Friday, 8 October 2021

ഇടി മിന്നലിനെ പറ്റി അല്പം കാര്യങ്ങൾ ?

മിന്നലിന് ശേഷം 3 Second ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ 1 KM പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ 3 Second ഉം കൂടുന്നത് 1 KM അകലം കൂട്ടും . 6 Second എടുത്താല്‍ 2KM അടുത്താണ് എന്ന് മനസിലാക്കുക . 12 സെക്കന്റ് വരെയുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുൻ കരുതൽ എടുക്കുക. ആകാശത്തു നിന്ന് താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. കെട്ടിടമോ, മരമോ, മൊബൈൽ ടവറോ എന്തുമാകാം ആ വസ്തു. പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മിന്നല്‍ കൂടുതല്‍. 1 ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങൾ കേൾക്കുമ്പോഴേ ടിവി കേബിളും മറ്റും ഊരിമാറ്റുക. 2 ഇടിയുള്ളപ്പോൾ വാതിലും ജനലരികും ഒഴിവാക്കുക. ലോഹസാധനങ്ങളിൽ സ്പർശിക്കരുത്. 3 ചെരിപ്പ് ധരിക്കുന്നതാണ് ഉത്തമം. 4 തുറസ്സായ സ്ഥലത്ത് നിന്നു വീടിനുള്ളിലേക്കു കയറുക. 5 ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടിലും സുരക്ഷിതമല്ല. 6 കാൽ ചേർത്തുവച്ച് മുറിയുടെ നടുവിൽ ഇരിക്കാം. 7 തുറസ്സായ സ്ഥലത്ത് അകപ്പെട്ടാൽ വാഹനങ്ങളിൽ ഗ്ലാസിട്ട് ഇരിക്കുന്നത് പൊതുവേ സുരക്ഷിതമാണ്. 8 എന്നാൽ വാഹനത്തിൽ ചാരി നിൽക്കരുത്. 9 ഇരുമ്പുവേലികൾ, റയിൽപാളങ്ങൾ, പൈപ്പുകൾ, കെട്ടിടം എന്നിവയിൽ നിന്ന് അകന്നു നിൽക്കണം. 10 അലുമിനിയും ഉൾപ്പെടെ ലോഹ മേൽക്കൂരയുള്ള ടെറസുകൾ പൊതുവേ മിന്നലിനെ ചെറുക്കും. 11 കോൺക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്. 12 മിന്നലുള്ളപ്പോൾ കെട്ടിടത്തിനുള്ളിൽ അത്യാവശ്യത്തിനു മൊബൈൽ ഉപയോഗിക്കാമെങ്കിലും ലാൻഡ് ഫോണും ടിവിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുത്. 13 അകലെ ഇടിയുടെ ശബ്ദം കേൾക്കുമ്പോഴേ കരുതലുകൾ എടുത്തു തുടങ്ങണം. 14 പത്ത് കിലോമീറ്റർ അകലെ കേട്ട ഇടിക്കു നമ്മുടെ വീട്ടിലെത്താൻ നിമിഷങ്ങളുടെ ഇടവേളമാത്രം മതി. 15 മിന്നലേറ്റാൽ പരിഭ്രമിക്കരുത്. 16 മിന്നലേൽക്കുന്ന ആൾ വീണാലുടൻ മരിക്കുന്നു എന്നു കരുതി പകച്ചു പോകരുത്. 17 ചെറിയൊരു ശതമാനമേ മരിക്കാറുള്ളൂ. വീഴുന്നയാളുടെ ശരീരത്തിൽ വൈദ്യുതിയില്ല. 18 ഉടൻ കൃത്രിമ ശ്വാസം നൽകാം. 19 ശരീരത്തിൽ പൊള്ളലേറ്റിട്ടില്ലെങ്കിൽ ശരീരം തിരുമ്മി ഉണർത്താം. 20 തുണിയിൽ മുക്കി വെള്ളം നൽകുന്നതും ഉത്തമം. 21 ഇറുകിയ വസ്ത്രം അയച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. 22 ന്യൂറോളജി മുതൽ മന:ശ്ശാസ്ത്രം വരെ ചേർന്ന് നൽകുന്ന ചികിത്സയാണ് മിന്നലേറ്റയാളിന് വേണ്ടത്. 23 ലോകമെങ്ങും അന്തരീക്ഷത്തിൽ ചൂടു കൂടുന്നതുമൂലം മേഘങ്ങളുടെ സഞ്ചാരവേഗം വർധിക്കുന്നതിനാൽ ഇടിമിന്നലിന്റെ എണ്ണവും ഏറുകയാണ്. 24 മനുഷ്യജീവനു പുറമെ വസ്തുവകകൾക്കും കനത്ത നഷ്ടമാണ് മിന്നൽ വിതയ്ക്കുന്നത്.

Monday, 27 September 2021

[ "W" sitting ] രീതിയിൽ കുട്ടികൾ ഇരിക്കുന്ന രീതി !!

 "W" sitting മുകളിലെ ചിത്രത്തിൽ കാണുന്ന രീതിയിൽ കുട്ടികൾ ഇരിക്കുന്ന രീതിക്കാണ് "w" sitting എന്ന് പറയുന്നത് ചില മുതിർന്ന ആളുകളിലും ഇത് കാണാൻ സാധിക്കും.  ഇങ്ങനെ ഇരിക്കുന്നതിൻ്റെ കുറച്ച് ദോഷവശങ്ങൾ സൂചിപ്പിക്കുന്നതിനെ പറ്റിയാണ് ഈ കുറിപ്പ് എഴുതുന്നത് ,  

പ്രധാനമായും ശാരീരികമായ വളർച്ച ഘട്ടങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന കുട്ടികളിലാണ് ഇത് പ്രധാനമായും കണ്ട് വരുന്നത് (ഉദ: സെറിബ്രൽ പാൾസി , ഡൗൺ സിൻഡ്രോം, മസ്കുലാർ ഡിസ്ട്രോഫി etc) അത് പോലെ തന്നെ പോഷക ആഹാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിലും ഇത് കണ്ട് വരുന്നുണ്ട് ( വിറ്റാമിൻ D , കാൽസ്യം കുറവുള്ള കുട്ടികൾ ) .

 ഇത്തരം സാഹചര്യങ്ങളിൽ കുട്ടിയുടെ കാലുകളിലെ പേശികളും എല്ലുകളും പരിശോധിക്കേണ്ടിരിക്കുന്നു. പേശികളുടെ അമിതമായ ടൈറ്റ്നസ്സ് (ഉദ:സെറിബ്രൽ പാൾസി ) ,അല്ലെങ്കിൽ പേശികളുടെ ബലക്കുറവ് (ഉദ: മസ്കുലാർ ഡിസ് ട്രോഫി , ഗ്ലോബൽ ഡെവലപ്പ്മെൻ്റൽ ഡിലെ ) മൂലം ഇങ്ങനെ സംഭവിക്കാം . എല്ലുകളുടെ ആകൃതിയിലെ വ്യത്യാസവും ചെറിയ വളവുകൾ മൂലവും "w" സിറ്റിങ് കണ്ട് വരാറുണ്ട് .  അബ് ഡൊമിനൽ പേശികൾ (വയർ ഭാഗത്തെ പേശികൾ) ബലകുറവും ഇങ്ങനെ ഇരിക്കുന്നതിന് ഒരു പ്രധാന കാരണമാണ് 

ഓട്ടിസം ബാധിതരായ കുട്ടികളിലും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടിരിക്കുന്നു.

ഇതിലൊന്നും പെടാതെ തന്നെ ചില കുട്ടികൾ ഇങ്ങനെ ഇരിക്കുന്നത് ശീലിച്ചെടുക്കാറുണ്ട് 

ഇങ്ങനെ ഇരിക്കുന്നത് ചിലരിൽ പ്രത്യക്ഷത്തിൽ ദോഷം ചെയ്യില്ലെങ്കിലും ദോഷകരമായി ബാധിക്കുന്ന പല കേസുകളും ചികിൽസക്കായി സമീപിക്കാറുണ്ട് . "w" sitting ചില കുഞ്ഞുങ്ങളിൽ പിച്ചവെക്കുന്നത് പോലും വൈകിപ്പിക്കാറുണ്ട് , അത് പോലെ നടക്കുമ്പോൾ ബാലൻസ് പോകുന്നതിനും വീണു പോകുന്നതിനും ഇത് കാരണമായേക്കും. വേഗത്തിൽ ഓടുമ്പോൾ മുട്ടുകൾ ഉരസി പോകുക മുട്ടുകൾ തട്ടി വീണ് പോകുക എന്നിവയും ഇതിൻ്റെ ഭാഗമായി വന്നേക്കാവുന്നതാണ്

നിൽക്കാനും നടക്കാനും വൈകി പോകുന്ന കുട്ടികളിൽ ഇങ്ങനെ ഇരിക്കാനുള്ള പ്രവണത കണ്ട് വരികയാണെങ്കിൽ അത് ഉടനടി ശരിയായി ഇരിക്കാൻ പരിശീലിപ്പിക്കേണ്ടതാണ് . ശരിയായി ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ഒരു ഫിസിയോതെറാപ്പിസ്റ്റിനെയോ ഡോക്ടറേയോ കണ്ട് ശരിയായ ചികിൽസാ മാർഗം സ്വീകരിച്ചിരിക്കണം . 

രക്ഷിതാക്കൾക്കും  സ്പെഷ്യൽ എഡുക്കേഷൻ ടീച്ചേർസിനും "w" സിറ്റിങ് ശരിയാക്കി കുട്ടികളെ ശീലിപ്പിച്ചെടുക്കുന്നതിൽ ഒരു വലിയ പങ്കുണ്ട് . 

മനുകൃഷ്ണൻ. പി,ഫിസിയോതെറാപ്പിസ്റ്റ്,സ്കൈ ഹെൽത്ത് കെയർ ഹോസ്പിറ്റൽ,അലനല്ലൂർ,9207412564

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം; നിയമഭേദഗതി പ്രാബല്യത്തിൽ വന്നു ?

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച കേന്ദ്ര നിയമഭേഗതി വെള്ളിയാഴ്ച നിലവിൽവന്നു. ഇതിന് അനുസൃതമായി മെഡിക്കൽ ബോർഡുകൾ രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗർഭഛിദ്രം നടത്താനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ നൽകിയിട്ടുള്ളത്.

20 ആഴ്ചവരെയുള്ള ഗർഭം, ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്ന് വെയ്ക്കാം. 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ രണ്ടു ഡോക്ടർമാരുടെ നിഗമനം അവശ്യമാണ്.

ഗർഭസ്ഥശിശുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയാൽ എപ്പോൾ ഗർഭഛിദ്രം നടത്താനും അനുമതി ലഭിക്കും. ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണ്. പ്രത്യേക മെഡിക്കൽബോർഡാണ് ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധൻ, റേഡിയോളജിസ്റ്റ്, സർക്കാർ പ്രതിനിധി എന്നിവരാണ് ബോർഡിലെ അംഗങ്ങൾ. ചികിത്സിക്കുന്ന ഡോക്ടർമാർ നൽകുന്ന റിപ്പോർട്ട് ഈ സമിതി വിലയിരുത്തും.

ഗർഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. നിയമപരമായ ആവശ്യങ്ങൾക്കല്ലാതെ വെളിപ്പെടുത്താൻ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരുവർഷംവരെ തടവുനൽകാനുള്ള വ്യവസ്ഥയുമുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾ ഗർഭം ധരിക്കുകയാണെങ്കിൽ, അലസിപ്പിക്കാനുള്ള അനുമതിയുമുണ്ട്. 24 ആഴ്ചവരെ സാവകാശം ലഭിക്കും. കുട്ടിയെ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ അമ്മയ്ക്കില്ലെന്ന് വ്യക്തമായാൽ ഗർഭഛിദ്രത്തിലേക്ക് നീങ്ങാം. ഗർഭനിരോധനമാർഗങ്ങളുടെ വീഴ്ചകാരണമുണ്ടാകുന്ന ഗർഭം മാതാവിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടാലും 20 ആഴ്ചയ്ക്കുള്ളിൽ ഗർഭഛിദ്രമാകാം.

നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഗർഭഛിദ്രത്തിന് പരമാവധി 20 ആഴ്ചയാണ് അനുവദിച്ചിരുന്നത്. 12 ആഴ്ചവരെ ഒരു ഡോക്ടറുടെ നിർദേശപ്രകാരവും 20 ആഴ്ചവരെ രണ്ടു ഡോക്ടർമാരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലും ഗർഭഛിദ്രം നടത്താമായിരുന്നു. 1971 ലെ നിയമമാണ് പരിഷ്കരിച്ചത്.

Friday, 24 September 2021

രോഗങ്ങളിൽ നിന്നും ഹൃദയത്തെ സംരക്ഷിച്ചു നിർത്താൻ നമ്മൾ നിർബന്ധമായും കഴിക്കേണ്ടva ?

