Saturday 15 August 2020

കോവിഡ് പോസിറ്റീവാണ്. പക്ഷെ ലക്ഷണങ്ങളില്ല.എന്തുചികിത്സ ചെയ്യണം ?

ഏറ്റവും പുതിയ നിരീക്ഷണങ്ങൾ പ്രകാരം കൊറോണ വൈറസ് ബാധിക്കുന്നവരിൽ ഏകദേശം 75 ശതമാനം രോഗികൾക്കും യാതൊരു ലക്ഷണങ്ങളും കാണുന്നില്ല. ഇവർ എന്ത് ചികിത്സയാണ് ചെയ്യേണ്ടത് ? ഇവർക്ക് എന്ത് മരുന്ന് കഴിക്കണം ? ഒരിക്കൽ കോവിഡ് രോഗിയായാൽ എത്ര നാൾ ഇവരിൽ രോഗം പകരും ? എത്ര ദിവസം കഴിഞ്ഞു വീണ്ടും ടെസ്റ്റ് ചെയ്യണം ? സോഷ്യൽ മീഡിയയിൽ കാണുന്ന ഒറ്റമൂലികൾ മഞ്ഞ-നാരങ്ങാ, കരിംജീരകം-ചുക്ക്-കുരുമുളക് കഴിച്ചാൽ കൊറോണ മാറുമോ ? ഉപ്പു വെള്ളം കവിളിൽ കൊണ്ടാൽ വൈറസ് നശിക്കുമോ ? വിശദമായി അറിയുക.. ഷെയർ ചെയ്യുക. കൊറോണ വൈറസ് പോസിറ്റീവ് ആയി ജീവിക്കുന്ന ഒരുപാടുപേർക്ക് പ്രയോജനകരമാകും.

അശ്വ​ഗന്ധാരിഷ്ടം: പുനർജനി നൽകുന്ന ഔഷധം..?



തെളിഞ്ഞ മനസും, ബുദ്ധിയുമാണ് ആരോഗ്യത്തെ പ്രസന്നമാക്കുന്നത്. ഇവ രണ്ടും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഔഷധം എന്ന് കീർത്തി കേട്ടതാണ് ഗന്ധാരിഷ്ടം. അമുക്കുരമടക്കം ഇരുപത്തിയേഴ് ഔഷധങ്ങളാണ് ഈ അരിഷ്ടത്തിലുള്ളത്.
വൈകാരിക പിരിമുറുക്കങ്ങളുടെ ഉച്ഛസ്ഥായിയില്‍ നിന്ന് മനസിനും ശരീരത്തിനും മോചനം നല്‍കാൻ അശ്വ​ഗന്ധാരിഷ്ടത്തിന് സാധിക്കുമെന്നാണ് വിശ്വാസം. അമുക്കുരത്തിന്റെ ഔഷധ ഗുണങ്ങളെല്ലാം അശ്വ​ഗന്ധാരിഷ്ടം പ്രദാനം ചെയ്യുന്നു.
വളരെ സങ്കീർണമാണ് അശ്വ​ഗന്ധാരിഷ്ടത്തിന്റെ നിർമ്മാണം. 27 മരുന്നുകളും ചേർത്ത് കഷായമുണ്ടാക്കിയ ശേഷം അത് അരിച്ചെടുക്കുന്നു. ഇതിലേക്ക് തേൻ ചേർത്ത് 45 ദിവസം വലിയ സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കിൽ സൂക്ഷിച്ചാണ് അരിഷ്ടം നിർമ്മിക്കുന്നത്. സാമ്പിളുകൾ ലാബിൽ പരീക്ഷിച്ചു കഴിഞ്ഞാൽ പിന്നെ അരിഷ്ടം പാക്ക് ചെയ്ത് വിപണിയിലെത്തിക്കും.

ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, അപസ്മാരം, കൂടെക്കൂടെയുണ്ടാകുന്ന മോഹാലസ്യം, ശരീരം മെലിച്ചില്‍ എന്നിവയുടെ ചികില്‍സയില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ അശ്വഗന്ധാരിഷ്ടം ഉപയോഗിക്കുന്നു. ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങളുടെ ചികില്‍സയിലും ഈ ഔഷധം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതിന് പുറമേ തൃപ്തികരമായ ദാമ്പത്യ ജീവിതം, ഉറക്കം, വിശപ്പ് എന്നിവയും നല്‍കാന്‍ ഈ ഔഷധത്തിനാകുമെന്ന് തെളിഞ്ഞിട്ടുണ്ട്
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ആറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്‍ഡേഴ്‌സ് എന്നിവയുടെ ചികില്‍സയിലും അശ്വഗന്ധാരിഷ്ടം നിര്‍ദേശിക്കപ്പെടുന്നുണ്ട്. മാനസിക ഉന്‍മേഷവും, മികച്ച ഓര്‍മശക്തിയും, തെളിഞ്ഞ ബുദ്ധിയും ഔഷധം വാഗ്ദാനം ചെയ്യുന്നു.

[Vdo and article courtesy: asianet news]

Saturday 8 August 2020

തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?

തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? തേനിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ? തേനിന്റെ രുചി നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്.. നമ്മുടെ ഓരോ രോഗങ്ങൾക്കും ഉപയോഗിക്കേണ്ട തേനിന്റെ കോമ്പിനേഷൻ കൂട്ടുകൾ എന്തെല്ലാം ? തേൻ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? തേനിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ? തേനിൽ മായം ചേർക്കുന്നത് തിരിച്ചറിയാനുള്ള സിംപിൾ ടെസ്റ്റുകൾ എന്തെല്ലാം ? വിശദമായി അറിയുക ..


Sunday 2 August 2020

കാടമുട്ട !!


കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...? ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ട്. ഈ മുട്ടയ്ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുതലാണ്. നല്ല വില കൊടുത്തു തന്നെ വാങ്ങണം. കറുത്ത പുള്ളി കുത്തുകള്‍ പോലെയാണ് ഇതിന്റെ പുറം ഭാഗം. ഇതിന്റെ പുറം തോട് കട്ടി കുറഞ്ഞതായിരിക്കും. ഈ കുഞ്ഞുമുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് അറിഞ്ഞു നോക്കൂ..

1. പോഷകങ്ങളുടെ കലവറ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്.
2. ആസ്തമ കാടമുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്തമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാം.
3. രോഗങ്ങളുടെ സാധ്യത കുറയ്ക്കും ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.
4. രക്തം കാടമുട്ടയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
5. പ്രതിരോധശക്തി അഞ്ച് കോഴിമുട്ട കഴിക്കുന്നതും ഒരു കാടമുട്ട കഴിക്കുന്നതും തുല്യമാണെന്ന് പറയാം. ഇത് വയറുരോഗങ്ങളെ ഇല്ലാതാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
6. ഓര്‍മശക്തി കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി നല്‍കും.
7. ബ്ലാഡര്‍ സ്റ്റോണ്‍ കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.
8. ലൈംഗിക തൃഷ്ണ ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, പ്രോട്ടീന്‍, വൈറ്റമിന്‍സ് ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കും.
9. തലമുടി കാടമുട്ട നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇത് മുടിക്ക് കട്ടി നല്‍കാനും തിളക്കം നല്‍കാനും സഹായിക്കും.
10. ആന്റി-ഇന്‍ഫഌമേറ്ററി കാടമുട്ടയില്‍ ആന്റി-ഇന്‍ഫഌമേറ്ററി അടങ്ങിയിരിക്കുന്നുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും.
11. അലര്‍ജി ചിലര്‍ക്ക് കോഴിമുട്ട കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്നു. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.
12 അലര്‍ജി ചിലര്‍ക്ക് കോഴിമുട്ട കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്നു. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.

[Post courtesy: aarogymanu sampathu]