Friday, 29 September 2023

ഇനി ഇഷ്ടപ്പെട്ട അഡ്രസ്സിലേക്ക് മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്യാം?

 നാട്ടിലില്ലാത്ത ആളുകൾക്കും കേരളത്തിന് പുറത്തോ ഇന്ത്യയ്ക്ക് പുറത്തോ ഉള്ള ആളുകൾക്കും ഇനി ഇഷ്ടപ്പെട്ട അഡ്രസ്സിലേക്ക് മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്യാം

ടാറ്റാ കമ്പനിയുടെ ടാറ്റാ വഴിയാണ് ഈ സൗകര്യം ലഭിക്കുന്നത്

വീട്ടിലുള്ള പ്രായമായവർക്ക് പുറത്തു പോകാൻ കഴിയാത്തവർക്ക് അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ മെഡിക്കൽ സപ്ലൈസ് ആയിട്ടുള്ള മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും എല്ലാം ഓൺലൈനായി ഇനി ഓർഡർ ചെയ്യാം.

മരുന്നുകൾ മേടിക്കുമ്പോൾ നിരവധി ഓഫറുകളും ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

*http://bit.ly/order-medicine-online-TATA*

Friday, 27 January 2023

കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും

 കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും; ദൃശ്യങ്ങള്‍ വാട്സാപ്പിലയക്കാം

 സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി വാട്സാപ്പിൽ അയയ്ക്കാൻ സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 9188619380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം.

ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണു പരിഷ്കാരമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

കുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. അതേസമയം, ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്നു ഭരണപക്ഷ യൂണിയനുകൾ ഉൾപ്പെടെ വിമർശിച്ചു.

Sunday, 22 January 2023

പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് 75000 രൂപ വരെ ?

നമുക്ക് ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റില് നിന്നും ലഭിക്കുമെന്ന കാര്യം അറിയാമോ ? ഇതിനായി ഇതിന്റെ ആശുപത്രി ചിലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും രേഖകളും സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്.

സർക്കാർ ഉത്തരവ് നമ്പർ. 17/2018 (വനം) തീയതി. 5.4.2018 പ്രകാരം വന്യജീവി ആക്രമണം മൂലം പരിക്കേറ്റയാൾക്ക് ചികിത്സയ്ക്ക് ചെലവായ തുക, പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കുന്നതാണ് (പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല). സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയും നഷ്ടപരിഹാരം അനുവദിക്കും. ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. (ഈ ഉത്തരവിന്റെ പരിധിയില് തന്നെയാണ് പാമ്പ് കടിയും വരിക)
അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച് വണ്ടിയുടെ trip sheet എന്നിവയും പരിക്കേറ്റയാളുടെ ആധാർ കാർഡ്, bank passbook ആദ്യ പേജ്, discharge summary, പാമ്പ് കടിച്ചതാണെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ അപേക്ഷ നൽകണം. എല്ലാ ബില്ലിലും ചികിത്സിച്ച ഡോക്ടറുടെ ഒപ്പും സീലും വേണം. പട്ടിക വർഗത്തിൽ പെട്ടവരാണ് എങ്കിൽ discharge summary യിൽ rest പറഞ്ഞിരിക്കുന്ന ദിവസങ്ങൾക്കു തൊഴിൽ ദിന നഷ്ടപരിഹാരവും ലഭിക്കും. അപേക്ഷയിൽ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുകക്ക് മുകളിൽ ഒരിക്കലും അനുവദിച്ചു കിട്ടില്ല. അതിനാൽ എല്ലാ bill amount + trip sheet amount എന്നിവ round ചെയ്തു വേണം തുക ആവശ്യപ്പെടുവാൻ. Valid phone നമ്പർ നൽകുക. എല്ലാ ബില്ലുകളുടെയും original copy forest range ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പാമ്പ് കടിയേറ്റ് മരണപ്പെട്ടവരുടെ ആശ്രിതര്ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപ വരേയും ലഭിക്കുന്നതാണ്.

All reactions:
20

Sunday, 25 December 2022

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും ?

 ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്‌ പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടു വരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്ത്രീയമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി.മനുഷ്യരില്‍ മാത്രമല്ല, മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയില്‍ നിന്നും ശേഖരിച്ച സാമ്ബിളുകളില്‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്നും നേരിട്ട് ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

Thursday, 6 October 2022

 ഏറ്റവും കുറഞ്ഞ ചിലവിൽ ജൈവ വളങ്ങളും കീടനാശിനികളും ലഭിക്കാൻ താത്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.Contact Derin I Akkara Mob:+91 9388 961 561

എന്തുകൊണ്ടാണ്  NETSURF പഠിച്ചവർ ഇത് വിട്ടു പോകാത്തത്.

അതിനാലാണ് ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പിന്തുടരുന്ന USA ഈ ഇന്ത്യൻ ഫോർമുലയെ No.1 ആയി അംഗീകരിച്ചത്.

കൃഷിക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ

1. Stimrich- ചെടികളിൽ നിന്ന് തന്നെ ഇത് നിർമ്മിച്ചതായതിനാൽ ചെടികൾ അപ്പാടെ ഇത് ആഗിരണം ചെയ്ത് ഉയർന്ന വിളവ് തരുന്നു.ഇലയിലാണ് പ്രയോഗിക്കുന്നത്. അതിനാൽ വേഗം ഫലം കിട്ടും.