 രോഗങ്ങളിൽ നിന്നും ഹൃദയത്തെ സംരക്ഷിച്ചു നിർത്താൻ നമ്മൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ച് കേരളത്തിലെ സീനിയർ ഹൃദ്രോഗവിദഗ്ദന്മാരിൽ ഒരാളായ ഡോ: സി. അശോകൻ നമ്പ്യാർ

Tuesday, 31 August 2021

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു ?

വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്? 🛑👇🏼

♦️കുമ്പളം

♦️മത്തന്‍

♦️പച്ചമാങ്ങ

♦️ചൗചൗ

♦️പീച്ചങ്ങ

♦️ബ്രോക്കോളി

♦️കാച്ചില്‍

♦️ചേന

♦️ഗ്രീന്‍ പീസ്

♦️ഉരുളക്കിഴങ്ങ്

♦️സവാള

♦️ബുഷ് ബീന്‍സ്

♦️മധുരക്കിഴങ്ങ്വാഴ

♦️കൂമ്പ്

♦️മരച്ചീനി

♦️ശീമചക്ക

♦️കൂര്‍ക്ക

♦️ലറ്റിയൂസ്

♦️ചതുരപ്പയര്‍

♦️നേന്ത്രന്‍

♦️സുക്കിനി

♦️ടര്‍ണിപ്പ്

♦️ലീക്ക്

♦️ഉള്ളി പൂവ്

♦️ചൈനീസ് കാബേജ്.

എന്നും കഴിക്കുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ അളവ് അറിയാം...


ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം.

മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ:🛑👇🏼

♦️മഞ്ഞ കാപ്‌സിക്കം (42%)

♦️മല്ലിയില- (26 % )

♦️ചുവന്ന കാപ്‌സിക്കം (25 %)

♦️ബജി മുളക് ( 20%)

♦️ബീറ്റ് റൂട്ട്  (18%)

♦️കാബേജ് വയലറ്റ് (18%)

♦️കറിവേപ്പില( 17%)

♦️പച്ചമുളക് ( 16%)

♦️കോളിഫ്‌ളവര്‍( 16%)

♦️കാരറ്റ് (15 % )

♦️സാമ്പാര്‍ മുളക് ( 13 %)

♦️ചുവപ്പ് ചീര(12%)

♦️അമരയ്ക്ക( 12%)

♦️പച്ച കാപ്‌സിക്കം( 11 %)

♦️പച്ചചീര(11%)

♦️നെല്ലിക്ക( 11%)

♦️പാവയ്ക്ക (10%

10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍🛑👇🏼

♦️മുരിങ്ങയ്ക്ക 9 %

♦️പടവലം  8 %

♦️വഴുതന-  8%-

♦️ബീന്‍സ്- 7 %

♦️സാലഡ് വെള്ളരി- 7 %-

♦️വെള്ളരി 6 %

♦️ഇഞ്ചി - 6%- 

♦️വെണ്ടയ്ക്ക  5 %

♦️കത്തിരി 5%-

♦️കോവക്ക 4 %

♦️തക്കാളി- 4 %-

♦️കാബേജ് വെള്ള 4 %


നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്.

നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍  വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത  26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി  അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4800 ഓളം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനാഫലം അറിഞ്ഞതിനു ശേഷം 26 ഇനം പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാരുടെ സാക്ഷ്യം. നാലു വര്‍ഷം എടുത്ത് എണ്‍പതോളം ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്.  കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇതില്‍ പല പച്ചക്കറികള്‍ക്കും കീട ശല്യമില്ലാത്തതു കൊണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്നാണ് നിഗമനം.

ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍  പങ്കു ചേര്‍ന്നത്.


Sunday, 29 August 2021

സംസ്ഥാനത്ത് പുതിയ Covid ടെസ്റ്റിംഗ് സ്ട്രാറ്റജി?

വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കുന്നതാണ്. സെന്റിനല്‍, റാണ്ടം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകള്‍ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകള്‍ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്. ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാണ്ടം പരിശോധനയ്ക്കും ആന്റിജന്‍ മതിയാകും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ പഴയ രീതി തുടരുന്നതാണ്.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ റാണ്ടം പരിശോധനയില്‍ നിന്നും ഒഴിവാക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരേയും ഇതില്‍ നിന്നും ഒഴിവാക്കുന്നതാണ്.

ശേഖരിക്കുന്ന സാമ്പിളുകള്‍ കാലതാമസം കൂടാതെ ലാബുകളിലയച്ച് പരിശോധിച്ച് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ എത്രയും വേഗം അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണ്.