Monday 25 December 2023

വീ​ടു​ക​ളി​ൽ കേ​ക്കു​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സി​ല്ലെ​ങ്കി​ൽ ന​ട​പ​ടി

വീ​ട്ടി​ കേ​ക്ക് വി​ൽ​പ​ന​ക്ക് മ​ധു​രം കു​റ​യും; വീ​ടു​ക​ളി​ൽ കേ​ക്കു​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സി​ല്ലെ​ങ്കി​ൽ ന​ട​പ​ടി

ക്രി​സ്​​മ​സും പു​തു​വ​ത്സ​ര​വും പ്ര​മാ​ണി​ച്ച് വീ​ടു​ക​ളി​ൽ കേ​ക്കു​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത! ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ​/ ലൈ​സ​ൻ​സ് എ​ടു​ക്കാ​തെ​യു​ള്ള കേ​ക്കു​7ണ്ടാ​ക്കി വി​ൽ​ക്ക​ലി​നെ​തി​രെ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് തീ​രു​മാ​നി​ച്ചു. വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കേ​ക്കും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​ര​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്നും ഇ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ർ എ. ​സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര നി​യ​മം സെ​ക്ഷ​ൻ 63 പ്ര​കാ​രം 10 ല​ക്ഷം രൂ​പ​വ​രെ പി​ഴ ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണ്.

ചെ​റു​കി​ട ഉ​ൽ​പാ​ദ​ക​ർ​ക്ക് സ്വ​മേ​ധ​യാ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത് നി​യ​മ​ന​ട​പ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ക്ക് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഫു​ഡ് അ​ഡി​റ്റീ​വു​ക​ൾ നി​യ​മ​പ​ര​മാ​ണെ​ന്ന് ഉ​ൽ​പാ​ദ​ക​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

ബെ​ൻ​സോ​യി​ക് ആ​സി​ഡ്, സോ​ർ​ബി​ക് ആ​സി​ഡ് തു​ട​ങ്ങി​യ പ്രി​സ​ർ​വേ​റ്റീ​വു​ക​ൾ ഒ​രു കി​ലോ കേ​ക്കി​ൽ ഒ​രു​ഗ്രാ​മി​ൽ കൂ​ടു​ത​ൽ ചേ​ർ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ പാ​ക്ചെ​യ്ത ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ലേ​ബ​ൽ വി​വ​ര​ങ്ങ​ളു​ള്ള​തും കാ​ലാ​വ​ധി രേ​ഖ​പ്പെ​ടു​ത്തി​യ​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

വ​ഴി​യോ​ര ക​ട​ക​ൾ, ഉ​ന്തു​വ​ണ്ടി​യി​ൽ കൊ​ണ്ടു​ന​ട​ന്നു​ള്ള വി​ൽ​പ​ന, തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ, പി​ക് അ​പ് ഓ​ട്ടോ​യി​ലും മ​റ്റു​മു​ള്ള മ​ത്സ്യ​ക്ക​ച്ച​വ​ടം എ​ന്നി​വ​ക്കെ​ല്ലാം ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​രം ര​ജി​സ്ട്രേ​ഷ​ൻ/​ലൈ​സ​ൻ​സ് എ​ടു​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​റി​യി​ച്ചു.

ലൈ​സ​ൻ​സ് പെ​ട്ടെ​ന്ന് നേ​ടാം:

കോ​ഴി​ക്കോ​ട്: ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​ര​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് 100 രൂ​പ മാ​ത്ര​മാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഫീ​സ്. 500 രൂ​പ ഒ​രു​മി​ച്ച​ട​ച്ച് അ​ഞ്ചു​വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാ​നും അ​വ​സ​ര​മു​ണ്ട്. ആ​ധാ​റും ഫോ​ട്ടോ​യും മാ​ത്ര​മാ​ണ് രേ​ഖ​യാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. FoSCoS എ​ന്ന പോ​ർ​ട്ട​ൽ വ​ഴി​യോ അ​ക്ഷ​യ സെൻറ​റു​ക​ൾ വ​ഴി​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ഏ​ഴു ദി​വ​സ​ത്തി​ന​കം ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​യി​ൽ ന​ൽ​കു​ന്ന മെ​യി​ൽ വി​ലാ​സ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി kittum.

