ സേതു അപ്ലിക്കേഷൻ

 10. ശ്വസന വ്യായാമങ്ങൾ

 കോവിഡ് മൂന്ന് ഘട്ടങ്ങൾ:

 1. മൂക്കിൽ മാത്രം കോവിഡ് - വീണ്ടെടുക്കൽ സമയം അര ദിവസമാണ്.  സ്റ്റീം ഇൻഹേലിംഗ്, വിറ്റാമിൻ സി. സാധാരണയായി പനി ഇല്ല.  അസിംപ്റ്റോമാറ്റിക്.

 2. തൊണ്ടയിലെ കോവിഡ് - തൊണ്ടവേദന, വീണ്ടെടുക്കൽ സമയം 1 ദിവസം. കുടിക്കാൻ ചെറുചൂടുവെള്ളം, ടെമ്പിൾ ആണെങ്കിൽ പാരസെറ്റമോൾ. വിറ്റാമിൻ സി, ബി കോംപ്ലെക്സ്. ആൻറിബയോട്ടിക്ക് കഠിനമാണെങ്കിൽ.

 3. ശ്വാസകോശത്തിലെ കോവിഡ്- ചുമയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും. 4 മുതൽ 5 ദിവസം വരെ.  വിറ്റാമിൻ സി, ബി കോംപ്ലക്സ്, ചൂടുവെള്ളം, ഓക്സിമീറ്റർ, പാരസെറ്റമോൾ, ഓക്സിജൻ സിലിണ്ടർ കഠിനമാണെങ്കിൽ, ധാരാളം ദ്രാവകം ആവശ്യമുണ്ട്, ആഴത്തിലുള്ള ശ്വസന വ്യായാമം.

 ആശുപത്രിയെ സമീപിക്കേണ്ട ഘട്ടം:

 ഓക്സിജന്റെ അളവ് നിരീക്ഷിക്കുക.  ഇത് 43 ന് സമീപം പോയാൽ (സാധാരണ 98-100) നിങ്ങൾക്ക് ഓക്സിജൻ സിലിണ്ടർ ആവശ്യമാണ്. 

*ആരോഗ്യത്തോടെയിരിക്കുക, സുരക്ഷിതമായി തുടരുക *

 ഇന്ത്യയിലെ നിങ്ങളുടെ കോൺ‌ടാക്റ്റുകളിലേക്ക് ദയവായി fwd ചെയ്യുക.  ഇത് ആരെയൊക്കെ സഹായിക്കുമെന്ന് നിങ്ങൾക്കറിയില്ല.

 ടാറ്റ ഗ്രൂപ്പ് നല്ല സംരംഭം ആരംഭിച്ചു, അവർ ചാറ്റുകളിലൂടെ ഓൺലൈനിൽ  doctors സൗജന്യ കൺസൾട്ടേഷൻ നൽകുന്നു.  ഈ സൗകര്യം നിങ്ങൾക്കായി ആരംഭിച്ചതിനാൽ നിങ്ങൾ ഡോക്ടർമാർക്കായി പുറത്തേക്ക് പോകേണ്ടതില്ല, നിങ്ങൾ വീട്ടിൽ സുരക്ഷിതമായിരിക്കും.

ചുവടെയുള്ള ലിങ്ക്, ഈ സൗകര്യം പ്രയോജനപ്പെടുത്താൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു.

 https://www.tatahealth.com/online-doctor-consultation/general-physician

 ഐസുലേഷൻ ആശുപത്രികൾക്കുള്ളിൽ നിന്നുള്ള ഉപദേശം, നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാം.

 ഐസുലേഷൻ ആശുപത്രികളിൽ കഴിക്കുന്ന മരുന്നുകൾ:

 1. വിറ്റാമിൻ സി -1000

 2. വിറ്റാമിൻ ഇ

 3. 10 മുതൽ 11 വരെയുള്ള സൂര്യപ്രകാശത്തിൽ 15-20 മിനിറ്റ് ഇരിക്കുക.

 4. മുട്ട ഒന്ന്

 5. ഞങ്ങൾ കുറഞ്ഞത് 7-8 മണിക്കൂർ  ഉറങ്ങുന്നു.

 6. ഞങ്ങൾ ദിവസവും 1.5 ലിറ്റർ വെള്ളം കുടിക്കുന്നു.

 7. എല്ലാ ഭക്ഷണവും ചൂടുള്ളതായിരിക്കണം.

 രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ ആശുപത്രിയിൽ ചെയ്യുന്നത് അത്രയേയുള്ളൂ.

കൊറോണ വൈറസിന്റെ പി.എച്ച് 5.5 മുതൽ 8.5 വരെ വ്യത്യാസപ്പെടുന്നു.

അതിനാൽ, വൈറസിനെ ഇല്ലാതാക്കാൻ നാം ചെയ്യേണ്ടത് വൈറസിന്റെ അസിഡിറ്റി ലെവലിനേക്കാൾ കൂടുതൽ ക്ഷാര ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്.

  *വാഴപ്പഴം

  *പച്ച നാരങ്ങ - 9.9 പി.എച്ച്

  *മഞ്ഞ നാരങ്ങ - 8.2 പി.എച്ച്

  *അവോക്കാഡോ - 15.6 പി.എച്ച്

  * വെളുത്തുള്ളി - 13.2 പി.എച്ച്

  * മാമ്പഴം - 8.7 പി.എച്ച്

  * ടാംഗറിൻ - 8.5 പി.എച്ച്

  * പൈനാപ്പിൾ - 12.7 പി.എച്ച്

  * വാട്ടർ ക്രേസ് - 22.70 പി.എച്ച്

  * ഓറഞ്ച് - 9.2 പി.എച്ച്

 നിങ്ങൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് എങ്ങനെ അറിയാം?

  1. തൊണ്ടയിലെ ചൊറിച്ചിൽ

  2. തൊണ്ട വരണ്ട

  3. വരണ്ട ചുമ

  4. ഉയർന്ന താപനില

  5. ശ്വാസം മുട്ടൽ

  6. മണം നഷ്ടപ്പെടുന്നു

 ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുക, ശ്വാസകോശത്തിലെത്തുന്നതിനുമുമ്പ് തുടക്കത്തിൽ വൈറസിനെ ഇല്ലാതാക്കുന്നു.

 ഈ വിവരങ്ങൾ നിങ്ങൾക്കായി സൂക്ഷിക്കരുത്.  ഇത് നിങ്ങളുടെ എല്ലാ കുടുംബത്തിനും സുഹൃത്തുക്കൾക്കും നൽകുക.

Sunday 20 September 2020

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫാർമസി !!

