Tuesday 26 May 2020

ചുരയ്ക്ക !!

ആർക്കും വലിയ മൈൻഡൊന്നുമില്ലാതെ വളരുന്ന ഒരു പാവം പച്ചക്കറിയാണ് ചുരയ്ക്ക. അടുക്കളയുടെ ചുറ്റുവട്ടത്തിൽ വലിയ ശ്രദ്ധധയൊന്നും കൊടുക്കാതെ എളുപ്പത്തിൽ കായ്ക്കുന്നവയാണ് ചുരയ്ക്ക. വെറുതെ കിട്ടുന്നിവയ്ക്ക് എന്ത് മേന്മായാണുള്ളതെന്ന് ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. പക്ഷെ, ഒത്തിരി ആരോഗ്യഗുണങ്ങളുള്ളവയാണ് ഈ ചുരയ്ക്കകൾ.

വെള്ളരിയിനത്തിൽപ്പെട്ട ഇവ 'കുപ്പി'യുടെ ആകൃതിയിൽ ഇരിക്കുന്നതുക്കൊണ്ടാണത്രെ ഇവയെ ഇംഗ്ലീഷിൽ 'Bottle guard' എന്ന് വിളിക്കുന്നത്. ഇവ 'ലോക്കി' യെന്നാണ് മറ്റിടങ്ങളിൽ അറിയപ്പെടുന്നത്. ഇവയുടെ 92% ജലാംശമാണ്.

ഗുണങ്ങൾ
****

1. പ്രമേഹരോഗികൾക്ക്:- ശരീരത്തിലെ ഇൻസുലിൻ്റെ തോത് ക്രമീകരിച്ചു നിർത്താൻ ചുരയ്ക്ക സഹായിക്കുന്നു. അത്കൊണ്ട് ഇവ പ്രമേഹരോഗികൾ കഴിക്കുന്നത് ഉത്തമമാണ്.

2. തടി കുറയ്ക്കാൻ:- ധാരാളം നാരുകൾ, ജലാംശവുമുള്ളതിനാൽ തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇവ നല്ലതാണ്. കൊളസ്‌ട്രോൾ തീരെ ഇവയിലില്ല.

3. ദഹനത്തിന്:- ധാരാളം നാരുകളുള്ളതിനാൽ ഇവ മലബന്ധത്തെ പ്രതിരോധിക്കുന്നു.

4. ജീവകങ്ങളുടെ കലവറ:- ചുരയ്ക്കയിൽ ഏറ്റവും കൂടുതൽ കാണുന്ന ജീവകം ബി ആണ്. ഇവ കൂടാതെ എ,സി, ഇ, കെ എന്നിവയും കാണപ്പെടുന്നു. പിന്നെ പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, സെലനീയം, സിങ്ക് മുതലായ ധാതുലവണങ്ങളും ഇവയിലുണ്ട്.

5. ചുരയ്ക്കയുടെ ഇല താളിയായ് തലയിൽ തേച്ച് കുളിച്ചാൽ മുടിക്കൊഴിച്ചിൽ കുറയും.

6. വിരശല്യത്തെ ശമിപ്പിക്കുന്നു.

7. ചൂടുക്കാലരോഗങ്ങൾക്ക് ഏറ്റവും നല്ലതാണ് ചുരയ്ക്ക.

8. പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ രക്തസമ്മർദ്ദത്തെ ക്രമീകരിക്കുന്നു

9. ചുരയ്ക്ക പുളി ചേർത്ത് കഴിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ഗുണം ചെയ്യും.

100 ഗ്രാം ചുരയ്ക്കകയിൽ ഉള്ള പോഷകമൂല്യങ്ങൾ
*************

കലോറി - 14 KCal
അന്നജം - 3.5 g
മാംസ്യം - 0.6g
കൊഴുപ്പ് - 0 g
സോഡിയം - 2 mg
പൊട്ടാസ്യം - 150 mg
കാൽസ്യം - 26 mg
മഗ്നീഷ്യം - 11 mg
സിങ്ക് - 0.7mg
സെലനീയം - 0.2 mg
ഇരുമ്പ് - 0.2 mg
ജീവകം എ - 16 IU
ജീവകം സി - 10.1mg
ഫോളേറ്റ് -6 microgram
നിയാസിൻ - 0.32 mg
പിറിഡോക്സിൻ - 0.04 mg
റൈബോഫ്ലാവിൻ - 0.02 mg
പാൻ്റോതെനിക് ആസിഡ് - 0.15 mg
തയാമിൻ - 0.03 mg

തയ്യാറാക്കിയത്: ജോസഫ് ജെന്നിംഗ്സ് എം.എം. (M.Sc. Nursing, MBA)

Monday 18 May 2020

ഭക്ഷണ നിയന്ത്രണം 40 കഴിഞ്ഞാൽ ?

