Sunday 13 December 2020

ഔഷധ ഗുണം ഉള്ള ജെർജീർ

പ്രവാസികൾ ഈ ഇല കണ്ടു കാണും. ഗൾഫ് രാജ്യങ്ങളിൽ പെട്ടിക്കടകളിൽ പോലും ഇവനെ കാണാം. അവിടങ്ങളിൽ അത്രക്കും ഫേമസ് ആണ് പുള്ളി.

പച്ചയ്ക്ക് തന്നെ ആണ് അറബികൾ ഇവനെ മുഴുവനും ആയി കടിച്ച് തിന്നുന്നത്, നമ്മുടെ നാട്ടിൽ ആടുകൾ പച്ചില തിന്നുന്നത് പോലെ. അരിഞ്ഞ് ഇട്ട് ഡ്രസ്സിംഗ് ഒക്കെ  കൊടുത്ത് സലാഡ് ആയും ഇവനെ കണ്ടിട്ട് ഉണ്ട്.

ആന്റി ഒക്ക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള വളരെ പോഷക ഗുണമുള്ള ഇവന് കാൻസർ കോശങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്. മാത്രമല്ല മോശം കൊളോസ്ട്രോളും BP യും കുറക്കാനുള്ള ഔഷഗുണവുമുണ്ട്. 100 ഗ്രാം ജർജീറിന്റെ ORAC വാല്യൂ 1904 ആണ് എന്ന് പഠനങ്ങളിൽ പറയുന്നു. വിറ്റാമിൻ B കൊമ്പ്ലക്സ്ന്റെ കലവറയാണ് ജർജീർ !!! കൂടാതെ വിറ്റാമിൻ C, വിറ്റാമിൻ K, വിറ്റാമിൻ A, വിറ്റാമിൻ E എന്നിവയും കാൽസ്യം, മഗ്‌നീഷ്യം, അയേൺ, കോപ്പർ, സിങ്ക്, ഫോസ്ഫറസ്, കരോട്ടീൻ B, ലൂട്ടിൻ etc... തുടങ്ങിയ മിനറൽസും ഇതിൽ അടങ്ങിയിട്ടുണ്ട്. 

റോക്കറ്റ് ലീഫ് എന്ന് ആണ് സാധാരണ ആയി വലിയ സൂപ്പർ മാർക്കറ്റ്കളിലെ ഷെൽഫുകളിലെ ഇവൻ്റെ ടൈറ്റിൽ. അറബികൾ ഇതിനെ ജർജീർ എന്ന് വിളിക്കുന്നു. ജർജീർ അറബ് നാടുകളിലെ രാജാവ് ആണ്. ഇവൻ ഇല്ലാത്ത തീൻ മേശ രാജാവ് ഇല്ലാത്ത കൊട്ടാരം പോലെ ആണ്. 

24 % ഫോളിക് ആസിഡ് അടങ്ങിയ ഈ ഇല ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ നല്ലതാണ്. രോഗ പ്രതിരോധ ശേഷിക്കും, കണ്ണിന്റെ അസുഖമുള്ളവർക്കും, മൂത്രക്കല്ല് ഉള്ളവർക്കും, അകാല വാർദ്ധക്യം ബാധിച്ചവർക്കും, ഇത് അത്യുത്തമമാണ്. കുറഞ്ഞ ചവർപ്പു രസമുള്ള ഈ ഇല അൽപ്പം ഉപ്പു ചേർത്ത നാരങ്ങാ നീരിനൊപ്പമോ തൈര് ഉപയോഗിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്. 

നമ്മുടെ നാട്ടിൽ കൃഷി ചെയ്യാനും വിപണി കണ്ടെത്താനും കഴിയുന്ന ഈ ഔഷധ ഭക്ഷണത്തെ കുറിച്ച് എല്ലാവരും ഒന്ന് മനസ്സിലാക്കിയെങ്കിൽ ?

NB:

ഗൾഫ് നാടുകളിൽ വിത്തുകൾ വിൽക്കുന്ന കടകളിൽ ഇതിന്റെ വിത്തുകൾ കുറഞ്ഞ വിലക്ക് ലഭ്യമാണ്. നാട്ടിൽ വരുന്ന പ്രവാസികളോട് ഏൽപ്പിച്ചാൽ വിത്ത് നമ്മുടെ നാട്ടിലേക്ക് എത്തിക്കാൻ പറ്റും. ആമസോൺ പോലെയുള്ള ഓൺലൈൻ ഷോപ്പുകളിലും ഇതിന്റെ വിത്തുകൾ ലഭ്യമാണ് പറയുന്നു.

ചേമ്പ്(Colocasia) !!

 കേരളത്തിന്റെ  കാലാവസ്ഥയും  മണ്ണും  ചേമ്പ്  കൃഷിക്ക്  വളരെ  യോജിച്ചതാണ്. അതുകൊണ്ട്  തന്നെ  ഒരു  മൂട്  ചേമ്പ്  എങ്കിലും  നാട്ടുവളർത്താത്ത  പുരയിടങ്ങൾ  കുറവായിരിക്കും. നമ്മുടെ   തെങ്ങിൻ തോട്ടങ്ങളിൽ  ഇടവിളയായി  കൃഷി  ചെയ്യാൻ  പറ്റുന്ന  മികച്ച  വിളയാണ്‌  ചേമ്പ്. സീസണിലും അല്ലാതെയും  ചെയ്യാവുന്ന ചേമ്പിനങ്ങൾ ഉണ്ട്. കേരളത്തിൽ കൃഷി ചെയ്യുന്ന ചേമ്പിനങ്ങളിൽ പ്രധാനം Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്.   ചേമ്പു.

ചേമ്പ്  വർഗ്ഗത്തിലെ  വന്യ  ഇനങ്ങളെ  പ്രധാന  മായും  താള്  എന്നും  വലിയ  ഇലയോട്  കൂടിയ  ഇന്നതിനെ  മുണ്ട്യ  എന്നും  പറയാറുണ്ട്. ഉത്തര  കേരളത്തിൽ  പാൽചേമ്പിനെ  പാല്മുണ്ട്യ  എന്നും  പറഞ്ഞു  വരുന്നു.

വിവിധയിനം ചേമ്പുകളെ പരിചയപ്പെടാം

പാൽച്ചേമ്പ്

തണ്ടും തളിരിലയും കിഴങ്ങും ഒരു പോലെ ഭക്ഷ്യയോഗ്യമായ പാൽ ചേമ്പ് നല്ല സ്വാദുള്ള ഇനമാണ്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന പാൽച്ചേമ്പ് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇനമാണ്.

ചെറുചേമ്പ്

ഈ ചേമ്പിന്റെ നേരിയതും ഇളംപച്ചനിറത്തിൽ കാണപ്പെടുന്നതുമായ ചേമ്പിൻതണ്ട് കറിവെയ്ക്കാം. പുഴുക്കായും കറിക്കായും ഈ ചേമ്പ് ഉപയോഗിച്ചു വരുന്നു.

മക്കളെപ്പോറ്റി ചേമ്പ്

വെള്ള കലർന്ന പച്ചനിറത്തിലാണ് ചേമ്പിൻതണ്ട് കാണപ്പെടുന്നത്. ഇലയുടെ നിറം ഇളംപച്ചനിറമാണ്. ഇലയുടെ നടുഭാഗത്ത് പൊട്ട് ഉണ്ട്. തള്ള ചേമ്പിന്റെ ചുറ്റും വിത്തുചേമ്പുകൾ വളർന്ന് തണ്ടും ഇലയും വരുന്ന സ്വഭാവമുള്ളതിനാലാവാം മക്കളെപ്പോറ്റി എന്ന പേര് ലഭിച്ചത്. അല്പം ചൊറിച്ചിലുള്ള ഇനമാണ്. കറിവെക്കുമ്പോൾ പുളികൂടി ചേർക്കുന്നു.വൃശ്ചിക മാസത്തോടെ ഇതിന്റെ ചൊറിച്ചിൽ കുറയുന്നു.

കുഴിനിറയാൻ ചേമ്പ്

ഇലയും തണ്ടും മക്കളെപ്പോറ്റി ചേമ്പിനോട് സാദൃശ്യമുള്ളതാണ്. മക്കളെപ്പോറ്റിച്ചേമ്പിനേക്കാൾ തണ്ടിന് ഉയരം കൂടുതലുണ്ട്. ഇതിന്റെ വിത്ത് ചേമ്പുകൾ തള്ള ചേമ്പിന്റെ അടിഭാഗത്തുനിന്നും കൊട്ടയുടെ ആകൃതിയിൽ വളർന്നു വരുന്നതിനാലാണ് കൊട്ടചേമ്പ് എന്ന് അറിയപ്പെടുന്നത്. ചെറിയ തോതിലുള്ള ചൊറിച്ചിൽ ഈ ഇനത്തിനുമുണ്ട്.

കുടവാഴ ചേമ്പ്

വയറ്റിലുണ്ടാകുന്ന അസുഖങ്ങൾ പ്രതിരോധിക്കാൻ ഈ ചേമ്പ് ഭക്ഷിക്കുന്നതിലൂടെ കഴിയും. ഇലയുടെ വലിപ്പക്കൂടുതൽ കൊണ്ടാണ് കുടവാഴച്ചേമ്പിന് ഈ പേര് ലഭിച്ചത്. തണ്ടിന്റെ അടിഭാഗത്തിന് ബ്രൗൺനിറവും മുകൾ ഭാഗം ബ്രൗൺ കലർന്ന പച്ചയും ആണ്. പറിച്ച് വെച്ച് വെള്ളം വറ്റിയ ശേഷമാണ് കറിവെക്കുന്നതിന് നല്ലത്. ചൊറിച്ചിലുള്ള ഇനമാണ്. അതുകൊണ്ട് തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞതിനുശേഷം പുഴുക്കായും കറിയാക്കിയും ഉപയോഗിക്കുന്നതാണ് നല്ലത്. വയറ്റിൽ ഉണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാൻ ഈ ചേമ്പ് ഭക്ഷിക്കുന്നതിലൂടെ സാധിക്കും.

മാറാൻ ചേമ്പ്

മാറാൻ ചേമ്പ് ഇളംപച്ചനിറത്തിലും നീലനിറത്തിലുമുണ്ട്. നീലനിറമുള്ള ചേമ്പ് ഔഷധ നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. പച്ചനിറമുള്ള രണ്ടിനങ്ങളുണ്ട്. ഇതിൽ കിഴങ്ങ് നല്ലവണ്ണം തടിച്ചുരുണ്ട ഇനം പുഴുങ്ങിത്തിന്നാം. അർശസിനെതിരെ മാറാൻ ചേമ്പ് ഔഷധമായി ഉപയോഗിക്കാമെന്ന് ആയുർവേദം പറയുന്നു. എത്ര മണ്ണ് കൂട്ടിക്കൊടുത്താലും കിഴങ്ങ് മുകളിൽ വരും.

കരിന്താൾ

വന്യയിനം ചേമ്പാണിത്. കാഴ്ചയ്ക്ക് കറുത്ത ചേമ്പിന്റെ തണ്ടിനോടും ഇലയോടും സാദൃശ്യമുണ്ട്. തള്ളചേമ്പിൽ നിന്നും വള്ളിപോലെ നീണ്ടുവരുന്നതിന്റെ തല ഭാഗത്താണ് വിത്ത്ചേമ്പ് രൂപം കൊള്ളുന്നത്. ഏറെ ഔഷധഗുണമുള്ളതാണ് ഇതിന്റെ കിഴങ്ങും തണ്ടും തളിരിലയും. വിരിയാത്ത ഇലയോട് കൂടിയ ഇളംതണ്ട് പുളിയിട്ട് കറിവെക്കുന്നു. വിത്ത് ചേമ്പ് തിളപ്പിച്ച് ഊറ്റി പുറംതൊലി കളഞ്ഞ് വീണ്ടും വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുമ്പോൾ ചൊറിച്ചിൽ കുറയുന്നു.

മുണ്ട്യ

പഴയ  കാലത്തു പലരും  മഴ  നനയാതിരിക്കാൻ കുടക്ക്  പകരം  ഉപയോഗിച്ചിരുന്നതു  മുണ്ട്യയുടെ   ഇലയാണ്.

വളരെ വലിപ്പമുള്ള ഇലകൾ, വലിപ്പമുള്ള കാണ്ഡം എന്നിവ സവിശേഷതകളാണ്. കാണ്ഡം ഭക്ഷ്യയോഗ്യമാണ്. സദ്യവട്ടത്തിലെ അവിയൽ, കൂട്ടുകറി എന്നിവയിലെ ഘടകം. ഉപ്പേരിയുണ്ടാക്കാനും ഉപയോഗിക്കുന്നു. നന്നായി വേവിക്കാത്തപക്ഷം ചൊറിച്ചിൽ അനുഭവപ്പെടും. ഹിന്ദു വിഭാഗത്തിലെ ചിലരുടെ മരണാനന്തരക്രിയാസമയത്ത് ഈ സസ്യം നടുന്നതായി കാണുന്നു.

കാര്യമായ പരിചരണമൊന്നുമില്ലാതെ തന്നെ വളരുന്നവയാണ് മുണ്ട്യ ചേമ്പ്. കാണ്ഡം മുറിച്ച് നട്ട് ക‌ൃഷി ചെയ്യാം. രോഗ-കീടബാധ പൊതുവേ കുറവാണ്.

ചേമ്പിലെ ഔഷധ ഗുണങ്ങൾ

ധാതുലവണങ്ങളാലും ജൈവസംയുക്തങ്ങളാലും സമ്പന്നമാണ് ചേമ്പ്. കിഴങ്ങും തണ്ടും ഇലയും ഭക്ഷിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി ലഭിക്കും. വൈറ്റമിൻ 'എ' ധാരാളമായി അടങ്ങിയ ചേമ്പിൻ താൾ ഭക്ഷിക്കുന്നത് അന്ധത മാറുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും നല്ലതാണ്.

ചെമ്പിങ്ങളിൽ കൂടുതലായും വ്യാവസായിക ആവശ്യത്തിൽ കൃഷി ചെയ്യുന്നത് താളും പാൽചേമ്പുമാണ്  ത…

[Courtesy; Shaju poulose, Saife, thrissur whatsap group]

Adukalamuttathe kozhivalarthal














 

വാഴക്കൂമ്പ് / വാഴ !!

 പഴങ്ങളിൽ  രാജാവും  രഞ്ജിയുമൊക്കെ  ഉണ്ടെങ്കിലും യഥാർത്ഥ പ്രജയാണ് വാഴ. വാഴയോളം   മലയാളി നിത്യേന    ജീവിതത്തിന്റെ  ഭാഗമാക്കിയ  വേറൊരു  പഴവർഗം  ഇല്ലെന്നു  തന്നെ   പറയാം. വാഴയിൽ നിന്നുള്ള എന്തെങ്കിലും ഉത്പന്നങ്ങൾ ഉപയോഗിക്കാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോകില്ല. നിത്യേനയുള്ള ആഹാരത്തിൽ വാഴയില്‍ നിന്നും നിരവധി വിഭവങ്ങളാണ് നാം ഉപയോഗിക്കുന്നത്. വാഴപ്പിണ്ടി, വാഴക്കൂമ്പ്,വാഴയില  വാഴപ്പഴം, വാഴനാരു  എന്നിങ്ങനെ എല്ലാം ഉപയോഗിക്കും.. ദൈനം ദിനം  നാം  ഉപയോഗിക്കുന്ന  വാഴയുടെ  വിവിധ  ഭാഗങ്ങളെ  കുറിച്ച്  പരിശോധിക്കാം.