 യൂണിബൈ മുഖേന ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫാർമസി വഴി, ഇഗ്ലീഷ്, ആയുർവേദ, ഹോമിയോ, യുനാനി മരുന്നുകളും മറ്റുള്ള സേവനങ്ങളും 15% മുതൽ 75% വരെ വിലക്കുറവിൽ,  നിങ്ങളുടെ വീട്ടുപടിക്കൽ... യൂണിബൈ ആപ്പ്  വഴി  ഓൺലൈനായി മരുന്നുകൾ വാങ്ങുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

മരുന്നുകൾ വാങ്ങുന്നതിനായി:-

https://www.unibuy.in/social/FC851960/medicine

ലാബ് പരിശോധനകൾക്കായി:-

https://www.unibuy.in/social/FC851960/lab

ഫുഡ്‌ സപ്പ്ളിമെന്റുകൾക്കായി:-

https://www.unibuy.in/social/FC851960/essential

ഓവർ ദി കൗണ്ടർ പ്രൊഡക്ടുകൾക്കായി:-

https://www.unibuy.in/social/FC851960/otc

വിശദ വിവരങ്ങൾക്കായി, താഴെകാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

E-Zen Global, Unibuy - Franchise, 7012783431

(ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫാർമസി,  ഫ്രാഞ്ചൈസിക്കായി  ബന്ധപ്പെടാവുന്നതാണ്   )


[Courtesy of post: - 9995095222-My market club , by whatsap electroneum group]

Saturday 15 August 2020

കോവിഡ് പോസിറ്റീവാണ്. പക്ഷെ ലക്ഷണങ്ങളില്ല.എന്തുചികിത്സ ചെയ്യണം ?

ഏറ്റവും പുതിയ നിരീക്ഷണങ്ങൾ പ്രകാരം കൊറോണ വൈറസ് ബാധിക്കുന്നവരിൽ ഏകദേശം 75 ശതമാനം രോഗികൾക്കും യാതൊരു ലക്ഷണങ്ങളും കാണുന്നില്ല. ഇവർ എന്ത് ചികിത്സയാണ് ചെയ്യേണ്ടത് ? ഇവർക്ക് എന്ത് മരുന്ന് കഴിക്കണം ? ഒരിക്കൽ കോവിഡ് രോഗിയായാൽ എത്ര നാൾ ഇവരിൽ രോഗം പകരും ? എത്ര ദിവസം കഴിഞ്ഞു വീണ്ടും ടെസ്റ്റ് ചെയ്യണം ? സോഷ്യൽ മീഡിയയിൽ കാണുന്ന ഒറ്റമൂലികൾ മഞ്ഞ-നാരങ്ങാ, കരിംജീരകം-ചുക്ക്-കുരുമുളക് കഴിച്ചാൽ കൊറോണ മാറുമോ ? ഉപ്പു വെള്ളം കവിളിൽ കൊണ്ടാൽ വൈറസ് നശിക്കുമോ ? വിശദമായി അറിയുക.. ഷെയർ ചെയ്യുക. കൊറോണ വൈറസ് പോസിറ്റീവ് ആയി ജീവിക്കുന്ന ഒരുപാടുപേർക്ക് പ്രയോജനകരമാകും.

അശ്വ​ഗന്ധാരിഷ്ടം: പുനർജനി നൽകുന്ന ഔഷധം..?



തെളിഞ്ഞ മനസും, ബുദ്ധിയുമാണ് ആരോഗ്യത്തെ പ്രസന്നമാക്കുന്നത്. ഇവ രണ്ടും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഔഷധം എന്ന് കീർത്തി കേട്ടതാണ് ഗന്ധാരിഷ്ടം. അമുക്കുരമടക്കം ഇരുപത്തിയേഴ് ഔഷധങ്ങളാണ് ഈ അരിഷ്ടത്തിലുള്ളത്.
വൈകാരിക പിരിമുറുക്കങ്ങളുടെ ഉച്ഛസ്ഥായിയില്‍ നിന്ന് മനസിനും ശരീരത്തിനും മോചനം നല്‍കാൻ അശ്വ​ഗന്ധാരിഷ്ടത്തിന് സാധിക്കുമെന്നാണ് വിശ്വാസം. അമുക്കുരത്തിന്റെ ഔഷധ ഗുണങ്ങളെല്ലാം അശ്വ​ഗന്ധാരിഷ്ടം പ്രദാനം ചെയ്യുന്നു.
വളരെ സങ്കീർണമാണ് അശ്വ​ഗന്ധാരിഷ്ടത്തിന്റെ നിർമ്മാണം. 27 മരുന്നുകളും ചേർത്ത് കഷായമുണ്ടാക്കിയ ശേഷം അത് അരിച്ചെടുക്കുന്നു. ഇതിലേക്ക് തേൻ ചേർത്ത് 45 ദിവസം വലിയ സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കിൽ സൂക്ഷിച്ചാണ് അരിഷ്ടം നിർമ്മിക്കുന്നത്. സാമ്പിളുകൾ ലാബിൽ പരീക്ഷിച്ചു കഴിഞ്ഞാൽ പിന്നെ അരിഷ്ടം പാക്ക് ചെയ്ത് വിപണിയിലെത്തിക്കും.

ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, അപസ്മാരം, കൂടെക്കൂടെയുണ്ടാകുന്ന മോഹാലസ്യം, ശരീരം മെലിച്ചില്‍ എന്നിവയുടെ ചികില്‍സയില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ അശ്വഗന്ധാരിഷ്ടം ഉപയോഗിക്കുന്നു. ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങളുടെ ചികില്‍സയിലും ഈ ഔഷധം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതിന് പുറമേ തൃപ്തികരമായ ദാമ്പത്യ ജീവിതം, ഉറക്കം, വിശപ്പ് എന്നിവയും നല്‍കാന്‍ ഈ ഔഷധത്തിനാകുമെന്ന് തെളിഞ്ഞിട്ടുണ്ട്
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ആറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്‍ഡേഴ്‌സ് എന്നിവയുടെ ചികില്‍സയിലും അശ്വഗന്ധാരിഷ്ടം നിര്‍ദേശിക്കപ്പെടുന്നുണ്ട്. മാനസിക ഉന്‍മേഷവും, മികച്ച ഓര്‍മശക്തിയും, തെളിഞ്ഞ ബുദ്ധിയും ഔഷധം വാഗ്ദാനം ചെയ്യുന്നു.

[Vdo and article courtesy: asianet news]

Saturday 8 August 2020

തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?

തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? തേനിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ? തേനിന്റെ രുചി നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്.. നമ്മുടെ ഓരോ രോഗങ്ങൾക്കും ഉപയോഗിക്കേണ്ട തേനിന്റെ കോമ്പിനേഷൻ കൂട്ടുകൾ എന്തെല്ലാം ? തേൻ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? തേനിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ? തേനിൽ മായം ചേർക്കുന്നത് തിരിച്ചറിയാനുള്ള സിംപിൾ ടെസ്റ്റുകൾ എന്തെല്ലാം ? വിശദമായി അറിയുക ..


Sunday 2 August 2020

കാടമുട്ട !!


കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...? ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ട്. ഈ മുട്ടയ്ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുതലാണ്. നല്ല വില കൊടുത്തു തന്നെ വാങ്ങണം. കറുത്ത പുള്ളി കുത്തുകള്‍ പോലെയാണ് ഇതിന്റെ പുറം ഭാഗം. ഇതിന്റെ പുറം തോട് കട്ടി കുറഞ്ഞതായിരിക്കും. ഈ കുഞ്ഞുമുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് അറിഞ്ഞു നോക്കൂ..

