പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതില്‍ ഒരു രഹസ്യമുണ്ട്. ശരീരപോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് പ്രകൃതി അതില്‍ ഒരുക്കി വെച്ചിരിക്കുന്നത്. സ്റാര്‍ച്ച്, ആല്‍ബുമിനോയ് എന്നിവ യഥാക്രമം 54, 22 ശതമാനം വീതമാണ് ഇതില്‍ അടങ്ങിയിരിക്കുന്നു.
ദേഹത്തിന്റെ ഓജസ്സിനും, കഫ-പിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക്തവര്‍ദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്. നോത്രരോഗികള്‍ക്കും, മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും നല്ലതെങ്കിലും വാതരോഗികള്‍ക്ക് ഹിതമല്ലെന്നാണ് കണ്ടെത്തല്‍.
പച്ച, മഞ്ഞ നിറങ്ങളില്‍ കാണപ്പെടുന്ന രണ്ടുതരം ചെറുപയറുകളില്‍ മുന്തിയഇനമായി കണ്ടുവരുന്നത് ആഫ്രിക്കയിലാണ്. ദുഷിച്ച മുലപ്പാല്‍ ശുദ്ധിയാക്കാന്‍ 25 മില്ലി ചെറുപയര്‍ സൂപ്പ് ദിനവും മൂന്നുനേരം കഴിച്ചാല്‍ മതി. അതുപോലെ ഇതിന്റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.
ശിശുക്കള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന് ചെറുപയര്‍, ചെമ്പരത്തിവേര് എന്നിവ ചേര്‍ത്ത ഔഷധം ഉപയോഗിച്ചു വരുന്നു. ചെറുപയറും, സമം ഉണക്കലരിയും കഞ്ഞിവെച്ച് പശുവില്‍ നെയ്യ് ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നാഡീപിഴ സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലൊരു ചികിത്സയാണ്.
വിവിധ ജീവകങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ശരീരപുഷ്ടിയും ബലവും പ്രദാനം ചെയ്യുമെങ്കിലും തടിച്ചവര്‍ ഉപയോഗം കുറയ്ക്കുന്നതാണ് നന്ന്. മുളപ്പിച്ച പയര്‍ കൊണ്ടുള്ള കഞ്ഞി, തേങ്ങയും അല്‍പം മധുരം ചേര്‍ത്ത് കഴിക്കുന്നത് ഹൃദ്രോഗികള്‍ക്ക് ഫലം ചെയ്യുമെന്ന് കണ്ടുവരുന്നു. പനി ശമിപ്പിച്ച് ശരീരതാപം ക്രമീകരിച്ച് പിത്ത-അമ്ള രോഗങ്ങളെ ഭേദമാക്കുന്നതിലും ഇതിന്റെ വിവിധ വിഭവങ്ങള്‍ ഗുണകരമാകുന്നു. നാട്ടില്‍ പുറത്തെ പുട്ടും ചെയര്‍പയര്‍ കറിയും ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ഇതിന്റെ പായസകൂട്ടുകളും കേമം തന്നെ.
[courtesy: arogyamanu sampathu]
No comments:
Post a Comment