Wednesday 15 November 2023

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ അടക്കം 58 സേവനങ്ങള്‍ക്ക് ഇനി ആര്‍ടിഒ ഓഫീസില്‍ പോകേണ്ട; കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം,

 ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 58 സേവനങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസില്‍ പോകേണ്ടതില്ലെന്ന് കേന്ദ്രം. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു

ആധാര്‍ വിശദാംശങ്ങള്‍ കൈമാറി ഓണ്‍ലൈനായി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത് ആര്‍ടിഒ ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതിന് പുറമേ ജനങ്ങളുടെ സമയം ലാഭിക്കാനും ഉപകരിക്കപ്പെടുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ലേണേഴ്‌സ് ലൈസന്‍സിനുള്ള അപേക്ഷ, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ്, വാഹന രജിസ്‌ട്രേഷന്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ തുടങ്ങി 58 സേവനങ്ങള്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആധാര്‍ ഇല്ലാത്തവര്‍ക്ക്, ആര്‍ടിഒ ഓഫീസില്‍ നേരിട്ട് പോയി സേവനം തേടാവുന്നതാണ്. മറ്റു തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് വേണം ഇത് നിര്‍വഹിക്കേണ്ടതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ജോലിയില്ലാത്തവര്‍ക്കും രാജ്യത്ത് പ്രവേശിക്കാം, താമസിക്കാം; പ്രവാസികള്‍ക്കായി ഏഴ് വിസകള്‍ പരിചയപ്പെടുത്തി യുഎഇ

അബുദാബി: പുതിയ വിസ സ്കീം പ്രഖ്യാപിച്ച്‌ യുഎഇ സര്‍ക്കാര്‍. തൊഴില്‍ വിസക്കു പുറമെ ഏഴു വിസകളാണ് സര്‍ക്കാര്‍ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

യുഎഇയിലെ ജനസംഖ്യയുടെ 85 ശതമാനവും പ്രവാസികളായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സ്കീം.

ഹബീബ് അല്‍ മുല്ല ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ പങ്കാളിയും തൊഴില്‍ മേധാവിയുമായ ജോവാന മാത്യൂസ് ടെയ്‌ലറാണ് പുതിയ വിസകളെ കുറിച്ച്‌ ഖലീജ് ടൈംസിനോട് വിശദീകരിച്ചത്. യുഎഇയില്‍ ജോലിയില്ലാതെ പ്രവേശിക്കാനും താമസിക്കാനും പ്രവാസികളെ അനുവദിക്കുന്ന വിസ വിഭാഗങ്ങളാണ് പരിചയപ്പെടുത്തിയത്.

*പുതിയ ഏഴു വിസകള്‍*

1.​ഗോള്‍ഡന്‍ വിസ: കുറഞ്ഞത് രണ്ട് മില്യണ്‍ ദിര്‍ഹം നിക്ഷേപമുള്ള പ്രോപ്പര്‍ട്ടി നിക്ഷേപകര്‍, സംരംഭകര്‍, മികച്ച വിദ്യാര്‍ത്ഥികളും ബിരുദധാരികളും, മനുഷ്യവകാശ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍, ശാസ്ത്രജ്ഞര്‍ ,കൊവിഡ്-19 മുന്‍നിര പ്രവര്‍ത്തകര്‍, വിവിധ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ എന്നിവര്‍ക്കാണ് ​ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.

2.റിമോര്‍ട്ട് വര്‍ക്ക് വിസ: ഒരു വര്‍ഷത്തേക്കാണ് ഈ വിസ അനുവദിക്കുന്നത്. ഈ വിസ ലഭിക്കുന്ന ആളുകള്‍ക്ക് ജോലിയോ സ്പോണ്‍സറയുടെയോ ആവശ്യമില്ല. വിദേശ തൊഴിലുടമയ്‌ക്കായി യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുന്നവര്‍ക്കുമാണ് ഈ വിസ അനുവദിക്കുന്നത്. ഈ വിസ ലഭിക്കാന്‍ വിദേശ തൊഴിലുടമയുമായിട്ടുള്ള ഒരു വര്‍ഷ കരാറിന്റെ രേഖ സമര്‍പ്പിക്കണം. വിദേശ തൊഴിലുടമക്ക് കുറഞ്ഞത് 5000 ഡോളര്‍ ശമ്ബളം ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്.