നാല്പതു വയസു കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഏവരും ചില നിയന്ത്രങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്‌. നാൽപതുകാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയം സാധാരണ ഗതിയിൽ നാല്പതാം വയസു മുതല്ക്കാണ് കാർഡിയോ, വാസ്കുലർ അസുഖങ്ങളും പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത് പക്ഷെ, ഭക്ഷണകാര്യത്തിൽ നിയന്ത്രണം വരുത്തിയാൽ നിരവധി അസുഖങ്ങളിൽ നിന്നും മോചനം നേടാൻ നമുക്ക് സാധിയ്ക്കുന്നു. നാല്പതു കഴിഞ്ഞാൽ താഴെ പറയുന്ന ഭക്ഷണവസ്തുക്കൾക്ക് പ്രാധാന്യം നല്കണം

ഓട്സ്
ഓട്സിൽ മോശപ്പെട്ട കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു .ഓട്സ് ശീലമാക്കിയാൽ കൊളസ്ട്രോൾ അഞ്ചുമുതൽ പത്തു ശതാമാനം വരെ കുറയുന്നു.
ചെറി
ചെറിയ്ക്ക് വാതരോഗങ്ങളെ പ്രതിരോധിയ്ക്കാൻ കഴിയുന്നു. ആന്റീ ഒക്സിഡന്റായ അന്താ സൈനീൻ ചെറിയിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ നാലുതവണ ഒരു ഡസൻ ചെറിപ്പഴങ്ങളോ പഞ്ചസാര ചെര്ക്കാത്ത അതിന്റെ ജ്യൂസോ കഴിയ്ക്കുക.
ബദാം
ഇത് കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലർത്താതെ കഴിയ്ക്കുന്നതാണ് ഉത്തമം

സോയാബീൻസ്
ഇസോഫൽ വാഗോസ് എന്നാ പദാർത്ഥം സോയാബീൻസിൽ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു .ആർത്തവ വിരാമം ഉണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വർദ്ധിപ്പിയ്ക്കാനും ഇതിനു ശേഷിയുണ്ട്. ഒരാഴ്ച നാലോ അഞ്ചോ തവണ സോയാബീൻസ് കഴിയ്ക്കുക.
പാൽ
അമ്പത് വയസു കഴിഞ്ഞാൽ മസിലുകൾ അയഞ്ഞു തൂങ്ങുന്നത് തടയാൻ ഉള്ള കഴിവ് പാലിനുണ്ട്. ചായയിലും കോഫിയിലും പാൽ ചേർത്തു കഴിച്ചാലും മതിയാകും.
തക്കാളി
തക്കാളിയിൽ ലിക്കേപീൽ എന്നാ ആന്റീ ഒക്സിഡന്റ്റ് ധാരാളം ആയി അടങ്ങിയിട്ടുണ്ട്. കാൻസർ സെല്ലുകളുടെ വ്യാപനവും ആർത്രൈറ്റിസും തടയാനിതിനു കഴിയുന്നു. ഏതു രീതിയിൽ ആയാലും വേവിച്ചു കഴിയ്ക്കുക.
ചിക്കൻ
പ്രോട്ടീനിന്റെ ശേഖരമാണ് ചിക്കൻ. ശരീരഭാരം നിയന്ത്രിയ്ക്കാനും പേശികൾ വികസിയ്ക്കാനും ഇത് സഹായകമാകുന്നു ..
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...

Friday 15 May 2020

ഇടിമിന്നല്‍: അഗ്നി-രക്ഷാ വകുപ്പിന്റെ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ?

