Sunday, 23 February 2020

What happened to my teeth? Explaining my experience on Clearbee Dental Aligners


എന്റെ മുൻ നിരയിലെ പല്ലിന് ഒരു വലിയ ഗ്യാപ്പ് ഉണ്ടായിരുന്നു. ഡെന്റൽ അലൈനേഴ്സ് ഉപയോഗിച്ച് കമ്പി ഇടാതെ തന്നെ പല്ല് റെഡിയാക്കാനുള്ള ട്രീറ്റ്‌മെന്റ് തുടങ്ങി. ഇതിനെക്കുറിച്ചുള്ള എന്റെ അനുഭവമാണ് ഈ വീഡിയോ. കമ്പി ഇടാൻ മടിച്ച് പല്ലിന്റെ ട്രീറ്റ്‌മെന്റ് ചെയ്യാതെ ഇരിക്കുന്ന എന്നെപോലെയുള്ളവർക്ക് ഇത് വലിയൊരു ആശ്വാസം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 90723 35033 വിളിച്ച് സംസാരിക്കാം, അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഡെന്റിസ്റ്റിനെ സമീപിക്കാം. Website: http://clearbeealigner.com/

Sunday, 17 November 2019

ആയുഷ്മാൻ ഭാരത് ഫാമിലി ഇൻഷ്വറൻസ് പദ്ധതി..?


കേന്ദ്ര സർക്കാരിന്റെ അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ കിട്ടുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഫാമിലി ഇൻഷ്വറൻസ് പദ്ധതി..

       Rs.1324/- വാർഷിക പ്രീമിയം അടച്ചാൽ സർക്കാർ, പ്രൈവറ്റ് ആസ്പത്രികളിൽ നിന്നും ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെയുള്ള ട്രീറ്റ്മെന്റിന്  ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഒരു "സമഗ്ര ആരോഗ്യ പരിരക്ഷ" സ്‌കീം ആണിത്.
ആധാർ കാർഡ് ,റേഷൻ കാർഡ് കോപ്പി ഇവയുമായി അടുത്തുള്ള ഗവൺമെന്റ്‌ ആശുപത്രിയിൽ പോയി ഉടനെ Reg: ചെയ്യുക.

◆ വർഷം 5 ലക്ഷം രൂപയുടെ ഫാമിലി കവറേജ്; കുടുംബ അംഗങ്ങളുടെ എണ്ണം, പ്രായം എന്നിവയ്ക്ക് പരിധികൾ ഇല്ല.
◆ ഹോസ്‌പിറ്റൽ ചിലവുകൾ ക്യാഷ്‌ലെസ് & പേപ്പർലെസ്.
◆ സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ സമ്പൂർണ്ണ സൗജന്യ ചികിത്സ സൗകര്യം.
◆ സ്‌കീമിൽ അംഗമായവർ ഐഡി കാർഡ് മാത്രം ഹോസ്പിറ്റലിൽ കാണിച്ചാൽ മതി.
◆ നിലവിൽ ഉള്ളതും, മുൻകാല രോഗങ്ങളും സ്‌കീമിൽ ചേരുന്നതിനോ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ തടസ്സമല്ല.
 കേരളത്തിലും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമായിട്ടുണ്ട്.. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഓൺലൈൻ ലിങ്ക് താഴെ കൊടുക്കുന്നു.

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി 

(മാക്സിമം share ചെയ്യുക)
online അല്ലാതെ നേരിട്ട് Govt ആശുപത്രിയിൽ പോയാലും ഈ പദ്ധതിയിൽ ചേരാം.

Wednesday, 23 October 2019

Careful: മഴക്കെടുതിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക്‌ ഇറങ്ങുന്നവർ


മഴക്കെടുതിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക്‌ ഇറങ്ങുന്നവർ ഡോക്സി  സൈക്ളിൻ ഗുളികകൾ കഴിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. 
KFR2019
Forward..
പ്രളയജലത്തിലൂടെ നടന്നിട്ടുള്ളവർ എലിപ്പനി തടയുന്നതിനായി ഒറ്റ ഡോസ് ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക.
(T. Doxycycline 200 mg)
കാലിൽ മുറിവുള്ളവരും മലിന ജലം കുടിച്ചു പോയിട്ടുള്ളവരും 3 ദിവസം തുടർച്ചയായി ഗുളിക കഴിക്കേണ്ടതാണ്.
ഗർഭിണികൾക്കും കുട്ടികൾക്കും Azithromycin 
ഗുളികയാണ് നൽകേണ്ടത്

Men power plus capsule ........ Natural solutions for mens problems.........

