Tuesday 20 August 2019

ചൂട് ചായ കുടിക്കുമ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാമോ ?

 ☕ചൂട് ചായ കുടിക്കുമ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാമോ? 

കടുപ്പത്തിലൊരു ചൂടു ചായ കുടിച്ചാണ് നമ്മളിൽ ഭൂരിഭാഗം പേരും ഒരു ദിവസം ആരംഭിക്കുന്നത്. ചൂടു ചായയുടെ ഇഷ്ടക്കാരാണ് അതിലേറെ പേരും. *എന്നാൽ അമിത ചൂടോടുകൂടി ചായ കുടിക്കുന്നത് അന്നനാളത്തിലെ കാൻസർ സാധ്യത വർധിപ്പിപ്പിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

 60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചായ കുടിക്കുന്നവരിലാണ് പഠനം നടത്തിയത്. 

ഇന്റർനാഷണൽ ജേർണൽ ഓഫ് കാൻസറിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 40- 75ന് ഇടയിൽ പ്രായമുള്ള 50045 പേരിലാണ് പഠനം നടത്തിയിട്ടുള്ളത്. 2004 മുതലാണ് പഠനം നടത്തിയത്. ഇവരിൽ മറ്റുള്ളവരേക്കാൾ അന്നനാള കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

65 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന 2016ൽ മുന്നറിയിപ്പ് നൽകിയിരുന്നു.

 തിളപ്പിച്ചെടുത്ത ചായ പാനീയം എന്നിവ ചുരുങ്ങിയത് നാല് മിനിറ്റിന് ശേഷമേ കൂടിക്കാവു എന്ന് ഗവേഷകർ നിർദേശിക്കുന്നു.