1. പോഷകങ്ങളുടെ കലവറ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്.
2. ആസ്തമ കാടമുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്തമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാം.
3. രോഗങ്ങളുടെ സാധ്യത കുറയ്ക്കും ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.
4. രക്തം കാടമുട്ടയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
5. പ്രതിരോധശക്തി അഞ്ച് കോഴിമുട്ട കഴിക്കുന്നതും ഒരു കാടമുട്ട കഴിക്കുന്നതും തുല്യമാണെന്ന് പറയാം. ഇത് വയറുരോഗങ്ങളെ ഇല്ലാതാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
6. ഓര്‍മശക്തി കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി നല്‍കും.
7. ബ്ലാഡര്‍ സ്റ്റോണ്‍ കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.
8. ലൈംഗിക തൃഷ്ണ ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, പ്രോട്ടീന്‍, വൈറ്റമിന്‍സ് ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കും.
9. തലമുടി കാടമുട്ട നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇത് മുടിക്ക് കട്ടി നല്‍കാനും തിളക്കം നല്‍കാനും സഹായിക്കും.
10. ആന്റി-ഇന്‍ഫഌമേറ്ററി കാടമുട്ടയില്‍ ആന്റി-ഇന്‍ഫഌമേറ്ററി അടങ്ങിയിരിക്കുന്നുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും.
11. അലര്‍ജി ചിലര്‍ക്ക് കോഴിമുട്ട കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്നു. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.
12 അലര്‍ജി ചിലര്‍ക്ക് കോഴിമുട്ട കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്നു. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.

[Post courtesy: aarogymanu sampathu]

Tuesday 26 May 2020

ചുരയ്ക്ക !!

ആർക്കും വലിയ മൈൻഡൊന്നുമില്ലാതെ വളരുന്ന ഒരു പാവം പച്ചക്കറിയാണ് ചുരയ്ക്ക. അടുക്കളയുടെ ചുറ്റുവട്ടത്തിൽ വലിയ ശ്രദ്ധധയൊന്നും കൊടുക്കാതെ എളുപ്പത്തിൽ കായ്ക്കുന്നവയാണ് ചുരയ്ക്ക. വെറുതെ കിട്ടുന്നിവയ്ക്ക് എന്ത് മേന്മായാണുള്ളതെന്ന് ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. പക്ഷെ, ഒത്തിരി ആരോഗ്യഗുണങ്ങളുള്ളവയാണ് ഈ ചുരയ്ക്കകൾ.

വെള്ളരിയിനത്തിൽപ്പെട്ട ഇവ 'കുപ്പി'യുടെ ആകൃതിയിൽ ഇരിക്കുന്നതുക്കൊണ്ടാണത്രെ ഇവയെ ഇംഗ്ലീഷിൽ 'Bottle guard' എന്ന് വിളിക്കുന്നത്. ഇവ 'ലോക്കി' യെന്നാണ് മറ്റിടങ്ങളിൽ അറിയപ്പെടുന്നത്. ഇവയുടെ 92% ജലാംശമാണ്.

ഗുണങ്ങൾ
****

1. പ്രമേഹരോഗികൾക്ക്:- ശരീരത്തിലെ ഇൻസുലിൻ്റെ തോത് ക്രമീകരിച്ചു നിർത്താൻ ചുരയ്ക്ക സഹായിക്കുന്നു. അത്കൊണ്ട് ഇവ പ്രമേഹരോഗികൾ കഴിക്കുന്നത് ഉത്തമമാണ്.

2. തടി കുറയ്ക്കാൻ:- ധാരാളം നാരുകൾ, ജലാംശവുമുള്ളതിനാൽ തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇവ നല്ലതാണ്. കൊളസ്‌ട്രോൾ തീരെ ഇവയിലില്ല.

3. ദഹനത്തിന്:- ധാരാളം നാരുകളുള്ളതിനാൽ ഇവ മലബന്ധത്തെ പ്രതിരോധിക്കുന്നു.

4. ജീവകങ്ങളുടെ കലവറ:- ചുരയ്ക്കയിൽ ഏറ്റവും കൂടുതൽ കാണുന്ന ജീവകം ബി ആണ്. ഇവ കൂടാതെ എ,സി, ഇ, കെ എന്നിവയും കാണപ്പെടുന്നു. പിന്നെ പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, സെലനീയം, സിങ്ക് മുതലായ ധാതുലവണങ്ങളും ഇവയിലുണ്ട്.

5. ചുരയ്ക്കയുടെ ഇല താളിയായ് തലയിൽ തേച്ച് കുളിച്ചാൽ മുടിക്കൊഴിച്ചിൽ കുറയും.

6. വിരശല്യത്തെ ശമിപ്പിക്കുന്നു.

7. ചൂടുക്കാലരോഗങ്ങൾക്ക് ഏറ്റവും നല്ലതാണ് ചുരയ്ക്ക.

8. പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ രക്തസമ്മർദ്ദത്തെ ക്രമീകരിക്കുന്നു

9. ചുരയ്ക്ക പുളി ചേർത്ത് കഴിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ഗുണം ചെയ്യും.

100 ഗ്രാം ചുരയ്ക്കകയിൽ ഉള്ള പോഷകമൂല്യങ്ങൾ
*************

കലോറി - 14 KCal
അന്നജം - 3.5 g
മാംസ്യം - 0.6g
കൊഴുപ്പ് - 0 g
സോഡിയം - 2 mg
പൊട്ടാസ്യം - 150 mg
കാൽസ്യം - 26 mg
മഗ്നീഷ്യം - 11 mg
സിങ്ക് - 0.7mg
സെലനീയം - 0.2 mg
ഇരുമ്പ് - 0.2 mg
ജീവകം എ - 16 IU
ജീവകം സി - 10.1mg
ഫോളേറ്റ് -6 microgram
നിയാസിൻ - 0.32 mg
പിറിഡോക്സിൻ - 0.04 mg
റൈബോഫ്ലാവിൻ - 0.02 mg
പാൻ്റോതെനിക് ആസിഡ് - 0.15 mg
തയാമിൻ - 0.03 mg

തയ്യാറാക്കിയത്: ജോസഫ് ജെന്നിംഗ്സ് എം.എം. (M.Sc. Nursing, MBA)

Monday 18 May 2020

ഭക്ഷണ നിയന്ത്രണം 40 കഴിഞ്ഞാൽ ?

നാല്പതു വയസു കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഏവരും ചില നിയന്ത്രങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്‌. നാൽപതുകാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയം സാധാരണ ഗതിയിൽ നാല്പതാം വയസു മുതല്ക്കാണ് കാർഡിയോ, വാസ്കുലർ അസുഖങ്ങളും പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത് പക്ഷെ, ഭക്ഷണകാര്യത്തിൽ നിയന്ത്രണം വരുത്തിയാൽ നിരവധി അസുഖങ്ങളിൽ നിന്നും മോചനം നേടാൻ നമുക്ക് സാധിയ്ക്കുന്നു. നാല്പതു കഴിഞ്ഞാൽ താഴെ പറയുന്ന ഭക്ഷണവസ്തുക്കൾക്ക് പ്രാധാന്യം നല്കണം

ഓട്സ്
ഓട്സിൽ മോശപ്പെട്ട കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു .ഓട്സ് ശീലമാക്കിയാൽ കൊളസ്ട്രോൾ അഞ്ചുമുതൽ പത്തു ശതാമാനം വരെ കുറയുന്നു.
ചെറി
ചെറിയ്ക്ക് വാതരോഗങ്ങളെ പ്രതിരോധിയ്ക്കാൻ കഴിയുന്നു. ആന്റീ ഒക്സിഡന്റായ അന്താ സൈനീൻ ചെറിയിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ നാലുതവണ ഒരു ഡസൻ ചെറിപ്പഴങ്ങളോ പഞ്ചസാര ചെര്ക്കാത്ത അതിന്റെ ജ്യൂസോ കഴിയ്ക്കുക.
ബദാം
ഇത് കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലർത്താതെ കഴിയ്ക്കുന്നതാണ് ഉത്തമം

