കരിമ്പിന്റെയും പനമരത്തിന്റെയും സ്രവത്തില് നിന്നുമാണ് കല്ക്കണ്ടം ഉണ്ടാക്കുന്നത്. പഞ്ചസാരയുടെ അസംസ്‌കൃത രൂപമായ കല്ക്കണ്ടത്തില് പഞ്ചസാരയുടെ അളവ് കുറവാണ്. പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത്. നിരവധി പോഷകഘടകങ്ങള് നിറഞ്ഞാതായതിനാല് ഇത് ഔഷധ നിര്മ്മാണത്തിനും ഉപയോഗിക്കുന്നു. കല്ക്കണ്ടത്തില് അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തില് അടങ്ങിയിരിക്കുന്ന വൈറ്റമിന് ബി 12 ഇതില് ധാരാളം അടങ്ങിയിരിക്കുന്നു. കൽക്കണ്ടം കഴിച്ചാൽ ക്ഷീണമകലുകയും ബുദ്ധിയുണരുകയും ചെയ്യും. വായിലെ ദുർഗന്ധമകറ്റാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി. ക്ഷീണമകറ്റാനും ബുദ്ധിക്കുണർവേകാനും കൽക്കണ്ടവും നെയ്യും നിലക്കടലയും ചേർത്തു കഴിക്കാം.

[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
Saturday, 24 April 2021
കല്ക്കണ്ടം !!
ഓർമശക്തി വർദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നൂറു ഗ്രാം ബദാമും കൽക്കണ്ടവും ജീരകവും മിക്സിയിൽ പൊടിച്ചു ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കാം.
തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.
ജലദോഷവും ചുമയുമകറ്റാൻ ഗ്രീൻ ടീയിൽ കൽക്കണ്ടം ചേർത്തു കുടിച്ചാൽ ജലദോഷം മാറും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതു സഹായിക്കും. ബദാമും കുരുമുളകും കൽക്കണ്ടവും തുല്യ അളവിൽ എടുത്തു പൊടിച്ചു കഴിച്ചാലും ജലദോഷം മാറും. ദിവസവും രണ്ടു സ്പൂൺ വീതം ഈ മിശ്രിതം കഴിക്കാം. ലൈംഗിക ബലക്കുറവു പരിഹരിക്കാൻ ബദാമും കൽക്കണ്ടവും കുങ്കുമപ്പൂവും പാലിൽ ചേർത്തു കുടിച്ചാൽ മതി. തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചാലിച്ചു കഴിക്കാം. രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കുന്നതാണ് ഉത്തമം.
[കടപ്പാട് :JP]
Labels:
KALKANDAM
Subscribe to:
Post Comments (Atom)
No comments:
Post a Comment