Monday 3 October 2022

കൊതുകോ പേടിക്കേണ്ട ..... രാസവസ്തുക്കൾ വേണ്ട.... തിരികളും കത്തിക്കേണ്ട.?

കൊതുകോ... നോ ടെൻഷൻമനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരുത്തരമേ ഉള്ളൂ... കൊതുക്. മലമ്പനി , ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലെത്തിക്കാൻ ഇവ വിചാരിച്ചാൽ സാധിക്കും. എന്നാൽ കൊതുകിനെ പമ്പ കടത്താൻ ഫലപ്രദമായ മരുന്നുകളുണ്ട്.

കൊതുക് കടിക്കാതിരിക്കാൻ കർപ്പൂരാദി തൈലം തേച്ചാൽ മതി. ഇനി കർപ്പൂരാദി തൈലം എവിടെ കിട്ടുറമെന്ന് ആലോചിച്ച് ടെൻഷനടിക്കണ്ട. നമുക്ക് സ്വയം ഉണ്ടാക്കാവുന്നതേ ഉള്ളൂ. പൊടിച്ച കർപ്പൂരത്തിൽ തുളസിനീർ ചേർക്കുക. കർപ്പൂരാദി തൈലം റെഡി. ഇത് പുരട്ടിയാൽ പിന്നെ കൊതുക് കടിക്കില്ല.
അപരാജിത ധൂമ ചൂർണ്ണം: അപരാജിത ധൂമ ചൂർണ്ണം എല്ലാ ആയുർവേദ കടകളിലും കിട്ടും. ഇത് പുകച്ചാൽ കൊതുക് വരില്ല. പനി വന്ന ആളുകൾക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് നല്ലതാണ്.

പറന്പിലെ കൊതുകിനെയും കൊല്ലാംകൊതുകിനെ കൊല്ലാൻ ഫോഗിംങ്ങ് നടത്താറില്ലെ. അതുപോലൊരു സൂത്രം നോക്കാം... സോപ്പു പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ഇതിൽ 50 മില്ലി വേപ്പെണ്ണ ഒഴിക്കുക. ഇത് വീടിന് ചുറ്റിലും പിന്നെ പറന്പിലും തളിച്ചാൽ കൊതുകിനെ ഇല്ലാതാക്കാം. കരിനൊച്ചി ഇല, രാമതുളസി, കാട്ടുതൃത്താവ് എന്നിവ ചേർത്ത് കെട്ടി ജനലിനരികിൽ തൂക്കിയാലും കൊതുക് അകത്ത് കടക്കില്ല.

 

No comments:

Post a Comment