സോയാബീൻസ്
ഇസോഫൽ വാഗോസ് എന്നാ പദാർത്ഥം സോയാബീൻസിൽ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു .ആർത്തവ വിരാമം ഉണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വർദ്ധിപ്പിയ്ക്കാനും ഇതിനു ശേഷിയുണ്ട്. ഒരാഴ്ച നാലോ അഞ്ചോ തവണ സോയാബീൻസ് കഴിയ്ക്കുക.
പാൽ
അമ്പത് വയസു കഴിഞ്ഞാൽ മസിലുകൾ അയഞ്ഞു തൂങ്ങുന്നത് തടയാൻ ഉള്ള കഴിവ് പാലിനുണ്ട്. ചായയിലും കോഫിയിലും പാൽ ചേർത്തു കഴിച്ചാലും മതിയാകും.
തക്കാളി
തക്കാളിയിൽ ലിക്കേപീൽ എന്നാ ആന്റീ ഒക്സിഡന്റ്റ് ധാരാളം ആയി അടങ്ങിയിട്ടുണ്ട്. കാൻസർ സെല്ലുകളുടെ വ്യാപനവും ആർത്രൈറ്റിസും തടയാനിതിനു കഴിയുന്നു. ഏതു രീതിയിൽ ആയാലും വേവിച്ചു കഴിയ്ക്കുക.
ചിക്കൻ
പ്രോട്ടീനിന്റെ ശേഖരമാണ് ചിക്കൻ. ശരീരഭാരം നിയന്ത്രിയ്ക്കാനും പേശികൾ വികസിയ്ക്കാനും ഇത് സഹായകമാകുന്നു ..
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...

Friday 15 May 2020

ഇടിമിന്നല്‍: അഗ്നി-രക്ഷാ വകുപ്പിന്റെ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ?

ഇടിമിന്നല്‍ സാധ്യത സംബന്ധിച്ച് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ വരുന്ന സാഹചര്യത്തില്‍ കേരളാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പ് നല്‍കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമയായി പാലിക്കണമെന്ന് കോഴിക്കോട് റീജ്യന്‍ ഫയര്‍ ഓഫീസര്‍ അറിയിച്ചു. വീട്ടിലാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:– ഇടിയും മിന്നലുമുളള സമയത്ത് പുറത്ത് നില്‍ക്കരുത്. പരമാവധി വീട്ടിനുളളില്‍ തന്നെ ഇരിക്കുക. ഉണങ്ങാനിട്ട തുണികള്‍ എടുക്കുന്നതിനുള്‍പ്പെടെ ഒരാവശ്യത്തിനും പുറത്തിറങ്ങാതിരിക്കുക.കോണ്‍ക്രീറ്റ് ഭിത്തിയില്‍ ചാരി നില്‍ക്കുകയോ കോണ്‍ക്രീറ്റ് സ്ലാബില്‍ കിടക്കുകയോ ചെയ്യരുത്. കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങളില്‍ നിന്നു ദൂരം സൂക്ഷിക്കുക. കമ്പി ഉപയോഗിച്ചിരിക്കുന്ന തരം കോണ്‍ക്രീറ്റാണ് കൂടുതല്‍ അപായകരംവീടിന്റെ വരാന്തയിലും ടെറസിലും ജനാല, വാതില്‍ ഇവയ്ക്ക് സമീപവും നില്‍ക്കരുത്. ജനലഴികളില്‍ പിടിക്കരുത്. വാതിലും ജനലും അടച്ചിടുക.– വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ്ഗ് ഊരിയിടുക. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പരമാവധി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. വൈദ്യൂത ഉപകരണങ്ങളുടെ സമീപം നില്‍ക്കരുത്.വെളളത്തിന്റെ ടാപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. വെളളത്തില്‍ പരമാവധി സ്പര്‍ശിക്കാതിരിക്കുക.തുറസ്സായ സ്ഥലങ്ങളിലും വീടിന്റെ ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക.പട്ടം പറത്താന്‍ പാടില്ല.ടെലിഫോണ്‍ ഉപയോഗിക്കരുത്.വീടിന് പുറത്താകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:ഒരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. നനയാത്ത വിധത്തില്‍ സുരക്ഷിതരാകുക.– തുറസ്സായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്ത് വച്ച് തല കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കി ഉരുണ്ട രൂപത്തില്‍ ഇരിക്കുക. തറയില്‍ കിടക്കരുത്.ഒറ്റപ്പെട്ട മരത്തിന് താഴെ നില്‍ക്കരുത്. ലോഹങ്ങളാല്‍ നിര്‍മ്മിച്ച ഷെഡുകളിലും ലോഹമേല്‍കൂരയും ലോഹത്തൂണുകളുമുളള കെട്ടിടങ്ങളിലും നില്‍ക്കരുത്.വാഹനങ്ങളിലുളളവര്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാത്തപക്ഷം വാഹനത്തിനുളളില്‍ തന്നെ ഇരിക്കുന്നതാകും ഉചിതം. മിന്നല്‍ ദൃശ്യമാകുന്നില്ല. എങ്കില്‍പോലും ആകാശം മേഘാവൃതമാണെങ്കില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍  പാലിക്കുക.– കെട്ടിങ്ങളില്‍ മിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുക.മിന്നല്‍ ഉളളപ്പോള്‍ മരം മുറിക്കുക,. വെടിമരുന്ന് കൈകാര്യം ചെയ്യുക, ടവറുകളുടെ അറ്റകുറ്റപ്പണി, ഹെവിഡ്യൂട്ടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, പാടത്തെ ജോലികള്‍, പ്ലംബിംഗ് തുടങ്ങി ജോലികളില്‍ ഏര്‍പ്പെടാതിരിക്കുക.

Sunday 10 May 2020

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള മധുരതുളസി. ?

പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്‍റെ ഇല ഭക്ഷണത്തിന് ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ശീതളപാനീയങ്ങള്‍ ബീയര്‍,ബിസ്ക്കറ്റുകള്‍ എന്നിവയില്‍പഞ്ചസാരയ്ക്ക് പകരം മധുരതുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്‍റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞറിയിക്കാന്‍ ആവാത്തതാണ്. പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലീരോഗങ്ങളും, താരന്,  മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കുന്നു.

മധുര തുളസികൃഷി വളരെ ലളിതമാണ്. കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ മധുര തുളസി കൃഷിക്ക് അനുയോജ്യമാണ്. മധുരതുളസിയുടെ വേരുകളാണ് നടേണ്ടത്. ഒന്നു മുതല്‍ രണ്ട് മാസക്കാലമാണ് ചെടിയുടെ പാകമാകാനുള്ള സമയം.

