Doctor More videos need to see click here
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
Monday, 31 January 2022
Sunday, 30 January 2022
Tuesday, 18 January 2022
Friday, 8 October 2021
ഇടി മിന്നലിനെ പറ്റി അല്പം കാര്യങ്ങൾ ?
Monday, 27 September 2021
[ "W" sitting ] രീതിയിൽ കുട്ടികൾ ഇരിക്കുന്ന രീതി !!
"W" sitting മുകളിലെ ചിത്രത്തിൽ കാണുന്ന രീതിയിൽ കുട്ടികൾ ഇരിക്കുന്ന രീതിക്കാണ് "w" sitting എന്ന് പറയുന്നത് ചില മുതിർന്ന ആളുകളിലും ഇത് കാണാൻ സാധിക്കും. ഇങ്ങനെ ഇരിക്കുന്നതിൻ്റെ കുറച്ച് ദോഷവശങ്ങൾ സൂചിപ്പിക്കുന്നതിനെ പറ്റിയാണ് ഈ കുറിപ്പ് എഴുതുന്നത് ,
പ്രധാനമായും ശാരീരികമായ വളർച്ച ഘട്ടങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന കുട്ടികളിലാണ് ഇത് പ്രധാനമായും കണ്ട് വരുന്നത് (ഉദ: സെറിബ്രൽ പാൾസി , ഡൗൺ സിൻഡ്രോം, മസ്കുലാർ ഡിസ്ട്രോഫി etc) അത് പോലെ തന്നെ പോഷക ആഹാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിലും ഇത് കണ്ട് വരുന്നുണ്ട് ( വിറ്റാമിൻ D , കാൽസ്യം കുറവുള്ള കുട്ടികൾ ) .
ഇത്തരം സാഹചര്യങ്ങളിൽ കുട്ടിയുടെ കാലുകളിലെ പേശികളും എല്ലുകളും പരിശോധിക്കേണ്ടിരിക്കുന്നു. പേശികളുടെ അമിതമായ ടൈറ്റ്നസ്സ് (ഉദ:സെറിബ്രൽ പാൾസി ) ,അല്ലെങ്കിൽ പേശികളുടെ ബലക്കുറവ് (ഉദ: മസ്കുലാർ ഡിസ് ട്രോഫി , ഗ്ലോബൽ ഡെവലപ്പ്മെൻ്റൽ ഡിലെ ) മൂലം ഇങ്ങനെ സംഭവിക്കാം . എല്ലുകളുടെ ആകൃതിയിലെ വ്യത്യാസവും ചെറിയ വളവുകൾ മൂലവും "w" സിറ്റിങ് കണ്ട് വരാറുണ്ട് . അബ് ഡൊമിനൽ പേശികൾ (വയർ ഭാഗത്തെ പേശികൾ) ബലകുറവും ഇങ്ങനെ ഇരിക്കുന്നതിന് ഒരു പ്രധാന കാരണമാണ്
ഓട്ടിസം ബാധിതരായ കുട്ടികളിലും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടിരിക്കുന്നു.
ഇതിലൊന്നും പെടാതെ തന്നെ ചില കുട്ടികൾ ഇങ്ങനെ ഇരിക്കുന്നത് ശീലിച്ചെടുക്കാറുണ്ട്
ഇങ്ങനെ ഇരിക്കുന്നത് ചിലരിൽ പ്രത്യക്ഷത്തിൽ ദോഷം ചെയ്യില്ലെങ്കിലും ദോഷകരമായി ബാധിക്കുന്ന പല കേസുകളും ചികിൽസക്കായി സമീപിക്കാറുണ്ട് . "w" sitting ചില കുഞ്ഞുങ്ങളിൽ പിച്ചവെക്കുന്നത് പോലും വൈകിപ്പിക്കാറുണ്ട് , അത് പോലെ നടക്കുമ്പോൾ ബാലൻസ് പോകുന്നതിനും വീണു പോകുന്നതിനും ഇത് കാരണമായേക്കും. വേഗത്തിൽ ഓടുമ്പോൾ മുട്ടുകൾ ഉരസി പോകുക മുട്ടുകൾ തട്ടി വീണ് പോകുക എന്നിവയും ഇതിൻ്റെ ഭാഗമായി വന്നേക്കാവുന്നതാണ്
നിൽക്കാനും നടക്കാനും വൈകി പോകുന്ന കുട്ടികളിൽ ഇങ്ങനെ ഇരിക്കാനുള്ള പ്രവണത കണ്ട് വരികയാണെങ്കിൽ അത് ഉടനടി ശരിയായി ഇരിക്കാൻ പരിശീലിപ്പിക്കേണ്ടതാണ് . ശരിയായി ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ഒരു ഫിസിയോതെറാപ്പിസ്റ്റിനെയോ ഡോക്ടറേയോ കണ്ട് ശരിയായ ചികിൽസാ മാർഗം സ്വീകരിച്ചിരിക്കണം .