 വാഴക്കൂമ്പ്,

വാഴച്ചുണ്ട്, വാഴകുടപ്പൻ എന്നു പൊതുവെ വിളിക്കപ്പെടുന്ന വാഴയുടെ പൂവ് ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇത് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപ്രശനങ്ങൾക്കുള്ള പ്രതിവിധിയാണ്. കറയും ചവർപ്പും ഉണ്ടെന്നു പറഞ്ഞു പലരും മാറ്റിനിർത്തുന്ന വാഴക്കൂമ്പ് ഉപയോഗിച്ച് രുചികരമായ സൂപ്പ്, കട്ട്ലെറ്റ്, തോരൻ, ഒഴിച്ചുകറി എന്നിവ ഉണ്ടാക്കാം.

വാഴപ്പഴത്തെക്കാള്‍ ജീവകം അടങ്ങിയ വാഴക്കൂമ്പ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. വാഴക്കൂമ്പിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.അണുബാധകള്‍ തടയാന്‍ വാഴക്കൂമ്പിനു സാധിക്കും. മുറിവുകള്‍ വൃത്തിയാക്കാന്‍ പോലും ഇവ ഉപയോഗിക്കാറുണ്ട്. . പണ്ടുകാലത്ത് മലേറിയ വന്നവര്‍ക്ക് വാഴക്കൂമ്പ് മരുന്നായി നല്‍കുമായിരുന്നു.വാഴക്കൂമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും . പ്രമേഹം ഉള്ളവര്‍ വാഴപ്പൂ, മഞ്ഞള്‍, സാമ്പാര്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്തു തിളപ്പിച്ച്‌ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

ഇരുമ്പിൻ്റെ കുറവ് കൊണ്ടാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാനും,രക്തത്തിലെ ഓക്സിജൻ്റെ അളവ് കൂട്ടാനും സഹായിക്കും.ഭാരം കുറയ്ക്കാന്‍ വാഴക്കൂമ്പിനു സാധിക്കും. കാലറി വളരെ കുറഞ്ഞ ഇവ ധാരാളം നാരുകള്‍ അടങ്ങിയതാണ്. കൊളസ്ട്രോള്‍ ഒട്ടുമേയില്ലതാനും.ഹൃദയാരോഗ്യത്തിനും വാഴപ്പൂ നല്ലതാണ്. ആഴ്ചയിൽ രണ്ടു ദിവസം വാഴക്കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴിച്ചാൽ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്തശുദ്ധി നൽകും. രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്.

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയട്ടുള്ളതിനാൽ ആഹാരക്രമത്തില്‍ വാഴക്കൂമ്പ് സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് വാഴക്കൂമ്പ്. ഇത് സ്ഥിരമായി കഴിച്ചാല്‍ ടെന്‍ഷന്‍ അമിതമായ സ്ട്രെസ് എന്നിവ അകറ്റാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒപ്പം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും, സ്ത്രീകളില്‍ ഉണ്ടാകുന്ന ഗര്‍ഭപാത്രസംബന്ധമായ രോഗങ്ങളെ ചേര്‍ക്കാനും മറ്റും

വാഴക്കൂമ്പ് നല്ലതാണ്.

(വിവരങ്ങൾക്കു  ആശ്രയിച്ചത് - കൃഷി  ജാഗരൻ  മലയാളം )

പള്ളിക്കര  കൃഷി  ഭവൻ