സർവ്വീസിലിരിക്കെ മരിക്കുന്ന പിഎഫ് അംഗങ്ങളുടെ ആശ്രിതർക്ക് രണ്ടരലക്ഷം രൂപ
സര്‍വീസിലിരിക്കെ മരിക്കുന്ന പ്രോവിഡന്റ് ഫണ്ട് അംഗങ്ങളുടെ ആശ്രിതര്‍ക്ക് കുറഞ്ഞത് രണ്ടര ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കും. തൊഴില്‍മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിഞ്ജാപനം പുറത്തിറക്കിയത്. ആശ്രിതര്‍ക്ക് പരമാവധി കിട്ടുന്ന തുക ആറു ലക്ഷം രൂപയാണ്. കുറഞ്ഞ തുകയുടെ പരിധി മുമ്പ് നിശ്ചയിച്ചിരുന്നില്ല. വിരമിക്കുന്ന പി.എഫ്. വരിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് പ്രത്യേക ബോണസ് ആയി 50,000 രൂപ നല്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.
ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ തൊഴിലാളി അവസാനത്തെ സ്ഥാപനത്തില്‍ തുടര്‍ച്ചയായി ഒരുവര്‍ഷം ജോലി ചെയ്തിരിക്കണമെന്ന ചട്ടവും മാറ്റിയിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ സേവന കാലം ബാധകമല്ല. 2017-18 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിന്റെ പലിശ നിരക്ക് കേന്ദ്ര സർക്കാർ കുറച്ചിരുന്നു. കഴിഞ്ഞ വർഷം 8.65 ശതമാനമായിരുന്ന പലിശ നിരക്ക് ഇത്തവണ 8.55 ശതമാനമായാണ് കുറച്ചിരിക്കുന്നത്.

ജോലി പോയാൽ 30 ദിവസത്തിന് ശേഷം പിഎഫ് പിൻവലിക്കാം
തൊഴിൽ നഷ്ടപ്പെട്ട് ഒരു മാസത്തിന് ശേഷം എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപം പിൻവലിക്കാമെന്ന് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ അറിയിച്ചു. നിക്ഷേപത്തിന്റെ 75 ശതമാനം തുകയാണ് ഇത്തരത്തിൽ പിൻവലിക്കാവുന്നത്. ഒരു മാസത്തിന് ശേഷം തൊഴിൽ രഹിതനായി ഒരു മാസത്തിനുശേഷം ഇത്തരത്തിൽ തുക പിൻവലിക്കാൻ അനുവദിക്കും. ബാക്കി വരുന്ന 25 ശതമാനം നിക്ഷേപവുമായി ഇപിഎഫ് അക്കൗണ്ട് നിലനിർത്താവുന്നതാണ്. ഇ.പി.എഫ് ഒാർഗനൈസേഷൻ ട്രസ്റ്റി ബോർഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
No comments:
Post a Comment