രക്ഷിതാക്കൾക്കും സ്പെഷ്യൽ എഡുക്കേഷൻ ടീച്ചേർസിനും "w" സിറ്റിങ് ശരിയാക്കി കുട്ടികളെ ശീലിപ്പിച്ചെടുക്കുന്നതിൽ ഒരു വലിയ പങ്കുണ്ട് .
മനുകൃഷ്ണൻ. പി,ഫിസിയോതെറാപ്പിസ്റ്റ്,സ്കൈ ഹെൽത്ത് കെയർ ഹോസ്പിറ്റൽ,അലനല്ലൂർ,9207412564
ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം; നിയമഭേദഗതി പ്രാബല്യത്തിൽ വന്നു ?
ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച കേന്ദ്ര നിയമഭേഗതി വെള്ളിയാഴ്ച നിലവിൽവന്നു. ഇതിന് അനുസൃതമായി മെഡിക്കൽ ബോർഡുകൾ രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗർഭഛിദ്രം നടത്താനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ നൽകിയിട്ടുള്ളത്.
20 ആഴ്ചവരെയുള്ള ഗർഭം, ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്ന് വെയ്ക്കാം. 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ രണ്ടു ഡോക്ടർമാരുടെ നിഗമനം അവശ്യമാണ്.
ഗർഭസ്ഥശിശുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയാൽ എപ്പോൾ ഗർഭഛിദ്രം നടത്താനും അനുമതി ലഭിക്കും. ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണ്. പ്രത്യേക മെഡിക്കൽബോർഡാണ് ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധൻ, റേഡിയോളജിസ്റ്റ്, സർക്കാർ പ്രതിനിധി എന്നിവരാണ് ബോർഡിലെ അംഗങ്ങൾ. ചികിത്സിക്കുന്ന ഡോക്ടർമാർ നൽകുന്ന റിപ്പോർട്ട് ഈ സമിതി വിലയിരുത്തും.
ഗർഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. നിയമപരമായ ആവശ്യങ്ങൾക്കല്ലാതെ വെളിപ്പെടുത്താൻ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരുവർഷംവരെ തടവുനൽകാനുള്ള വ്യവസ്ഥയുമുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾ ഗർഭം ധരിക്കുകയാണെങ്കിൽ, അലസിപ്പിക്കാനുള്ള അനുമതിയുമുണ്ട്. 24 ആഴ്ചവരെ സാവകാശം ലഭിക്കും. കുട്ടിയെ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ അമ്മയ്ക്കില്ലെന്ന് വ്യക്തമായാൽ ഗർഭഛിദ്രത്തിലേക്ക് നീങ്ങാം. ഗർഭനിരോധനമാർഗങ്ങളുടെ വീഴ്ചകാരണമുണ്ടാകുന്ന ഗർഭം മാതാവിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടാലും 20 ആഴ്ചയ്ക്കുള്ളിൽ ഗർഭഛിദ്രമാകാം.
നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഗർഭഛിദ്രത്തിന് പരമാവധി 20 ആഴ്ചയാണ് അനുവദിച്ചിരുന്നത്. 12 ആഴ്ചവരെ ഒരു ഡോക്ടറുടെ നിർദേശപ്രകാരവും 20 ആഴ്ചവരെ രണ്ടു ഡോക്ടർമാരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലും ഗർഭഛിദ്രം നടത്താമായിരുന്നു. 1971 ലെ നിയമമാണ് പരിഷ്കരിച്ചത്.
Friday, 24 September 2021
രോഗങ്ങളിൽ നിന്നും ഹൃദയത്തെ സംരക്ഷിച്ചു നിർത്താൻ നമ്മൾ നിർബന്ധമായും കഴിക്കേണ്ടva ?
രോഗങ്ങളിൽ നിന്നും ഹൃദയത്തെ സംരക്ഷിച്ചു നിർത്താൻ നമ്മൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ച് കേരളത്തിലെ സീനിയർ ഹൃദ്രോഗവിദഗ്ദന്മാരിൽ ഒരാളായ ഡോ: സി. അശോകൻ നമ്പ്യാർ