ചെടികളില്‍ വെള്ളനിറത്തിലുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് സമയം ആരംഭിക്കുന്നത്. പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കുന്നു. ഇലകള്‍ ഉണങ്ങുവാന്‍ 6മുതല്‍ 8മണിക്കൂര്‍ വരെ സമയം മതിയാകും. നന്നായി ഉണങ്ങിയ ഇലകള്‍ മില്ലുകളില്‍ പൊടിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാവുന്ന സീറോ കാലറി മാത്രമാണ് മധുര തുളസിയിലുള്ളത്.
പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്ക്കു പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍, ഗ്ലൂക്കോസൈഡ് ഇവ സംയുക്തമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍പ്രവര്‍ത്തിക്കുന്നത്.

രക്തംസമ്മര്‍ദ്ദം നിയന്ത്രിക്കുവാന്‍ മധുരതുളസി സഹായിക്കുന്നു. ശരീരത്തിന്റെ ഭാരം കുറയ്ക്കാനും മധുര തുളസി ഉത്തമമായ മാര്‍ഗ്ഗമാണ്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ മധുരതുളസി സഹായിക്കുന്നു.

Wednesday 29 April 2020

നെല്ലിക്ക !!

നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍. ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.

വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.


മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...

Friday 24 April 2020

ചെറുനാരങ്ങ !!

സിട്രസ് ഓറാന്റിഫോളിയ (Citrus Aurantifolia Christm) എന്നാണ് ചെറുനാരകത്തിന്റെ ശാസ്ത്രനാമം. ഏതാണ്ട് രണ്ടുമീറ്റര്‍ നീളത്തില്‍ വളരുന്ന മുള്ളോടുകൂടിയ വൃക്ഷമാണ് ചെറൂനാരകം. വെളുത്ത ചെറുപൂവുകള്‍ക്ക് ഹൃദ്യമായ മണമുണ്ട്. നാരങ്ങയ്ക്ക് പച്ചനിറവും പാകമാവുമ്പോള്‍ മഞ്ഞനിറവുമാണ്. പഴുത്തകായ ആയുര്‍വേദത്തിലും നാട്ടുചികിത്സയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പേരില്‍ ചെറുനാരങ്ങ എന്നറിയപ്പെടുന്ന ഈ ഫലം ഔഷധസമൃദ്ധിയുടെ കാര്യത്തില്‍ വളരെ വലിയൊരു ഫലമാണ്. ആയുര്‍വ്വേദത്തില്‍ സമാനതകളില്ലാത്ത ഒരു ഫലമാണ്. ഹിന്ദുക്കള്‍ വേദപൂജക്കായി ഉപയോഗിക്കുന്ന അപൂര്‍വ്വം ഫലങ്ങളിലൊന്നാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി യുടെ കലവറയുംഔഷധഗുണമുള്ള ഒരു ലഘുഫലവുമാണ് ചെറുനാരങ്ങ.Image result for cheru naranga

ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും. നാരങ്ങാവെള്ളം ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്സിന് നല്ലതാണ്. നാരങ്ങാനീരില്‍ തുളസിയില അരച്ച് മുറിവില്‍ മൂന്നുനേരം പുരട്ടിയാല്‍ തേള്‍ കുത്തിയ മുറിവും നീരും വേദനയും മാറും. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെനീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. രക്തശുദ്ധി, ജലദോഷം,തൊണ്ടവേദന, മലശോധന, രക്തപ്രസാദം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു. നമ്മുടെ സാധാരണ ഉപയോഗങ്ങള്‍ക്കുപുറമെ ഭക്ഷണഡിഷുകള്‍ അലങ്കരിക്കുവാനും ഫ്രൂട്ട്ജെല്ലി, ഫര്‍ണിച്ചര്‍ പോളിഷ് എന്നിവ ഉണ്ടാക്കുവാനും നാരങ്ങ ഉപയോഗിക്കുന്നു.



ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...

മുട്ടിന്റെ താഴെ കൈ ആവശ്യമുള്ളവർക്കായി ഒരു സൗജന്യ കേന്ദ്രം


Thursday 23 April 2020

ഭക്ഷണത്തെ പറ്റി സ്വല്പം പ്രധാന കാര്യങ്ങൾ ?

അജീർണ്ണേ ഭോജനം വിഷം
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)

അർദ്ധരോഗഹരീ നിദ്രാ
(പാതി രോഗം ഉറങ്ങിയാൽ തീരും)

മുദ്ഗദാളീ ഗദവ്യാളീ
(ചെറുപയർ രോഗം വരാതെ കാക്കും.  മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)

ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ 
(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)

അതി സർവ്വത്ര വർജ്ജയേൽ
(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്)

നാസ്തി മൂലം അനൗഷധം 
(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)

ന വൈദ്യ: പ്രഭുരായുഷ:
(വൈദ്യൻ ആയുസ്സിന്റെ നാഥനല്ല)

ചിന്താ വ്യാധിപ്രകാശായ
(മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും)

വ്യായാമശ്ച ശനൈഃ ശനൈഃ
(വ്യായാമം പതുക്കെ  വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.)

അജവത്  ചർവ്വണം കുര്യാത്
(ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ)

സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം 
(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും)

ന സ്നാനം ആചരേത് ഭുക്ത്വാ
(ഊണുകഴിഞ്ഞയുടനെ കുളി പാടില്ല.  ദഹനം സ്തംഭിയ്ക്കും)

നാസ്തി മേഘസമം തോയം
(മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.)

അജീർണ്ണേ ഭേഷജം വാരി
(തെറ്റിയ ദഹനത്തെ  പച്ചവെള്ളം ശരിയാക്കും.)

സർവ്വത്ര നൂതനം ശസ്തം  സേവകാന്നേ പുരാതനം
(എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ_)

നിത്യം സർവ്വ രസാഭ്യാസ:
(ദിവസവും ആറ്  രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം)

ജഠരം പൂരയേദർദ്ധം അന്നൈ:
(ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം )

ഭുക്ത്വോപവിശതസ്തന്ദ്രാ
(ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം നടക്കുക )

ക്ഷുത് സ്വാദുതാം ജനയതി 
(വിശപ്പ്  രുചി വർദ്ധിപ്പിക്കും -  Hunger is the best sauce.)

ചിന്താ ജരാണാം മനുഷ്യാണാം 
(മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും -- Worrying ages men and women.)

ശതം വിഹായ ഭോക്തവ്യം
(നൂറു കാര്യം നിർത്തണമെങ്കിലും ഊണ് സമയത്തു കഴിയ്ക്കണം. )

സർവ്വധർമ്മേഷു മദ്ധ്യമാം 
(എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ പോകുക -- Via media is the  best)

നിശാന്തേ ച പിബേത് വാരി:
(ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം.  മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും)

വൈദ്യാനാം ഹിതഭുക് മിതഭുക് രിപു:
(ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ  വൈദ്യന്റെ ശത്രു -- കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?)

ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ:
(ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം.)

ആരോഗ്യം ഭാസ്കരാദിച്ഛേത് ദാരിദ്ര്യം പരമൗഷധം
(ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും.  അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിത സുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്)

ആഹാരോ മഹാഭൈഷജ്യമുച്യതേ
(ആഹാരമാണ് മഹാമരുന്ന്)

രുഗബ്‌ധിതരണേ ഹേതും തരണീം ശരണീകുരുസുഹൃർദ്ദർശനമൗഷധം 
(ഇഷ്ടസ്നേഹിതരെക്കണ്ടാൽ രോഗത്തിന്/ ദുഖത്തിന് ആശ്വാസം വരും. Healing power of love and friendship)

ജ്വരനാശായ ലംഘനം 
(പനിയുണ്ടെങ്കിൽ ഉണ്ണരുത് )

പിബ തക്രമഹോ നൃപ രോഗഹരം 
(ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.)

