Saturday 21 October 2023

NLP Psychology!!

 *എന്താണ്  DCA ഫാർമുല ...?*

ജീവിതത്തിൽ നാം വരുത്തുന്ന ചില മാറ്റങ്ങളിലൂടെ എന്നെന്നും സന്തോഷമായിരിക്കാൻ കഴിയുമെന്നാണ് *NLP Psychology* പറയുന്നത്. 

അതിനുള്ള ഒരു ടെക്നിക്കാണ് 

*ഡി.സി. എ ഫോർമുല* 

അഥവാ 

*ഡിലീറ്റ്,  ചേഞ്ച് ആന്റ് ആഡ് ടെക്നിക്* 

*D* എന്നത് ഡിലീറ്റ് അഥവാ ഒഴിവാക്കുക എന്നതിന്റെ ചുരുക്കമാണ്. 

ആവശ്യമില്ലാത്ത ചിന്തകളും സ്വഭാവങ്ങളും ശീലങ്ങളും ഒഴിവാക്കുകയാണ് ഇന്നിന്റെ മനോഹാരിതയിൽ സന്തോഷമായി ജീവിക്കുവാനുള്ള ആദ്യ പടി. 

അനാവശ്യമായ ബന്ധങ്ങളും സ്വഭാവങ്ങളും പലപ്പോഴും സമയം നഷ്ടപ്പെടുത്തുവാനും ജീവിതം പ്രയാസകരമാക്കുവാനുമാണ് കാരണമാകുക. 

അത്തരം സ്വഭാവങ്ങളും ശീലങ്ങളും എന്നെന്നേക്കുമായി ഒഴിവാക്കുന്നതിലൂടെ മനസ് ശാന്തമാവുകയും ശക്തമാവുകയും ചെയ്യും. 

അസ്വസ്ഥകളില്ലാതെ സമാധാനപരമായി ജീവിക്കാനുള്ള വഴി തുറക്കുന്ന നടപടിയാണിത്.

*C* എന്നത് ചേഞ്ച് അഥവാ മാറ്റുക എന്നതിനെ സൂചിപ്പിക്കുന്നു. 

ജീവിതത്തിൽ പുരോഗതി വേണമെങ്കിൽ മാറ്റം അനിവാര്യമാണ്. 

നമ്മുടെ പ്രവർത്തനങ്ങളും ശൈലികളും സ്വഭാവങ്ങളും ആവശ്യമായ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ സന്തോഷം സാധ്യമാകുന്നു. 

മാനസിക നിലയും ചിന്താഗതിയും ക്രിയാത്മകമായി മാറ്റുന്നതിലൂടെ വിജയപാതയിലെ മുന്നേറ്റം അനായാസമാകും. 

ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് ജീവിതത്തിന് അർഥതലങ്ങൾ നൽകും.

*A* എന്നത് ആഡ് എന്നതിനെ സൂചിപ്പിക്കുന്നു. 

എന്തൊക്കെ കാര്യങ്ങളാണ് ജീവിതത്തിൽ ആവശ്യമുള്ളതെങ്കിൽ അത് കൂട്ടി ചേർക്കുക. 

ഇനി എന്തെങ്കിലും വിഷയങ്ങളിൽ പരിവർത്തനമോ മോഡിഫിക്കേഷനോ ആണ് വേണ്ടതെങ്കിൽ അത് ചെയ്യുക.

*ഈ മൂന്ന് കാര്യങ്ങൾ പരിശീലിക്കുവാൻ തയ്യാറായാൽ മിക്ക കേസുകളിലും വമ്പിച്ച മാറ്റമുണ്ടാകുമെന്നാണ് NLP തെളിയിക്കുന്നത്*.

സ്വന്തം ആഗ്രഹത്തിനനുസരിച്ച്, സന്തോഷത്തിന് അനുസരിച്ച്, സ്വയം പരിഗണിച്ച് ജീവിക്കുകയെന്നത് ഏറെ പ്രധാനമാണ്. 

നാം പൂർണസന്തോഷവാന്മാരാണെങ്കിൽ മാത്രമേ നമുക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാനാവുകയുള്ളൂ.

മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം പ്രവർത്തിക്കുകയും അവക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോൾ സന്തോഷം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാകും. 

ജീവിതത്തിലെ ഇല്ലായ്മകളെ കുറിച്ച് വേവലാതിപ്പെടാതെ, അനുഭവിച്ചാസ്വദിച്ചുകൊണ്ടിരിക്കുന്ന *അനുഗ്രഹങ്ങളെ തിരിച്ചറിയുക.* 

അപ്പോൾ പരിഭവങ്ങൾക്ക് പകരം മനസിൽ കൃതജ്ഞത നിറയുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യും. 

മാത്രമല്ല ഇത് നൽകുന്ന *പോസിറ്റീവ് എനർജി* ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമാവുകയും ചെയ്യും. 

നല്ല കാര്യങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക, അപരാധം ചെയ്തവരോട് ക്ഷമിക്കുകയും മാപ്പുകൊടുക്കുകയും ചെയ്യുക, നിരുപാധിക സ്നേഹത്തോടെ സഹജീവികളോടും പ്രകൃതിയോടും സഹവസിക്കുക, ഗുണകാംക്ഷയോടെ അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്തി മുന്നോട്ടുപോവുക എന്നിവയാണ് ഇന്നിന്റെ സൗരഭ്യം നിലനിർത്തുവാൻ അത്യാവശ്യമായിട്ടുള്ളത് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

നല്ലത് ചിന്തിക്കുക, നല്ലത് പറയുക, മറ്റുള്ളവർക്ക് നന്മ മാത്രം ചെയ്യുക. എങ്കിൽ ഇതൊക്കെ തന്നെയാണ് ജീവിതം തിരിച്ചും നമുക്കു തരിക. 

കൂടുതൽ അറിയിൽ *NLP Psychology പ്രസംഗ പരിശീലന WhatsApp class batch 58* ലേക്ക് ഏവർക്കും സ്വാഗതം

*ഷെയർ ചെയ്യുക*

ആർക്കെങ്കിലും ഉപകരിക്കും തീർച്ച:

Contact:

Faisal Mahiri Nedungottur

MSc psychology and NLP practitioner

*9946655742*

https://youtu.be/R8NwlwmLhm0

ഒരു മാസ NLP psychology പ്രസംഗ പരിശീലന പരിപാടി .

*പുതിയ ബാച്ചിലേക്ക് ഏവർക്കും സ്വാഗതം*