Sunday 14 April 2019

മരുന്ന് കഴിക്കുന്നത് ഓർമ പെടുത്താൻ ഒരു ആപ്പ്-?


ഹെൽത്ത് സംരക്ഷിക്കാൻ സ്മാർട്ട് ബാൻഡ് !!


Cancer


ക്യാന്സര് ഇന്ന് നാം കാണുന്ന മഹാവിപത്തുകളില് ഒന്നാണ്. എത്രയൊക്കെ ആധുനിക വൈദ്യശാസ്ത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും കാന്സറിനെ പേടിയ്ക്കുന്നവരാണ് നമ്മളെല്ലവരും. ഇന്നത്തെ കാലത്താകട്ടെ ക്യാന്സര് രോഗികളുടെ എണ്ണം വര്ദ്ധിച്ചു വരുന്നതായാണ് നാം കാണുന്നത്.
എന്നാല്‍ ക്യാന്‍സര്‍ ഇത്രയും വ്യാപകമാകാന്‍ കാരണം പലപ്പോഴും നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാമാണ്. അതുകൊണ്ട് മഹാവിപത്തിനെ ഉന്‍മൂലനം ചെയ്യുക എന്നത് തന്നെയാണ് എല്ലാവരുടേയും ലക്ഷ്യവും. എത്ര പഴകിയ ക്യാന്‍സറിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പാനീയം ഉണ്ട്.
 ആവശ്യമുള്ള സാധനങ്ങള്
നാല് കാരറ്റ, ഒരു കുക്കുമ്പര്‍, സെലറി, ഒരു ആപ്പിള്‍, അരമുറി നാരങ്ങ തൊലി കളഞ്ഞത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
 തയ്യാറാക്കുന്ന വിധം:
ഇവയെല്ലാം കൂടി മിക്‌സിയില്‍ അടിച്ചെടുത്ത് ഐസ് ക്യൂബ്‌സ് ഇട്ട് കഴിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേന്‍ കൂടി ചേര്‍ക്കാം. ദിവസവും രാവിലേയും രാത്രിയും പാനീയം കഴിയ്ക്കാം. ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കുകയും ക്യാന്‍സറിനെ നശിപ്പിക്കുകയും ചെയ്യും.
 കുക്കുമ്പര്
ഇവയുടെയെല്ലാം ആരോഗ്യ ഗുണങ്ങള്‍ പല വിധത്തിലാണ് ശരീരത്തെ സംരക്ഷിക്കുന്നത്. സ്ത്രീകളില്‍ ഉണ്ടാകുന്ന സ്തനാര്‍ബുദവും പുരഷന്‍മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനേയും നിഷ്‌കരുണം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് കുക്കുമ്പര്‍. കുക്കുമ്പറ്റാസിന്‍സ് എന്ന വസ്തു കുക്കുമ്പര്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഇതാണ് ക്യാന്‍സറിനെ ഇല്ലാതാക്കുന്നത്.
തടി കുറയ്ക്കാന്
തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കും ഉത്തമ പ്രതിവിധിയാണ് കുക്കുമ്പര്‍. ഇത് ജ്യൂസ് ആക്കി കഴിയ്ക്കുന്നതും വെറും വയറ്റില്‍ കുക്കുമ്പര്‍ കഴിയ്ക്കുന്നതും തടി കുറയ്ക്കുന്നു.
 ചര്‍മ്മത്തിലെ ക്യാന്‍സര്
പലപ്പോഴും ചര്‍മ്മത്തിലെ ക്യാന്‍സര്‍ പലരും അറിയാതെ പോകുന്നു. എന്നാല്‍ കുക്കുമ്പര്‍ ഭക്ഷണത്തിലെ ഒഴിവാക്കാനാവാക്ക ഘടകമായി മാറുമ്പോള്‍ അത് ചര്‍മ്മത്തിലെ ക്യാന്‍സറിനെ തുടക്കത്തിലേ ഇല്ലാതാക്കുന്നു.
ഘടകങ്ങള്
പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതൊരിക്കലും ക്യാന്‍സര്‍ കോശങ്ങളെ ശരീരത്തില്‍ വളരാന്‍ സമ്മതിയ്ക്കില്ല.
 ആപ്പിളും കാരറ്റും
കുക്കുമ്പറിനോടൊപ്പം മറ്റ് ചേരുവകളും ആപ്പിളും കാരറ്റും കൂടി ചേരുമ്പോള്‍ അത് ഇരട്ടിഫലം നല്‍കുന്നു. ഏത് പഴകിയ ക്യാന്‍സറിനേയും ഇല്ലാതാക്കാന്‍ പാനീയം ശീലമാക്കാം.

www.medisensehealth.com


ഹോസ്പിറ്റലുകളിൽഒരു ഡോക്ടർക്ക് നൽകുന്ന പ്രതിഫലം മാസത്തിൽ ഒന്നര ലക്ഷം രൂപയ്ക്കു മേലെയാണ്...! ഇത് ഇവർ എങ്ങിനെയാണ് മുതലാക്കുക???
അവിടെയാണ് ഞെട്ടിക്കുന്ന കണക്കുകൾ ഒളിഞ്ഞിരിക്കുന്നത്...!