ന ശ്രാന്തോ ഭോജനം കുര്യാത് 
(തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.)

ഭുക്ത്വോപവിശത:  സ്ഥൗല്യം  
(ഉണ്ടിട്ടു നടന്നില്ലെങ്കിൽ  തടിയ്ക്കും)  

ദിവാസ്വാപം ന കുര്യാതു
(പകലുറങ്ങരുത് -- കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,)

ലാഭാനാം ശ്രേഷ്ഠമാരോഗ്യം
(ഏറ്റവും മുന്തിയ നേട്ടം -- ആരോഗ്യം.  അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം)

സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത് 
(മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം)

പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ
(ശ്വാസോച്ഛ്വാസം പ്രാണായാമരീതിയിൽ ചെയ്‌യുന്നവനെ രോഗം ബാധിയ്ക്കില്ല.)

വിനാ ഗോരസം കോ രസം ഭോജനാനാം?
(അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ ?)

ആരോഗ്യം ഭോജനാധീനം
(ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു  ശ്രദ്ധിയ്ക്

മിതഭോജനേ സ്വാസ്ഥ്യം
(ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ  ആഹാരത്തിലാണ്.)

സർവ്വരോഗഹരീ ക്ഷുധാ
(ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം.  ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്.  അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.)

Monday 20 April 2020

ഫ്ലൈറ്റിനകത്തെ യാത്രയിൽ സംഭവിക്കുന്നത് ?

ഫ്ലൈറ്റ് യാത്രയിൽ സംഭവിക്കുന്നത്, എയര്‍ കണ്ടീഷന്‍ ഇല്ലന്ന് നാം ആദ്യം മനസിലാക്കുക .ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ ഉയരത്തിലാണ് വിമാനം പറക്കുന്നത്. അപ്പോള്‍ താപനില ഏകദേശം മൈനസ് നാല്‍പ്പത്തി അഞ്ചു ഡിഗ്രി സെല്‍ഷ്യസ് എങ്കിലും ആയിട്ടുണ്ടാകും. വെള്ളം ഐസാകാന്‍ സീറോ ഡിഗ്രി മതിയെന്ന് നിങ്ങൾക്കറിയാല്ലോ. അതിലും എത്രയോ കടുത്ത തണുപ്പാണ് ആകാശത്ത് അനുഭവപ്പെടുന്നത്. വിമാനത്തിന്‍റെ എഞ്ചിന്‍റെ (ടര്‍ബൈന്‍റെ) അകത്ത് ഒരു Combustion chamber ഉണ്ട് . അതിലൂടെ കൊടു തണുപ്പുള്ള ഈ വായു കടന്നു ചൂടാകും.
ഈ വായു നേരിട്ടു ആളുകള്‍ക്കു കൊടുക്കാന്‍ സാധിക്കില്ല. ആ വായുവിനെ ഒരു Heat exchanger ലൂടെ കടത്തിവിടും. യാത്രക്കാർക്ക് ഉപയോഗയോഗ്യമായ രീതിയില്‍ അതിനെ തണുപ്പിക്കും. ഈ വായുവാണ് നമ്മുടെ തലയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡക്റ്റു വഴി ( നോബുകള്‍ വഴി ) നമുക്കു ലഭിക്കുന്നത്. ഇതിനെ Bleed air എന്നാണു പറയുക.
ഇതു കൂടാതെ വിമാനത്തിനകത്ത് ഉള്ള പ്രഷര്‍ (Cabin pressure) നിരന്തരം മെയിന്‍റയിന്‍ ചെയ്യേണ്ടതുണ്ട്. കാരണം
ഏകദേശം 120 മുതല്‍ 538 വരെ ആളുകളാണ് ഒരു ഫ്ലൈറ്റില്‍ ഉണ്ടാവുക .

കാബിന്‍ പ്രെഷര്‍ നിയന്ത്രിക്കുന്നതിനായി ഇത്രയും ആളുകള്‍ പുറത്തേയ്ക്കു വിടുന്ന ഉച്ചാസ വായു വിമാനത്തിനു പുറത്തേയ്ക്കു കൊണ്ടുപോകേണ്ടതുണ്ട്. അതിനു പ്രത്യേകം വാള്‍വുകള്‍ ഉപയോഗിക്കുന്നു. വിമാനത്തിനകത്തേയ്ക്ക് വരുന്നതും പോകുന്നതുമായ വായുവിന്റെ അളവ് കൃത്യമാക്കി നിലനിറുത്തുന്നത് ഈ വാള്‍വുകള്‍ ആണ്.
അല്പം കൂടി സാങ്കേതികമായി പറഞ്ഞാല്‍, ഈ വാള്‍വുകള്‍ വഴി നടക്കുന്ന എയര്‍ ചേഞ്ച് റേറ്റ് എന്നത്
വിമാനത്തിനുള്ളിലെ മൊത്തം വായു ഒരു മണിക്കൂറില്‍ ഏകദേശം 15 മുതല്‍ 20 ഇരട്ടി വരെയെങ്കിലും മാറിക്കൊണ്ടിരിണം എന്ന കാല്‍ക്കുലേഷനില്‍ ആണ്.

ഇതിലെ വ്യതിയാനം കാരണമാണ് ചിലപ്പോള്‍ നമുക്ക് ചെവി അടഞ്ഞതു പോലെയും മൂക്കടപ്പും ഛര്‍ദ്ദിക്കാനുള്ള ത്വരയും തലവേദനയും എല്ലാം അനുഭവപ്പെടുന്നത്.
എന്തായാലും ഇത്രയും വലിയ അളവില്‍ വായുവിനെ അകത്തേയ്ക്കും പുറത്തേയ്ക്കും ചലിപ്പിച്ചാണ് ഓരോ വിമാന യാത്രയും നടക്കുന്നത്. അതിനാല്‍ തന്നെ അതിനകത്തിരിക്കുന്ന ഓരോ വ്യക്തിയും അവരുടെ ഉച്ചാസ നിശ്വാസ വായുവിനെ നിരന്തരം പങ്കിട്ടു കൊണ്ടിരിക്കുന്നുണ്ട്.

ഇതു തന്നെയാണ് കൊറോണ വ്യാപനത്തിന്റെ 99% ശതമാനവും വിമാനയാത്ര വഴി ആകാനുള്ള കാരണവും.
അത്രയും വെലോസിറ്റിയിലും പ്രഷര്‍ ചെയിഞ്ചിലും എക്സ്ചേഞ്ചിലും നടക്കുന്ന കൃത്രിമ ശ്വസന വായുവിന്‍റെ കൈമാറ്റം നൂറു ശതമാനം ക്ലോസ്ഡ് ചേംബര്‍ ആയ വിമാനത്തില്‍ നിരന്തരം നടക്കുന്നു.

