ആർക്കും വലിയ മൈൻഡൊന്നുമില്ലാതെ വളരുന്ന ഒരു പാവം പച്ചക്കറിയാണ് ചുരയ്ക്ക. അടുക്കളയുടെ ചുറ്റുവട്ടത്തിൽ വലിയ ശ്രദ്ധധയൊന്നും കൊടുക്കാതെ എളുപ്പത്തിൽ കായ്ക്കുന്നവയാണ് ചുരയ്ക്ക. വെറുതെ കിട്ടുന്നിവയ്ക്ക് എന്ത് മേന്മായാണുള്ളതെന്ന് ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. പക്ഷെ, ഒത്തിരി ആരോഗ്യഗുണങ്ങളുള്ളവയാണ് ഈ ചുരയ്ക്കകൾ.
വെള്ളരിയിനത്തിൽപ്പെട്ട ഇവ 'കുപ്പി'യുടെ ആകൃതിയിൽ ഇരിക്കുന്നതുക്കൊണ്ടാണത്രെ ഇവയെ ഇംഗ്ലീഷിൽ 'Bottle guard' എന്ന് വിളിക്കുന്നത്. ഇവ 'ലോക്കി' യെന്നാണ് മറ്റിടങ്ങളിൽ അറിയപ്പെടുന്നത്. ഇവയുടെ 92% ജലാംശമാണ്.
ഗുണങ്ങൾ
****
1. പ്രമേഹരോഗികൾക്ക്:- ശരീരത്തിലെ ഇൻസുലിൻ്റെ തോത് ക്രമീകരിച്ചു നിർത്താൻ ചുരയ്ക്ക സഹായിക്കുന്നു. അത്കൊണ്ട് ഇവ പ്രമേഹരോഗികൾ കഴിക്കുന്നത് ഉത്തമമാണ്.
2. തടി കുറയ്ക്കാൻ:- ധാരാളം നാരുകൾ, ജലാംശവുമുള്ളതിനാൽ തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇവ നല്ലതാണ്. കൊളസ്‌ട്രോൾ തീരെ ഇവയിലില്ല.
3. ദഹനത്തിന്:- ധാരാളം നാരുകളുള്ളതിനാൽ ഇവ മലബന്ധത്തെ പ്രതിരോധിക്കുന്നു.
4. ജീവകങ്ങളുടെ കലവറ:- ചുരയ്ക്കയിൽ ഏറ്റവും കൂടുതൽ കാണുന്ന ജീവകം ബി ആണ്. ഇവ കൂടാതെ എ,സി, ഇ, കെ എന്നിവയും കാണപ്പെടുന്നു. പിന്നെ പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, സെലനീയം, സിങ്ക് മുതലായ ധാതുലവണങ്ങളും ഇവയിലുണ്ട്.
5. ചുരയ്ക്കയുടെ ഇല താളിയായ് തലയിൽ തേച്ച് കുളിച്ചാൽ മുടിക്കൊഴിച്ചിൽ കുറയും.
6. വിരശല്യത്തെ ശമിപ്പിക്കുന്നു.
7. ചൂടുക്കാലരോഗങ്ങൾക്ക് ഏറ്റവും നല്ലതാണ് ചുരയ്ക്ക.
8. പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ രക്തസമ്മർദ്ദത്തെ ക്രമീകരിക്കുന്നു
9. ചുരയ്ക്ക പുളി ചേർത്ത് കഴിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ഗുണം ചെയ്യും.
100 ഗ്രാം ചുരയ്ക്കകയിൽ ഉള്ള പോഷകമൂല്യങ്ങൾ
*************
കലോറി - 14 KCal
അന്നജം - 3.5 g
മാംസ്യം - 0.6g
കൊഴുപ്പ് - 0 g
സോഡിയം - 2 mg
പൊട്ടാസ്യം - 150 mg
കാൽസ്യം - 26 mg
മഗ്നീഷ്യം - 11 mg
സിങ്ക് - 0.7mg
സെലനീയം - 0.2 mg
ഇരുമ്പ് - 0.2 mg
ജീവകം എ - 16 IU
ജീവകം സി - 10.1mg
ഫോളേറ്റ് -6 microgram
നിയാസിൻ - 0.32 mg
പിറിഡോക്സിൻ - 0.04 mg
റൈബോഫ്ലാവിൻ - 0.02 mg
പാൻ്റോതെനിക് ആസിഡ് - 0.15 mg
തയാമിൻ - 0.03 mg
തയ്യാറാക്കിയത്: ജോസഫ് ജെന്നിംഗ്സ് എം.എം. (M.Sc. Nursing, MBA)
No comments:
Post a Comment