3. ​ഗ്രീന്‍ വിസ: രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് ഈ വിസകള്‍ ലഭിക്കുക. നിക്ഷേപകര്‍ ,ഫ്രീലാന്‍സര്‍മാര്‍/സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ എന്നിവര്‍ക്കാണ് വിസ അനുവദിക്കുന്നത്. ഫ്രീലാന്‍സര്‍മാര്‍/സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്നുള്ള പെര്‍മിറ്റ് ഉണ്ടായിരിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സ്വയം തൊഴിലില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 360,000 ദിര്‍ഹത്തില്‍ കുറയാത്തതും കൂടാതെ യു.എ.ഇ.യില്‍ താമസിക്കുമ്ബോള്‍ സാമ്ബത്തിക ഭദ്രത തെളിയിക്കേണ്ടതുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സ്പോണ്‍സര്‍ ഉണ്ടാകുകയും സര്‍വകലാശാലയില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ വിസ സ്പോണ്‍സര്‍ഷിപ്പ് ഉണ്ടായിരിക്കുകയും വേണം.

4.റിട്ടയര്‍മെന്റ് വിസ: 55 വയസോ അതില്‍ കൂടുതല്‍ ഉള്ളവര്‍ക്കോ ഇതിന് അപേക്ഷിക്കാം. ഭൂസ്വത്തിനായി 2 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ചിട്ടുള്ളവര്‍ക്കോ, ഒരു ദശലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്ബാദ്യം ഉള്ളവര്‍ക്കോ, അല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത വരുമാനം ഉള്ളവരോ ആയിരിക്കണം അപേക്ഷകര്‍.

5.ജോബ് എക്സ്പ്ലോറേഷന്‍ വിസ: വിദേശ പൗരന്മാര്‍ക്ക് തൊഴില്‍ അഭിമുഖങ്ങള്‍, മീറ്റിംഗുകള്‍, ബിസിനസ്സ് അവസരങ്ങള്‍ എന്നിവ നടത്തുന്നതിന് നല്‍കുന്ന 60 ദിവസത്തെ വിസ നല്‍കും. ഈ വിസക്കായി അപേക്ഷിക്കുന്നവര്‍ ലോകത്തിലെ ഏറ്റവും മികച്ച 500 സര്‍വകലാശാലകളില്‍ ഒന്നില്‍ നിന്ന് ബിരുദം നേടിയവരായിരിക്കണം.

6.വിവാഹമോചിതരും / വിധവകളായ സ്ത്രീകളും അവരുടെ കുട്ടികള്‍ക്കുമായുള്ള വിസ: വിവാഹമോചനമോ വിധവയോ ആയവര്‍ക്ക് ലഭിക്കുന്ന വിസയാണിത്. ഭര്‍ത്താവിന്റെ വിസയിലുണ്ടായിരുന്ന യുഎഇയില്‍ താമസിക്കുന്ന വിവാഹമോചനമായതോ വിധവയോ ആയ സ്ത്രീകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിസ നീട്ടി കിട്ടുന്നു. മരണത്തിന്റെയോ വിവാഹമോചനത്തിന്റെയോ തീയതി മുതലാണ് വിസ കാലവധി നീട്ടുന്നത്. ഒരു തവണ മാത്രമേ വിസ പുതുക്കാന്‍ കഴിയൂ. ഇതിന് സ്‌പോണ്‍സറുടെ ആവശ്യമില്ല. മരിക്കുമ്ബോഴോ വിവാഹമോചനം നേടുമ്ബോഴോ സ്ത്രീയുടെയും കുട്ടികളുടെയും വിസകള്‍ സാധുവായിരിക്കണം. വിവാഹമോചനത്തിന്റെയോ മരണത്തിന്റെയോ തെളിവുകള്‍, ഉപജീവനത്തിനുള്ള മാര്‍​ഗം, സ്ത്രീയുടെയും 18 വയസ്സിന് മുകളിലുള്ള കുട്ടികളുടെയും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, സ്ത്രീയുടെ എമിറേറ്റ്സ് ഐഡി കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ എന്നിവ സമര്‍പ്പിക്കണം.