Men power Plus

തിരക്കുപിടിച്ച പുതിയ കാലത്ത് എല്ലാവരും സമ്മർദ്ദവും ടെൻഷനും  വളരെക്കുടുതലാണ്  അനുഭവിക്കുന്നത്.കൂടാതെ ജീവിതശൈലീ രോഗങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ആളുകളുടെ ആരോഗ്യത്തെ മൊത്തത്തിലത് ബാധിക്കുന്നു. അതിൽ ഏറ്റവുമേറെ പലർക്കും പ്രതികൂലമായി ബാധിക്കുന്നത് ലൈംഗിക ആരോഗ്യത്തെയാണ്.പലരും യുവത്വത്തിലും മധ്യവയസ്സിലും തന്നെ ലൈംഗിക കാര്യങ്ങളിൽ വാർധക്യം ബാധിച്ചവരായി മാറുന്നു.പുറത്തു പറയാൻ മടിച്ചും ചികിൽസ തേടുന്നത് അഭിമാനപ്രശ്നമായി കരുതിയും ഭൂരിഭാഗം പേരും ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായ ദാമ്പത്യ ജീവിതം വെറുതെ പാഴാക്കുന്നു.

പുരുഷൻമാരുടെ ലൈംഗിക ശേഷിക്കുറവും അനുബന്ധ കാര്യങ്ങളുമാണ് പല ദാമ്പത്യ ജീവിതങ്ങളുടെയും പരാജയത്തിനു കാരണം.

ഈ പ്രശ്‌നങ്ങൾക്ക് തീർത്തും പ്രകൃതിദത്തമായ പരിഹാരമാണ് Green Mark Natural Solutions ന്റെ Men Power Plus കാപ്സ്യൂൾ സ്.

ലൈംഗിക ശേഷിയും ശക്തിയും ശരീരത്തിന്റെ തലച്ചോറു മുതൽ ഞരമ്പുകൾ, ശ്വസന പ്രക്രിയ, രക്തപ്രവാഹം, പ്രജനനാവയവങ്ങൾ, താൽപ്പര്യം, ഉത്തേജനം തുടങ്ങിയ കാര്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് വളരെ സങ്കീർണ്ണമാണ്. അതു കൊണ്ട് ഇവയ്ക്കെല്ലാം ഗുണകരമാകുന്ന ജിങ്കോ ബൈ ലോബ , ജാതിക്ക, അശ്വഗന്ധ ( അമുക്കുരം) എന്നിവയും വളരെ പ്രത്യേകമായ ഔഷധസസ്യ സത്തുക്കളുമാണ് ഇതിൽ ചേർത്തിട്ടുള്ളത്.