ഇടിമിന്നല്‍ സാധ്യത സംബന്ധിച്ച് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ വരുന്ന സാഹചര്യത്തില്‍ കേരളാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പ് നല്‍കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമയായി പാലിക്കണമെന്ന് കോഴിക്കോട് റീജ്യന്‍ ഫയര്‍ ഓഫീസര്‍ അറിയിച്ചു. വീട്ടിലാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:– ഇടിയും മിന്നലുമുളള സമയത്ത് പുറത്ത് നില്‍ക്കരുത്. പരമാവധി വീട്ടിനുളളില്‍ തന്നെ ഇരിക്കുക. ഉണങ്ങാനിട്ട തുണികള്‍ എടുക്കുന്നതിനുള്‍പ്പെടെ ഒരാവശ്യത്തിനും പുറത്തിറങ്ങാതിരിക്കുക.കോണ്‍ക്രീറ്റ് ഭിത്തിയില്‍ ചാരി നില്‍ക്കുകയോ കോണ്‍ക്രീറ്റ് സ്ലാബില്‍ കിടക്കുകയോ ചെയ്യരുത്. കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങളില്‍ നിന്നു ദൂരം സൂക്ഷിക്കുക. കമ്പി ഉപയോഗിച്ചിരിക്കുന്ന തരം കോണ്‍ക്രീറ്റാണ് കൂടുതല്‍ അപായകരംവീടിന്റെ വരാന്തയിലും ടെറസിലും ജനാല, വാതില്‍ ഇവയ്ക്ക് സമീപവും നില്‍ക്കരുത്. ജനലഴികളില്‍ പിടിക്കരുത്. വാതിലും ജനലും അടച്ചിടുക.– വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ്ഗ് ഊരിയിടുക. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പരമാവധി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. വൈദ്യൂത ഉപകരണങ്ങളുടെ സമീപം നില്‍ക്കരുത്.വെളളത്തിന്റെ ടാപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. വെളളത്തില്‍ പരമാവധി സ്പര്‍ശിക്കാതിരിക്കുക.തുറസ്സായ സ്ഥലങ്ങളിലും വീടിന്റെ ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക.പട്ടം പറത്താന്‍ പാടില്ല.ടെലിഫോണ്‍ ഉപയോഗിക്കരുത്.വീടിന് പുറത്താകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:ഒരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. നനയാത്ത വിധത്തില്‍ സുരക്ഷിതരാകുക.– തുറസ്സായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്ത് വച്ച് തല കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കി ഉരുണ്ട രൂപത്തില്‍ ഇരിക്കുക. തറയില്‍ കിടക്കരുത്.ഒറ്റപ്പെട്ട മരത്തിന് താഴെ നില്‍ക്കരുത്. ലോഹങ്ങളാല്‍ നിര്‍മ്മിച്ച ഷെഡുകളിലും ലോഹമേല്‍കൂരയും ലോഹത്തൂണുകളുമുളള കെട്ടിടങ്ങളിലും നില്‍ക്കരുത്.വാഹനങ്ങളിലുളളവര്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാത്തപക്ഷം വാഹനത്തിനുളളില്‍ തന്നെ ഇരിക്കുന്നതാകും ഉചിതം. മിന്നല്‍ ദൃശ്യമാകുന്നില്ല. എങ്കില്‍പോലും ആകാശം മേഘാവൃതമാണെങ്കില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍  പാലിക്കുക.– കെട്ടിങ്ങളില്‍ മിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുക.മിന്നല്‍ ഉളളപ്പോള്‍ മരം മുറിക്കുക,. വെടിമരുന്ന് കൈകാര്യം ചെയ്യുക, ടവറുകളുടെ അറ്റകുറ്റപ്പണി, ഹെവിഡ്യൂട്ടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, പാടത്തെ ജോലികള്‍, പ്ലംബിംഗ് തുടങ്ങി ജോലികളില്‍ ഏര്‍പ്പെടാതിരിക്കുക.

Sunday 10 May 2020

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള മധുരതുളസി. ?

പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്‍റെ ഇല ഭക്ഷണത്തിന് ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ശീതളപാനീയങ്ങള്‍ ബീയര്‍,ബിസ്ക്കറ്റുകള്‍ എന്നിവയില്‍പഞ്ചസാരയ്ക്ക് പകരം മധുരതുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്‍റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞറിയിക്കാന്‍ ആവാത്തതാണ്. പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലീരോഗങ്ങളും, താരന്,  മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കുന്നു.

മധുര തുളസികൃഷി വളരെ ലളിതമാണ്. കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ മധുര തുളസി കൃഷിക്ക് അനുയോജ്യമാണ്. മധുരതുളസിയുടെ വേരുകളാണ് നടേണ്ടത്. ഒന്നു മുതല്‍ രണ്ട് മാസക്കാലമാണ് ചെടിയുടെ പാകമാകാനുള്ള സമയം.

ചെടികളില്‍ വെള്ളനിറത്തിലുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് സമയം ആരംഭിക്കുന്നത്. പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കുന്നു. ഇലകള്‍ ഉണങ്ങുവാന്‍ 6മുതല്‍ 8മണിക്കൂര്‍ വരെ സമയം മതിയാകും. നന്നായി ഉണങ്ങിയ ഇലകള്‍ മില്ലുകളില്‍ പൊടിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാവുന്ന സീറോ കാലറി മാത്രമാണ് മധുര തുളസിയിലുള്ളത്.
പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്ക്കു പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍, ഗ്ലൂക്കോസൈഡ് ഇവ സംയുക്തമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍പ്രവര്‍ത്തിക്കുന്നത്.

രക്തംസമ്മര്‍ദ്ദം നിയന്ത്രിക്കുവാന്‍ മധുരതുളസി സഹായിക്കുന്നു. ശരീരത്തിന്റെ ഭാരം കുറയ്ക്കാനും മധുര തുളസി ഉത്തമമായ മാര്‍ഗ്ഗമാണ്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ മധുരതുളസി സഹായിക്കുന്നു.