2. S-h-e-t അഞ്ച് ടൺ ചാണകത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളാണ് ഇതിൽ ഒരു ലിറ്ററിൽ അടങ്ങിയിരിക്കുന്നത്.അതിനാൽ ഏറ്റവും നല്ല അടിവളമാണ്.മണ്ണിലാണ് പ്രയോഗിക്കുന്നത്.

3. NPK - നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് ഇവയെ മണ്ണിൽ നിന്ന് ചെടികൾക്ക് അനുകൂലമായി വലിച്ചെടുക്കാൻ സാധിക്കുന്ന തരത്തിലാ ക്കുന്ന ബാക്ടീരിയകളാണിത്.മണ്ണിലാണ് പ്രയോഗിക്കുന്നത്.

4. Wrapup -ചെടികൾക്ക് ഉണ്ടാകുന്ന ഫംഗസ് ബാധയെ ഏറ്റവും നല്ല രീതിയിൽ തടയാൻ പറ്റുന്ന ഇത് ചെടികളിൽ നിന്ന് തന്നെ ഉല്പാദിപ്പിച്ചതാണ്. ചെടിയുടെ ഇലകളിലാണ് ഉപയോഗിക്കുന്നത്

5. Intact -ചെടികളെ ബാധിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്ന, ചെടികളിൽ നിന്ന് തന്നെ നിർമ്മിച്ചതാണിത്.ചെടികളുടെ ഇലകളിലാണ് ഉപയോഗിക്കുന്നത്.

എല്ലാം 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കണം.

വരുന്ന 6 മാസത്തിനുള്ളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഇത് വിറ്റഴിക്കപ്പെടും.

5 ടൺ ചാണകത്തിന് തുല്യം

1 ലിറ്റർ S.H.E.T.

( ഇസ്രായേൽ Bio-Nano Technology ൽ നിർമ്മിച്ചത്, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് Grade 1 product ആയി കയറ്റുമതി ചെയ്യുന്നത് )

5 ടൺ ചാണകം കൃഷി സ്ഥലത്ത് എത്തിക്കാനും വിളകളുടെ ചുവട്ടിൽ ഇടാനുമുള്ള ചിലവ് കണക്കാക്കുക

1. ചാണകം ഉള്ള സ്ഥലത്തു നിന്നും ചുമന്നുകയറ്റാനുള്ള കൂലി

2. വണ്ടി വാടക

(മറ്റു വസ്തുക്കൾ കയറ്റുന്നതിനെക്കാൾ വാടക കൂടുതൽ ആയിരിക്കും)

3. ഇറക്കി കൂലി

4. വിളകളുടെ ചുവട്ടിലേക്ക് ചുമന്നിടുന്ന കൂലി.

(5 ടൺ ചാണകം ചുമന്നിടാൻ എത്ര പേർ വേണ്ടി വരും)

S. H. E. T

(Soil Health Enhancement Technology)

2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി മണ്ണിൽ ഒഴിച്ച് കൊടുക്കാം

1 ലിറ്ററിന് വില : 1200/-

Monday, 3 October 2022

കൊതുകോ പേടിക്കേണ്ട ..... രാസവസ്തുക്കൾ വേണ്ട.... തിരികളും കത്തിക്കേണ്ട.?

കൊതുകോ... നോ ടെൻഷൻമനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരുത്തരമേ ഉള്ളൂ... കൊതുക്. മലമ്പനി , ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലെത്തിക്കാൻ ഇവ വിചാരിച്ചാൽ സാധിക്കും. എന്നാൽ കൊതുകിനെ പമ്പ കടത്താൻ ഫലപ്രദമായ മരുന്നുകളുണ്ട്.

കൊതുക് കടിക്കാതിരിക്കാൻ കർപ്പൂരാദി തൈലം തേച്ചാൽ മതി. ഇനി കർപ്പൂരാദി തൈലം എവിടെ കിട്ടുറമെന്ന് ആലോചിച്ച് ടെൻഷനടിക്കണ്ട. നമുക്ക് സ്വയം ഉണ്ടാക്കാവുന്നതേ ഉള്ളൂ. പൊടിച്ച കർപ്പൂരത്തിൽ തുളസിനീർ ചേർക്കുക. കർപ്പൂരാദി തൈലം റെഡി. ഇത് പുരട്ടിയാൽ പിന്നെ കൊതുക് കടിക്കില്ല.
അപരാജിത ധൂമ ചൂർണ്ണം: അപരാജിത ധൂമ ചൂർണ്ണം എല്ലാ ആയുർവേദ കടകളിലും കിട്ടും. ഇത് പുകച്ചാൽ കൊതുക് വരില്ല. പനി വന്ന ആളുകൾക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് നല്ലതാണ്.

പറന്പിലെ കൊതുകിനെയും കൊല്ലാംകൊതുകിനെ കൊല്ലാൻ ഫോഗിംങ്ങ് നടത്താറില്ലെ. അതുപോലൊരു സൂത്രം നോക്കാം... സോപ്പു പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ഇതിൽ 50 മില്ലി വേപ്പെണ്ണ ഒഴിക്കുക. ഇത് വീടിന് ചുറ്റിലും പിന്നെ പറന്പിലും തളിച്ചാൽ കൊതുകിനെ ഇല്ലാതാക്കാം. കരിനൊച്ചി ഇല, രാമതുളസി, കാട്ടുതൃത്താവ് എന്നിവ ചേർത്ത് കെട്ടി ജനലിനരികിൽ തൂക്കിയാലും കൊതുക് അകത്ത് കടക്കില്ല.