ഒരു ബസ് അല്ലെങ്കില്‍ ട്രയിന്‍ യാത്രയെക്കാള്‍ വെറും മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം നീളമുള്ള വിമാനയാത്രയില്‍ നാം വേഗത്തില്‍ ക്ഷീണിതരാകുന്നതും ഇതുകൊണ്ടാണ്.
ഇതുകൂടാതെ സാങ്കേതിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്. വെറുതെ നിറുത്തിയിട്ടാല്‍ കാശു ചെലവാകുന്ന ഏക വാഹനം വിമാനമാണ്. ലാന്‍ഡിംങ് ചാര്‍ജ്, പാർക്കിംഗ് ചാർജ് , ഹാൻഡ്ലിംഗ് ചാർജ് , ജോബ് ഷിഫ്റ്റിംഗ് , അക്കമഡേഷൻ എക്സ്പൻസ് മുതലങ്ങോട്ട് ഒരു വലിയ തുക അതിനു വേണം. അതുകൊണ്ടു വിമാനങ്ങള്‍ പൊതുവേ നിലത്തു നിറുത്താറില്ല. വിമാനക്കമ്പനികള്‍ അതു നിലംതൊടാതെ പറപ്പിച്ചു കൊണ്ടേയിരിക്കും. (അവരേം കുറ്റം പറയാൻ പറ്റില്ല )
ഇതിനിടയില്‍ ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേയ്ക്ക് പോകുമ്പോള്‍ എല്ലാ വിമാനങ്ങളിലും വലിയ അണുനശീകരണമൊന്നും നടക്കുന്നില്ല. അതിനുള്ള സാവകാശം അവര്‍ക്കു ലഭിക്കുന്നില്ല.

കൂടിപ്പോയാല്‍ ഒന്നു ക്ലീന്‍ ചെയ്യും. തല വെച്ചിരുന്ന ഇടത്തെ ടിഷ്യൂ പേപ്പര്‍ എടുത്തു പുതിയതു വെക്കും. ഫ്രണ്ട് സീറ്റിലെ കാരിബാഗും നിലവും ഒന്നു വൃത്തിയാക്കും.

വിലകൂടിയ ടിക്കറ്റുകള്‍ ഈടാക്കുന്ന വിമാന കമ്പനികള്‍ മാത്രമാണ് ആരോഗ്യ സുരക്ഷാ വിഷയത്തില്‍ മികച്ച സംവിധാനങ്ങള്‍ പാലിക്കുന്നുള്ളൂ .
അതിനാല്‍, ഈ കൊറോണ കാലത്ത് അത്രയ്ക്ക് അത്യാവശ്യമില്ലാത്ത വിമാന യാത്രകള്‍ കഴിവതും ഒഴിവാക്കുക. പ്രത്യേകിച്ച് ഗർഭിണികൾ, പ്രായം കൂടിയവർ, നിരന്തരമായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നവർ, പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ....(നമ്മുടെ സേഫ്റ്റി നാം തന്നെ നോക്കുക ) ഇതിന്റെ നല്ല വശം മാത്രം മനസ്സിലാക്കുക.]

Post courtesy: Gulf malayali vartha admin]

Sunday 19 April 2020

പേരക്ക...?

പേര അത്ര നിസാരക്കാരനല്ല...

തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ് പേര. അതിന്റെ ഫലമായ പേരക്കയുടെ ഗുണഗണങ്ങള്‍ വര്ണിധച്ചാല്‍ തീരുകയില്ല. ഒരു ചിലവുമില്ലാതെ തന്നെ ആരോഗ്യ പരിപാലനത്തിന് പേരക്കായ നല്കുാന്ന സഹായം ചില്ലറയല്ല. ദഹന പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹത്തിനും കൊളസ്ട്രോളിനും എന്തിനേറെ കാന്സ്റിനെ പ്രതിരോധിക്കാന്‍ പോലും പേരക്കയ്ക്കു സാധിക്കും.
വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട് എന്ന് എത്രപേര്ക്കാറിയാം? ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണാതെ ജീവിക്കാം എന്ന് പറയാറുണ്ട്. സത്യത്തില്‍ ഇത് ഏറെ ഇണങ്ങുക പേരക്കയുടെ കാര്യത്തിലാണ്. പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.
ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം, സ്കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ ത‌ടയാൻ പേരയ്ക്ക കഴിക്കാം.
കാഴ്ച ശക്തി നിലനിര്ത്താളന്‍ അത്യന്താപേക്ഷിതമായ പോഷകമാണ് വൈറ്റമിന്‍ എ. ഇതിനായി നിരവധി മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ് താനും. എന്നാല്‍ കണ്ണ് പോകാതിരിക്കാന്‍ കണ്ണുമടച്ച് വിശ്വസിച്ച് കഴിക്കാവുന്ന ഫലമാണ് പേരക്ക. കാരണം വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരക്കാ ജ്യൂസ് കുടിക്കാം.
ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ചർമ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്കായെ ഒപ്പം കൂട്ടാം. പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി. പേരക്ക മാത്രമല്ല പേരയുടെ ഇലയും വളരെ നല്ലതാണ്. പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി.
വായ്നാറ്റം പോയ വഴിയില്‍ പിന്നെ പുല്ലുപോലും കിളിക്കില്ലത്രേ! വായ്‌നാറ്റമകറ്റാന്‍ വിപണിയില്‍ നിന്ന് വിലകൂടിയ മൌത്ത് വാഷുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ചിലവില്ലാത്ത മുത്ത് വാഷ് പേരയിലകൊണ്ട് നിങ്ങള്ക്ക് വീട്ടിലുണ്ടാക്കാം. അതെങ്ങനെയെന്നാല്‍ ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അൽപം ഉപ്പു കൂടി ചേർത്താൽ മാത്രം മതി. വിപണിയില്‍ ലഭിക്കുന്ന ഏത് മൌത്ത് വാഷിനോടും കിടപിടിക്കുന്നതാണ് ഈ സിമ്പിള്‍ മൌത്ത് വാഷ്. മാത്രമല്ല ഇതു പതിവായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളെ അകറ്റി നിർത്താം.
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊ‌ടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം. മാത്രമല്ല പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. ഇനിയുമുണ്ട് പേരയിലയുടെ വൈഭവം. അതിസാരവും അതിനോടനുബന്ധിച്ചുള്ള കടുത്ത വയറുവേദനയും മാറാന്‍ പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാൽ മതി. വയറുവേദനയും, ശോചനവും നിയന്ത്രിക്കാന്‍ പേരയിലക്കു കഴിയും. അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്തിക്കാൻ പേരയിലയ്ക്കു കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്.
പറഞ്ഞു തുടങ്ങിയാൽ എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട് പേരയ്ക്ക്. തൊടിയിലെ കുഞ്ഞുമരമായ പേര ആളു നിസാരക്കാരനല്ലെന്നു ഇപ്പോൾ മനസിലായില്ലേ...അപ്പോള്‍ പിന്നെ നിങ്ങളെന്തിനാണ് അമാന്തിക്കുന്നത്. പേരയുടെ കൈയ്യും പിടിച്ച് നടക്കാം ആരോഗ്യത്തിലേക്ക്
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...



മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...

ചുവന്നുള്ളി...?

ആഹാരത്തിൽ ചുവന്നുള്ളി ഉപയോഗിക്കുന്നവർ അറിയാൻ ..
ഹൃദ്രോഗികൾക്കും ദുർമേദസ്സുള്ളവർക്കും കൊളസ്ട്രോൾ അധികമുള്ളവർക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. മലയാളികൾ ആണ് ചുവന്നുള്ളി അധികം ഉപയോഗിച്ചുവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സവാള ഉള്ളിയാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചുവന്നുള്ളിയിൽ സൾഫർ, പഞ്ചസാര, സില്ലാപിക്രിൻ, സില്ലാമാക്രിൻ, സില്ലിനൈൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ,ബി,സി എന്നീ ഘടകങ്ങളും ഉണ്ട് കൂടാതെ ധാതുലവണങ്ങൾ,അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയിൽ ബാഷ്പീകരണസ്വഭാവമുള്ള തൈലമുണ്ട്. ഈ തൈലത്തിൽ ഡൈ സൾഫൈ‌ഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ അധികമുള്ളവർ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവയുടെ അമിതമായ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൊളസ്ട്രോൾ ക്രമാധികമായി വർദ്ധിച്ചാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ കൊളസ്ട്രോളും കൂടും. ജന്തുകൊഴുപ്പുകളേക്കാൾ പോഷകഗുണമുള്ളത് സസ്യകൊഴുപ്പുകകളിലാണ്. സസ്യകൊഴുപ്പുകളിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ വളരെയേറെ ഉള്ളതാണ് ഇതിനു കാരണം.ലിനോളിയിക്ക് ആസിഡ്, ലിനോളിനിക് ആസിഡ്, അരാക്കിഡോണിക് ആസിഡ് എന്നിവയാണ് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ. ഇവ സസ്യകൊഴുപ്പുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ താരതമ്യേന കുറവാണ്. കൊഴുപ്പ് അധികമായി വല്ലാതെ ദുർമേദസ്സുള്ളവർ എട്ടോ പത്തോ ചുവന്നുള്ളി അരിഞ്ഞ് രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരുചേർത്ത് ആഹാരത്തോടൊപ്പം പതിവായി കഴിച്ചാൽ ഫലപ്രദമാകും




മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...

തക്കാളി.....?

തക്കാളിയില്‍ അന്നജം, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ് , വിറ്റമിന്‍ സി, ധാതുക്കള്‍, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം തക്കാളിയില്‍ 94 ശതമാനവും ജലാംശമാണ്. കൂടാതെ ഫോളിക്, ഒക്‌സാലിക്ക്, സിട്രിക് എന്നീ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
ആദ്യ കാലങ്ങളില്‍ ഒരലങ്കാര സസ്യമായി മാത്രമാണ് തക്കാളിയെ കരുതുന്നത്. കാരണം തക്കാളി ഔഷധ സസ്യമാണ്. ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ജനങ്ങളുടെ ഇടയിലുള്ള വിശ്വാസം ഇത് ഭക്ഷ്യയോഗ്യമല്ല എന്നാണ്.
അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവര്‍ഗമാണ് തക്കാളി.
നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.
രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്. കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും തക്കാളി സഹായിക്കുന്നു. നിത്യേന തക്കാളി കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി സഹായിക്കുന്നു.
തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന ‘ലൈസോലിന്‍’ എന്ന രാസവസ്തു കാന്‍സറിനെതിരെയുള്ള പ്രതിരോധകമായി നിലകൊള്ളുന്നതിനാല്‍ നിത്യേന തക്കാളി നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. വാര്‍ധക്യത്തിന് തടയിടാനും തക്കാളി ഒരു പരിധിവരെ സഹായിക്കും.
ഗര്‍ഭിണികള്‍ നിത്യവും തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്‍ അവര്‍ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്‍ ജനിക്കും. കൂടാതെ അവർക്ക് ഉണ്ടാകുന്ന തലചുറ്റൽ , തളർച്ച, വേദന , വയറു വീർപ്പ്, മലബന്ധം തുടങ്ങിയക്കു പരിഹാരം കൂടിയാണു
ദിവസവും അത്താഴത്തിനു ശേഷം ഒന്നോ രണ്ടോ തക്കാളി കഴിച്ചു നോക്കൂ മലബന്ധം പമ്പകടക്കും. വിളര്‍ച്ച ഇല്ലാതാക്കാനും ചര്‍മകാന്തിക്കും തക്കാളി സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണ്. തക്കാളി ചൂടാക്കിയാല്‍ വിറ്റമിന്‍ സി നഷ്ടപ്പെടും.
തക്കാളിനീരും ഓറഞ്ചുനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു വരില്ല.
അര സ്പൂണ്‍ തക്കാളിനീര്, ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ഇത് ആവര്‍ത്തിച്ചാല്‍ ആഴ്ചകള്‍ക്കകംതന്നെ മുഖകാന്തി വര്‍ധിക്കുകയും മുഖത്തിന് നല്ല പ്രസരിപ്പ് കൈവരുകയും ചെയ്യും.
ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടര്‍ച്ചയായി ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകള്‍ അകലുകയും കണ്ണുകള്‍ക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും.
ഒലിവെണ്ണ മുഖത്ത് പുരട്ടിയതിനു ശേഷം തക്കാളിസത്ത് തേയ്ച്ച പിടിപ്പിക്കുകകുറച്ച് സമയത്തിനുശേഷം കഴുകികളയുക ഇത് ദിവസവും ചെയ്യുകയാണെങ്കില്‍ മുഖകാന്തി വര്‍ദ്ധിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ എന്ന ഘടകം ചര്‍മ്മത്തിന്റെ ശോഭകൂട്ടി, , ചുളിവുകള്‍ അകറ്റി സംരക്ഷണം നല്‍കും.
നല്ലൊരു കണ്ടീഷണറായും തക്കാളി പ്രവര്‍ത്തിക്കുന്നു. ഈ പ്രകൃതിദത്ത കണ്ടീഷണര്‍ തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.
തക്കാളിയുടെ നീര് എടുത്ത് ചര്‍മ്മത്തില്‍ പുരട്ടുകയോ കഷ്ണങ്ങളാക്കി ചര്‍മ്മത്തില്‍ ഉരയ്ക്കുകയോ ചെയ്യുക, തക്കാളിയിലെ വൈറ്റമിന്‍ സിയുടെ അത്ഭുതസിദ്ധി എതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.
തക്കാളി വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ ചര്‍മ്മ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. സോറിയാസിസ്, എക്‌സിമ എന്നിവ പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കെതിരെ ഈ എണ്ണ പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ജീവസ്സുറ്റതാക്കുന്നതില്‍ എണ്ണയ്ക്ക് പ്രധാന പങ്കുണ്ട്.
മുഖക്കുരുവിനെതിരായി പ്രവര്‍ത്തിക്കുന്ന ക്രീമുകളിലും, ഓയിന്റ്‌മെന്റുകളിലും തക്കാളി പ്രധാന ചേരുവയാണ്. വൈറ്റമിന്‍ സി, എ എന്നിവയടങ്ങിയ തക്കാളി നീര് പുരട്ടുന്നത് മുഖക്കുരു പ്രശ്‌നം ശാശ്വതമായി തന്നെ പരിഹരിക്കാന്‍ സഹായിക്കും.
സൂര്യപ്രകാശം അലര്‍ജിയുള്ളവര്‍ക്ക് തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും. തുടര്‍ച്ചയായി 3 മാസം തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണമേകും.
ആഴ്ചയില്‍ 2 ദിവസം തക്കാളി കുഴമ്പാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...