ഓരോ ആശുപത്രിയും തങ്ങളുടെ ഡോക്ടർക്ക് ഒരു ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്...!
മാസാവസാനം ടാർജറ്റ് പൂർത്തീകരിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരുമാണ്...! അത് ഏകദേശം ഇങ്ങനെയാണ്:  ഒരു മാസം മൂന്നു ലക്ഷം രൂപ വരെയുള്ള ടെസ്റ്റുകളും സ്കാനിങ്ങും നടത്തിയിരിക്കണം...
25 ഓപ്പറേഷനുകൾ റഫർ ചെയ്തിരിക്കണം... ശ്രദ്ധിക്കുക,

അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് കാർഡ് ഒരിക്കലും അവരെ കാണിക്കരുത്അഥവാ ഉണ്ടെന്ന കാര്യം അറിയിക്കരുത്...! കാണിച്ചാൽ,ഉറപ്പായും നിങ്ങൾക്ക് വിലയേറിയ ടെസ്റ്റുകൾ കുറിച്ചിരിക്കും...! നിങ്ങളെ ഏതെങ്കിലും തരത്തിൽ ഭയപ്പെടുത്താനോ വേഗത്തിൽ ടെസ്റ്റ് ചെയ്യാൻ നിർബന്ധിച്ചാലോ ഉടൻ അവിടെനിന്നും ഇറങ്ങുക...! നിങ്ങളെ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കുക...!  ഇനി, അഥവാ,ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്...!

ഇത് സംബന്ധിച്ച് നിങ്ങൾക്ക് ആധികാരികമായും സൗജന്യമായും വിവരങ്ങൾ ലഭിക്കാൻ ഇപ്പോൾ ഇന്ത്യയിൽ സൗകര്യമുണ്ട്...!  നമ്പറിൽ വിളിക്കുക : 70266 46022 അല്ലെങ്കിൽ നിങ്ങളുടെ രോഗവിവരങ്ങൾ മെയിലിലേക്ക് അയയ്ക്കുക: medical@medisense.meor  അതുമല്ലെങ്കിൽ medisensehealth.com എന്ന സൈറ്റ് സന്ദർശിക്കുകഅവിടെ നിങ്ങൾക്ക് നിങ്ങളുടെ രോഗ വിവരങ്ങൾ ആധികാരികമായി പറഞ്ഞുതരാൻ ഡോക്ടർമാർ ഉണ്ട്. അവർ നിങ്ങളെ സഹായിക്കും...! ഇത് തികച്ചും ഫ്രീ ആയ സർവീസ് ആണ്. ഇന്ത്യയിലൂടെ 21 നഗരങ്ങളിൽ സേവനം ഇപ്പോൾ ലഭ്യമാണ്...!പരിസരത്തുമുള്ള ഒത്തിരി ആശുപത്രികളിലും  കളി നടക്കുന്നുണ്ട്.....

ഗർഭകാല പോഷകങ്ങൾ



ആരോഗ്യമുള്ള ഒരു കുഞ്ഞ് എന്നത് ഏതൊരു ദമ്പതികളുടെയും സ്വപ്നമാണ്. ആരോഗ്യമുള്ള ശരീരത്തിനും, ജീവിതശൈലിക്കും ഗുണകരമുള്ള പോഷണം ഒരു അത്യാവശ്യ ഘടകമാണ്. ഇന്ന് ഇന്ത്യയിൽ 75%ഗർഭിണികളിൽ ഭാരക്കുറവും, അനീമിയയും കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് പോഷകാഹാരം അത്യാവശ്യമാണ്. ഗർഭകാലത്ത് ഏകദേശം മുന്നൂറ് കലോറി ഊർജം അധികം ആവശ്യമാണ് കൂടാതെ ഫോളിക് ആസിഡ്, അയൺ (ഇരുമ്പ് ), കാൽസ്യം, വിറ്റാമിൻ -D,വിറ്റാമിൻ- A ഇവയാണ് പോഷകങ്ങളിൽ പ്രധാനം.
1.ഫോളിക് ആസിഡ് രക്തവർധനവിനും ഗർഭസ്ഥശിശുവിന്റെ വളർച്ചക്കും, ശിശുവിൽ കാണപ്പെടുന്ന പിളർന്ന ചുണ്ട്, ഭാര കുറവ്, അംഗവൈകല്യം, മൂത്രാശയ രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ, മാസം തികയാതെ ഉള്ള പ്രസവം, ഇത്തരം അപകടങ്ങൾ കുറക്കാൻ ഫോളിക് ആസിഡ് ഒരു ആവശ്യ ഘടകം തന്നെ ആണ്. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ:-ഇലക്ക റികൾ, പയർവർഗ്ഗങ്ങൾ, മുളപ്പിച്ച പയർവർഗ്ഗങ്ങൾ, മുട്ടയുടെ മഞ്ഞ, കോളി ഫ്ലവർ, ബീറ്റ്റൂട്ട്, തക്കാളി, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, പഴം, സ്ട്രോബറി.

2. അയൺ (ഇരുമ്പ് ) ശരീരത്തിന് ആവശ്യമായ രക്തം ഉത്പാദിക്കുവാൻ അയൺ അത്യാവശ്യമാണ്.പ്രസവത്തിൽ ധാരാളം രക്തം നഷ്ടമാകുന്നു. അതുകൊണ്ട് ഗർഭിണിയിൽ രക്തത്തിന്റെ അളവ് വർധിപ്പിക്കണം. ഗർഭസ്ഥശിശുവിന്റെയും പ്ലാസന്റയുടെയും വളർച്ചക്കും അയൺ ആവശ്യമുണ്ട്. ദിവസം 18-30mg അയൺ ആണ് ഒരു ഗർഭിണിക്ക് വേണ്ടത്. മാസം തികയാതെ ഉള്ള പ്രസവം, ഭാരക്കുറവുള്ള കുഞ്ഞ്, അനീമിയ, ഇവ അയൺ -ന്റെ ഇല്ലായ്മ മൂലം ഉണ്ടാകുന്നു. അയൺ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ:-പയർവർഗങ്ങൾ, സോയ പയർ, തുവരപയർ, തവിടു കളയാത്ത ധാന്യങ്ങൾ, തക്കാളി, ബീറ്റ്റൂട്ട്, മത്തങ്ങ, കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങപാൽ, വെണ്ണപ്പഴം(Avacado), ശർക്കര.

3. ക്യാൽസ്യം കുഞ്ഞിന്റെ എല്ലിന്റെയും,പല്ലിന്റെയും വളർച്ച,ആരോഗ്യമുള്ള ഹൃദയം, പേശികൾ ഇവക്ക് കാൽസ്യം ആവശ്യമാണ്.ഇതുകൊണ്ട് തന്നെ പ്ലാസന്റ അമ്മയിൽ നിന്നും കാൽസ്യം ആഗിരണം ചെയ്യുന്നു.ഇത് അമ്മയിലെ കാൽസ്യത്തിന്റെ അളവ് കുറക്കുകയും ഓസ്റ്റിയോപൊറോസിസിനു കാരണം ആകുന്നു.അതുകൊണ്ട് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക തന്നെ വേണം. പാൽ,തൈര്,പാൽ കൊണ്ടുള്ള മറ്റുത്പന്നങ്ങൾ,ഇലക്കറികൾ,പയർവർഗങ്ങൾ,റാഗി,കശുവണ്ടി, ബദാം,ഉണക്കമുന്തിരി,ചെറിയ മത്സ്യങ്ങൾ,ക്യാബേജ്.

4.വിറ്റാമിൻ-ഡി ആഗീരണം ചെയ്ത കാൽസ്യം ശരീരത്തിന് ആവശ്യകരമായി ഉപയോഗപെടുത്താൻ വിറ്റാമിൻ-ഡി സഹായിക്കുന്നു. കൂടാതെ രക്തത്തിലെ കാൽസ്യത്തിന്റെയും ഫോസ്ഫ്രസിന്റെയും അളവ് നിയന്ത്രിക്കുന്നു. ഓട്ടിസത്തിന്റെ പ്രധാന കാരണം വിറ്റാമിൻ-ഡി യുടെ കുറവാണെന്നു പുതിയ പഠനങ്ങളിൽ വ്യക്തമാണ്. വിറ്റാമിൻ-ഡി അടങ്ങിയ ഭക്ഷണപദാർഥങ്ങൾ:- ചെറുമത്സ്യങ്ങൾ, മുട്ട, മാംസം, ധാന്യങ്ങൾ, മീനെണ്ണ, കൂടാതെ സൂര്യപ്രകാശം ശരീരത്തിൽ പതിക്കുമ്പോൾ ശരീരം വിറ്റാമിൻ-ഡി ഉത്പാദിപ്പിക്കുന്നു.

5.വിറ്റാമിൻ- ഗർഭസ്ഥ ശിശുവിന്റെ വളർച്ച, കാഴ്ചശക്തി, ചർമ്മം ഇവയുടെ നിയന്ത്രണത്തിനും, റെഡോപ്സിൻ ഉത്പാദനത്തിനും വിറ്റാമിൻ - ആവശ്യമായി വേണം. പ്രധാനമായും ക്യാരറ്റ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്, മത്തങ്ങ, തണ്ണിമത്തൻ, പപ്പായ, മാങ്ങ, തക്കാളി, പയർ, മുട്ട ഇവയിൽ വിറ്റാമിൻ- അടങ്ങിയിട്ടുണ്ട്. ഇതിലുപരി ധാരാളമായി വെള്ളം കുടിക്കണം. കാപ്പി, ചായ, മദ്യം, മറ്റു ലഹരി ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കുകയും വേണം.

Dr.Bismi Sana (BNYS)

നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില നിർദ്ദേശങ്ങൾ:..??


01. നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ഛെറിയുക.

02. എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതു ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.

03. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.

04. നടത്തം കൂടുതൽ ആക്കുക. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക.

05. ചിക്കൻ ഒഴിവാക്കു

06. പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്.

07. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക.

08. രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് . കഴിക്കാതിരുന്നാൽ കുടൽപുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്.

09. കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക
ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.

11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജീർ, കസ്സ് പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിഷാംശങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്. വീണ്ടും വിഷാംശം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക.

12. പൊറാട്ട പാടേ ഒഴിവാക്കുക.

13. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക (മാക്സിമം ഒഴിവാക്കുക).

14. കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ് ജ്യൂസുകളും, ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.

15. ഭക്ഷണത്തിന്റെ 60 മിനിറ്റ് മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.

16. പൗഡർ ഇടുന്നവർ അതൊഴിവാക്കുക.

17. ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത്. അത് കൊണ്ട് ഒരുപാട് ദൂഷ്യ ഫലങ്ങൾ ഉണ്ട്
അത് പല രോഗങ്ങൾക്കും കാരണമായേക്കാം.

18. പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ്.

19. ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ പാരസിറ്റമോൾ പോലുള്ളവ ഒരു കാരണവശാലും കഴിക്കരുത്.

20. Mobile ഉപയോഗിക്കുമ്പോൾ Display Brightness Maximum കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ Black Sticker ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.

21. റൂമിലും കാറുകളിലും Full Time Air Freshener Spray ഉപയോഗിക്കരുത്.

22. A/C യുടെ ഉപയോഗം മാക്സിമം കുറക്കുക
A/C യിലും നല്ലത് Fan ആണ്.

23. നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.

24. കഴിവതും നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.

25. A/C യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. A/C റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്.

26. 'നെറ്റ് കോളുകൾ' ചെയ്യുമ്പോൾ Head Phone ഉപയോഗിക്കുക.
Bluetooth Headset ഒരു കാരണവശാലും ഉപയോഗിക്കരുത്.

27. കഴിയുന്നവർ ഹോട്ടൽ, മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ ശ്രമിക്കുക. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിഷമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ് (ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക).

28. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ ഒഴിവാക്കുക.
ഭക്ഷണത്തിന് എത്ര രുചി കുറക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക. രസക്കൂട്ടുകൾ വേണ്ട.

29. ഓർക്കുക, ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.

30. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക.

31. Head Phone Over Sound പാട്ട് കേൾക്കരുത്.
അത് ശ്രവണശേഷി കാലക്രമേണ നാം അറിയാതെ കുറക്കുന്നതാണ്.

32. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക.

33. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ എണീറ്റ ഉടനെയും.

34. ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത് (ബ്രോസ്റ്റ് തന്നെ മാരകം).

35. പ്രാർത്ഥന മുറതെറ്റാതെ ചെയ്യുക. മാനസികാരോഗ്യത്തിനുള്ള ഒറ്റമൂലിയാണു ദൈവസാമീപ്യം നിലനിർത്തൽ.

സൂര്യോദയത്തിനു മുമ്പുതന്നെ ഉണരണംഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് വീണ്ടും കിടക്കുന്നത് ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും.📌 പ്രപഞ്ചത്തിലെ സസ്യലതാദികളോടും എല്ലാ ജീവജാലങ്ങളോടുമൊപ്പം നാമും കണ്ണുതുറക്കണം, നമ്മുടെ പുതുദിനം തുടങ്ങണം!! അല്ലാതെയുള്ള ഉറക്കം 100% വും ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കൂ.

ഓർക്കുക, ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.