7. മാനുഷികമായ ഇളവുകള്‍: എമിറാത്തി ഭര്‍ത്താവ് മരിക്കുകയും അവര്‍ക്ക് ഒന്നോ അതിലധികമോ കുട്ടികളോ ഉള്ളതുമായ സ്ത്രീകള്‍ക്കാണ് ഈ വിസ അനുവദിച്ചിരിക്കുന്നത്. വിദേശ പാസ്‌പോര്‍ട്ടുള്ള യുഎഇ പൗരന്മാരുടെ രക്ഷിതാക്കള്‍ക്കോ ​​കുട്ടികള്‍ക്കോ, ജിസിസി പൗരന്മാരുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വിസ അനുവദിക്കും.

Thursday 9 November 2023

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ*

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

– ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

പൊതു നിര്‍ദ്ദേശങ്ങള്‍

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

– ജനലും വാതിലും അടച്ചിടുക.

– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

– ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

– പട്ടം പറത്തുവാൻ പാടില്ല.

– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌

– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

Monday 6 November 2023

സിക്ക വൈറസ്; രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണം, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ് !!

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. 

രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്‍ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സര്‍വയലന്‍സ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. തലശ്ശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോസെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗമുള്ള പ്രദേശത്തെ ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കും. ഗര്‍ഭിണികള്‍ക്ക് മുമ്പ് സിക്ക രോഗലക്ഷണങ്ങള്‍ വന്നിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യണം. പനി ബാധിച്ച ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കും.

പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്കയെങ്കിലും രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരാം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഫോഗിംഗും ശക്തമാക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കണ്ണൂര്‍ ജില്ലയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കൊതുകുകളുടെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.

ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന് അകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

നിലവില്‍ 8 സിക്ക കേസുകളാണ് തലശേരിയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍ആര്‍ടി സംഘവും ഉള്‍പ്പെടെ നിരന്തരം സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബോധവത്ക്കരണം ശക്തമാക്കുന്നതാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാനം നേരത്തെ മുതല്‍ ഡ്രൈ ഡേ ആചരിച്ചു വരുന്നു. ഈയൊരു സാഹചര്യത്തില്‍ ഡ്രൈ ഡേ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതാണ്.

Thursday 2 November 2023

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; യൂണിറ്റിന് 20 പൈസയുടെ വര്‍ധന*

 

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവിറങ്ങി. യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ളതാണ് റഗുലേറ്ററി കമ്മീഷന്‍ ഇറക്കിയ ഉത്തരവ്. 40 യൂണിറ്റ് വരെ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.

നിരക്ക് വര്‍ധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും. പുതിയ നിരക്ക് 2024 ജൂണ്‍ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപ അധികം നല്‍കേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികം നല്‍കേണ്ടി വരും.താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം 

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?*


പ്രിയപ്പെട്ടവരേ, ദയവ് ചെയ്ത് ഇത് വായിക്കൂ

1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.

2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്

3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്...

4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല

5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല

6.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?

കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ

7.എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളത്.ഓരോ ചുമയ്ക്ക് മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം

ശ്വസനവും ചുമയുംരണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്

8.ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും,ചുമമൂലംഹൃദയം അമരുകയുംഅത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും

9.നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക.അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.

10.ഒരു ഹൃദ്രോഗവിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ പോസ്റ്റ്‌ കാണുന്ന എല്ലാവരും അത് ഷെയര്‍ ചെയ്യുകയാണെങ്കിൽ മറ്റുള്ളവര്‍ കൂടി ഇത് കാണുകയും ചെയ്യും . ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.

11.ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക

12.ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലെയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്.നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന,നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടുംഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്.