Sunday, 14 April 2019

ഗർഭകാല പോഷകങ്ങൾ



ആരോഗ്യമുള്ള ഒരു കുഞ്ഞ് എന്നത് ഏതൊരു ദമ്പതികളുടെയും സ്വപ്നമാണ്. ആരോഗ്യമുള്ള ശരീരത്തിനും, ജീവിതശൈലിക്കും ഗുണകരമുള്ള പോഷണം ഒരു അത്യാവശ്യ ഘടകമാണ്. ഇന്ന് ഇന്ത്യയിൽ 75%ഗർഭിണികളിൽ ഭാരക്കുറവും, അനീമിയയും കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് പോഷകാഹാരം അത്യാവശ്യമാണ്. ഗർഭകാലത്ത് ഏകദേശം മുന്നൂറ് കലോറി ഊർജം അധികം ആവശ്യമാണ് കൂടാതെ ഫോളിക് ആസിഡ്, അയൺ (ഇരുമ്പ് ), കാൽസ്യം, വിറ്റാമിൻ -D,വിറ്റാമിൻ- A ഇവയാണ് പോഷകങ്ങളിൽ പ്രധാനം.
1.ഫോളിക് ആസിഡ് രക്തവർധനവിനും ഗർഭസ്ഥശിശുവിന്റെ വളർച്ചക്കും, ശിശുവിൽ കാണപ്പെടുന്ന പിളർന്ന ചുണ്ട്, ഭാര കുറവ്, അംഗവൈകല്യം, മൂത്രാശയ രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ, മാസം തികയാതെ ഉള്ള പ്രസവം, ഇത്തരം അപകടങ്ങൾ കുറക്കാൻ ഫോളിക് ആസിഡ് ഒരു ആവശ്യ ഘടകം തന്നെ ആണ്. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ:-ഇലക്ക റികൾ, പയർവർഗ്ഗങ്ങൾ, മുളപ്പിച്ച പയർവർഗ്ഗങ്ങൾ, മുട്ടയുടെ മഞ്ഞ, കോളി ഫ്ലവർ, ബീറ്റ്റൂട്ട്, തക്കാളി, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, പഴം, സ്ട്രോബറി.

2. അയൺ (ഇരുമ്പ് ) ശരീരത്തിന് ആവശ്യമായ രക്തം ഉത്പാദിക്കുവാൻ അയൺ അത്യാവശ്യമാണ്.പ്രസവത്തിൽ ധാരാളം രക്തം നഷ്ടമാകുന്നു. അതുകൊണ്ട് ഗർഭിണിയിൽ രക്തത്തിന്റെ അളവ് വർധിപ്പിക്കണം. ഗർഭസ്ഥശിശുവിന്റെയും പ്ലാസന്റയുടെയും വളർച്ചക്കും അയൺ ആവശ്യമുണ്ട്. ദിവസം 18-30mg അയൺ ആണ് ഒരു ഗർഭിണിക്ക് വേണ്ടത്. മാസം തികയാതെ ഉള്ള പ്രസവം, ഭാരക്കുറവുള്ള കുഞ്ഞ്, അനീമിയ, ഇവ അയൺ -ന്റെ ഇല്ലായ്മ മൂലം ഉണ്ടാകുന്നു. അയൺ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ:-പയർവർഗങ്ങൾ, സോയ പയർ, തുവരപയർ, തവിടു കളയാത്ത ധാന്യങ്ങൾ, തക്കാളി, ബീറ്റ്റൂട്ട്, മത്തങ്ങ, കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങപാൽ, വെണ്ണപ്പഴം(Avacado), ശർക്കര.

3. ക്യാൽസ്യം കുഞ്ഞിന്റെ എല്ലിന്റെയും,പല്ലിന്റെയും വളർച്ച,ആരോഗ്യമുള്ള ഹൃദയം, പേശികൾ ഇവക്ക് കാൽസ്യം ആവശ്യമാണ്.ഇതുകൊണ്ട് തന്നെ പ്ലാസന്റ അമ്മയിൽ നിന്നും കാൽസ്യം ആഗിരണം ചെയ്യുന്നു.ഇത് അമ്മയിലെ കാൽസ്യത്തിന്റെ അളവ് കുറക്കുകയും ഓസ്റ്റിയോപൊറോസിസിനു കാരണം ആകുന്നു.അതുകൊണ്ട് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക തന്നെ വേണം. പാൽ,തൈര്,പാൽ കൊണ്ടുള്ള മറ്റുത്പന്നങ്ങൾ,ഇലക്കറികൾ,പയർവർഗങ്ങൾ,റാഗി,കശുവണ്ടി, ബദാം,ഉണക്കമുന്തിരി,ചെറിയ മത്സ്യങ്ങൾ,ക്യാബേജ്.

4.വിറ്റാമിൻ-ഡി ആഗീരണം ചെയ്ത കാൽസ്യം ശരീരത്തിന് ആവശ്യകരമായി ഉപയോഗപെടുത്താൻ വിറ്റാമിൻ-ഡി സഹായിക്കുന്നു. കൂടാതെ രക്തത്തിലെ കാൽസ്യത്തിന്റെയും ഫോസ്ഫ്രസിന്റെയും അളവ് നിയന്ത്രിക്കുന്നു. ഓട്ടിസത്തിന്റെ പ്രധാന കാരണം വിറ്റാമിൻ-ഡി യുടെ കുറവാണെന്നു പുതിയ പഠനങ്ങളിൽ വ്യക്തമാണ്. വിറ്റാമിൻ-ഡി അടങ്ങിയ ഭക്ഷണപദാർഥങ്ങൾ:- ചെറുമത്സ്യങ്ങൾ, മുട്ട, മാംസം, ധാന്യങ്ങൾ, മീനെണ്ണ, കൂടാതെ സൂര്യപ്രകാശം ശരീരത്തിൽ പതിക്കുമ്പോൾ ശരീരം വിറ്റാമിൻ-ഡി ഉത്പാദിപ്പിക്കുന്നു.

5.വിറ്റാമിൻ- ഗർഭസ്ഥ ശിശുവിന്റെ വളർച്ച, കാഴ്ചശക്തി, ചർമ്മം ഇവയുടെ നിയന്ത്രണത്തിനും, റെഡോപ്സിൻ ഉത്പാദനത്തിനും വിറ്റാമിൻ - ആവശ്യമായി വേണം. പ്രധാനമായും ക്യാരറ്റ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്, മത്തങ്ങ, തണ്ണിമത്തൻ, പപ്പായ, മാങ്ങ, തക്കാളി, പയർ, മുട്ട ഇവയിൽ വിറ്റാമിൻ- അടങ്ങിയിട്ടുണ്ട്. ഇതിലുപരി ധാരാളമായി വെള്ളം കുടിക്കണം. കാപ്പി, ചായ, മദ്യം, മറ്റു ലഹരി ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കുകയും വേണം.

Dr.Bismi Sana (BNYS)

No comments:

Post a Comment