ഗുണങ്ങൾ :-
ജിങ്കോ ബൈലോബയുടെ കഴിവിനാൽ
രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു. ഏകാഗ്രത ലഭിക്കുന്നു. ടിഷ്യൂകളിലും അവയവങ്ങളിലും രക്തത്തിന്റെ മൈക്രോ സർക്കിൾ മെച്ചപ്പെടുത്തുന്നു. രക്തക്കുഴലുകളുടെ വികാസം പ്രോൽസാഹിപ്പിക്കുന്നു. പുരുഷ ശക്തിക്ഷയങ്ങളെ പരിഹരിക്കുകയും ബലഹീനത മാറ്റുകയും ചെയ്യുന്നു.
ജാതിക്കയുടെ പ്രത്യേകതയാൽ ലൈംഗിക താൽപ്പര്യം വർദ്ധിക്കുന്നു. സമയവും ശേഷിയും വർദ്ധിപ്പിക്കുന്നു. പ്രജനന വ്യവസ്ഥയ്ക്ക് യുവത്വവും കരുത്തും നൽകുന്നു.ഇന്ത്യൻ ജിൻസെംഗ് എന്നറിയപ്പെടുന്ന അശ്വഗന്ധ (അമുക്കുരം)യുടെ കരുത്തിൽ നാഡീ തളർച്ച മാറ്റുന്നു. ബീജ ഗുണം വർദ്ധിപ്പിക്കുന്നു.പ്രത്യുൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നു. ഉദ്ധാരണക്കുറവ് ഉദ്ധാരണം നിലനിറുത്താൻ കഴിയാതിരിക്കൽ,  സമയക്കുറവ്, ശീഘ്രസ്ഖലനം, വികാരമില്ലായ്മ തുടങ്ങിയവയെല്ലാം പരിഹരിക്കുന്നു.ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു.രാസപദാർത്ഥങ്ങളോ കൃത്രിമ ഹോർമോണുകളോ കൂടാതെ ശക്തിയും സമയവും ലഭിച്ച്   യഥാർത്ഥ പൗരുഷം ആർജ്ജിക്കാനാവുന്നു.

ഉപയോഗക്രമം:
ഏറ്റവും ചുരുങ്ങിയത് 1 മാസത്തെ കോഴ്സ്.

രാവിലെയും രാത്രിയും ഭക്ഷണത്തിനു ശേഷം 1 ടാബ് ലെറ്റ് വീതം കഴിക്കുക.

MRP Rs. 390/-
60 Capsule

Tuesday, 20 August 2019

ചൂട് ചായ കുടിക്കുമ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാമോ ?

 ☕ചൂട് ചായ കുടിക്കുമ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാമോ? 

കടുപ്പത്തിലൊരു ചൂടു ചായ കുടിച്ചാണ് നമ്മളിൽ ഭൂരിഭാഗം പേരും ഒരു ദിവസം ആരംഭിക്കുന്നത്. ചൂടു ചായയുടെ ഇഷ്ടക്കാരാണ് അതിലേറെ പേരും. *എന്നാൽ അമിത ചൂടോടുകൂടി ചായ കുടിക്കുന്നത് അന്നനാളത്തിലെ കാൻസർ സാധ്യത വർധിപ്പിപ്പിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

 60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചായ കുടിക്കുന്നവരിലാണ് പഠനം നടത്തിയത്. 

ഇന്റർനാഷണൽ ജേർണൽ ഓഫ് കാൻസറിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 40- 75ന് ഇടയിൽ പ്രായമുള്ള 50045 പേരിലാണ് പഠനം നടത്തിയിട്ടുള്ളത്. 2004 മുതലാണ് പഠനം നടത്തിയത്. ഇവരിൽ മറ്റുള്ളവരേക്കാൾ അന്നനാള കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

65 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന 2016ൽ മുന്നറിയിപ്പ് നൽകിയിരുന്നു.

 തിളപ്പിച്ചെടുത്ത ചായ പാനീയം എന്നിവ ചുരുങ്ങിയത് നാല് മിനിറ്റിന് ശേഷമേ കൂടിക്കാവു എന്ന് ഗവേഷകർ നിർദേശിക്കുന്നു.

Monday, 29 July 2019

മകള്‍ക്ക് കല്യാണത്തിന് മുന്പ് അമ്മ പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍........?

മകള്‍ക്ക് കല്യാണത്തിന് മുന്പ് അമ്മ
പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍...................ഉപകാരപെടും വായിച്ചു നോക്ക്.

1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല.

2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക.

3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും.

4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും.

5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക.

6.സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം.

7.ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.

8.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.

9 .ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല

10 . പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി.

11 .അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.

12 . തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക

13 .മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി

14 .അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി

15 . വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും .

16 . പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി

17 .ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും

18 .ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും

19. ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും.

20. പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല

21. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി

22. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍.

23. രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.

24. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.

25. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.

26. ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.

27. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും

പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക..