Monday 27 September 2021

[ "W" sitting ] രീതിയിൽ കുട്ടികൾ ഇരിക്കുന്ന രീതി !!

 "W" sitting മുകളിലെ ചിത്രത്തിൽ കാണുന്ന രീതിയിൽ കുട്ടികൾ ഇരിക്കുന്ന രീതിക്കാണ് "w" sitting എന്ന് പറയുന്നത് ചില മുതിർന്ന ആളുകളിലും ഇത് കാണാൻ സാധിക്കും.  ഇങ്ങനെ ഇരിക്കുന്നതിൻ്റെ കുറച്ച് ദോഷവശങ്ങൾ സൂചിപ്പിക്കുന്നതിനെ പറ്റിയാണ് ഈ കുറിപ്പ് എഴുതുന്നത് ,  

പ്രധാനമായും ശാരീരികമായ വളർച്ച ഘട്ടങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന കുട്ടികളിലാണ് ഇത് പ്രധാനമായും കണ്ട് വരുന്നത് (ഉദ: സെറിബ്രൽ പാൾസി , ഡൗൺ സിൻഡ്രോം, മസ്കുലാർ ഡിസ്ട്രോഫി etc) അത് പോലെ തന്നെ പോഷക ആഹാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിലും ഇത് കണ്ട് വരുന്നുണ്ട് ( വിറ്റാമിൻ D , കാൽസ്യം കുറവുള്ള കുട്ടികൾ ) .

 ഇത്തരം സാഹചര്യങ്ങളിൽ കുട്ടിയുടെ കാലുകളിലെ പേശികളും എല്ലുകളും പരിശോധിക്കേണ്ടിരിക്കുന്നു. പേശികളുടെ അമിതമായ ടൈറ്റ്നസ്സ് (ഉദ:സെറിബ്രൽ പാൾസി ) ,അല്ലെങ്കിൽ പേശികളുടെ ബലക്കുറവ് (ഉദ: മസ്കുലാർ ഡിസ് ട്രോഫി , ഗ്ലോബൽ ഡെവലപ്പ്മെൻ്റൽ ഡിലെ ) മൂലം ഇങ്ങനെ സംഭവിക്കാം . എല്ലുകളുടെ ആകൃതിയിലെ വ്യത്യാസവും ചെറിയ വളവുകൾ മൂലവും "w" സിറ്റിങ് കണ്ട് വരാറുണ്ട് .  അബ് ഡൊമിനൽ പേശികൾ (വയർ ഭാഗത്തെ പേശികൾ) ബലകുറവും ഇങ്ങനെ ഇരിക്കുന്നതിന് ഒരു പ്രധാന കാരണമാണ് 

ഓട്ടിസം ബാധിതരായ കുട്ടികളിലും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടിരിക്കുന്നു.

ഇതിലൊന്നും പെടാതെ തന്നെ ചില കുട്ടികൾ ഇങ്ങനെ ഇരിക്കുന്നത് ശീലിച്ചെടുക്കാറുണ്ട് 

ഇങ്ങനെ ഇരിക്കുന്നത് ചിലരിൽ പ്രത്യക്ഷത്തിൽ ദോഷം ചെയ്യില്ലെങ്കിലും ദോഷകരമായി ബാധിക്കുന്ന പല കേസുകളും ചികിൽസക്കായി സമീപിക്കാറുണ്ട് . "w" sitting ചില കുഞ്ഞുങ്ങളിൽ പിച്ചവെക്കുന്നത് പോലും വൈകിപ്പിക്കാറുണ്ട് , അത് പോലെ നടക്കുമ്പോൾ ബാലൻസ് പോകുന്നതിനും വീണു പോകുന്നതിനും ഇത് കാരണമായേക്കും. വേഗത്തിൽ ഓടുമ്പോൾ മുട്ടുകൾ ഉരസി പോകുക മുട്ടുകൾ തട്ടി വീണ് പോകുക എന്നിവയും ഇതിൻ്റെ ഭാഗമായി വന്നേക്കാവുന്നതാണ്

നിൽക്കാനും നടക്കാനും വൈകി പോകുന്ന കുട്ടികളിൽ ഇങ്ങനെ ഇരിക്കാനുള്ള പ്രവണത കണ്ട് വരികയാണെങ്കിൽ അത് ഉടനടി ശരിയായി ഇരിക്കാൻ പരിശീലിപ്പിക്കേണ്ടതാണ് . ശരിയായി ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ഒരു ഫിസിയോതെറാപ്പിസ്റ്റിനെയോ ഡോക്ടറേയോ കണ്ട് ശരിയായ ചികിൽസാ മാർഗം സ്വീകരിച്ചിരിക്കണം . 

രക്ഷിതാക്കൾക്കും  സ്പെഷ്യൽ എഡുക്കേഷൻ ടീച്ചേർസിനും "w" സിറ്റിങ് ശരിയാക്കി കുട്ടികളെ ശീലിപ്പിച്ചെടുക്കുന്നതിൽ ഒരു വലിയ പങ്കുണ്ട് . 

മനുകൃഷ്ണൻ. പി,ഫിസിയോതെറാപ്പിസ്റ്റ്,സ്കൈ ഹെൽത്ത് കെയർ ഹോസ്പിറ്റൽ,അലനല്ലൂർ,9207412564

No comments:

Post a Comment