Monday, 28 June 2021

വെറും 161 ദിവസം മാത്രം ഗര്‍ഭപാത്രത്തില്‍; ആറു മാസം പോലും തികയും മുമ്പേ ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് ജീവതത്തിലേക്ക്,

  മെഡിക്കൽ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവം കേരളത്തിൽ.!!

തിരുവല്ല: വെറും 23 ആഴ്ചമാത്രം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവിച്ചു, ആറുമാസം പോലും തികയും മുമ്പേ ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തത് ജീവിതത്തിലേക്ക്. കേവലം 460 ഗ്രാം തൂക്കവുമായി ജനിച്ച ‘ഹരിണി’ യാണ് മെഡിക്കല്‍ ലോകത്തെ പോലും അദ്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരികെയെത്തുന്നത്.

തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നിയോ നേറ്റോളജി വിഭാഗത്തിന്റെ വിദഗ്ധപരിചരണത്തിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്. പുല്ലുവഴി കുറുങ്ങാട്ടു വീട്ടില്‍ സുധീഷ് നായരുടെയും പാര്‍വതിയുടെയും ആദ്യപുത്രിയാണ് ഹരിണി.

പാര്‍വ്വതിക്ക് പല തവണ ഗര്‍ഭഛിദ്രം ഉണ്ടായിട്ടുണ്ട്. ഇത്തവണയും ചില അസ്വസ്ഥതകള്‍ ഉണ്ടായതോടെ 21 ആഴ്ചകള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ പാര്‍വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിശുവിനെ എങ്ങനെയും സംരക്ഷിക്കുകയെന്നതായിരുന്നു ആശുപത്രി അധികൃതരുടെ ലക്ഷ്യം.

പ്രസവശേഷം ശിശുവിനെ നിയോ നേറ്റോളജി വിഭാഗത്തിലേക്ക് മാറ്റി. അവിടെ ഡോ. നെല്‍ബി ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം ഗര്‍ഭാശയ സമാനമായ അന്തരീക്ഷം ഐസിയുവില്‍ സൃഷ്ടിച്ചെടുത്തു. സ്വയം ശ്വസിക്കാന്‍ ശ്വാസകോശം പക്വമാകാത്തതിനാല്‍ ശിശുവിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അകാലജനനം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരേയുള്ള മുന്‍കരുതല്‍ എടുത്തു.

80 ദിവസങ്ങള്‍ തുടര്‍ന്ന തീവ്രപരിചരണം, ആരോഗ്യം വീണ്ടെടുത്ത് 97 ദിവസത്തിന് ശേഷം ഹരിണി വീട്ടിലേക്കു പോകുമ്പോള്‍ 2.16 കിലോഗ്രാമായി ശിശുവിന്റെ തൂക്കം വര്‍ധിച്ചിരുന്നു. ഡോ.റോണി ജോസഫ്, ഡോ.മെര്‍ലിന്‍ തോമസ്, ഡോ.റോസ് ജോളി, ബീന ഉമ്മന്‍ എന്നിവരടങ്ങിയ നിയോ നേറ്റോളജി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു കുഞ്ഞിന്റെ ചികിത്സ.

Monday, 21 June 2021

27 സര്‍ക്കാര്‍ ആശുപത്രികളുടെ മുഖഛായ മാറും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ 2.10 കോടി;

 ​തിരുവനന്തപുരം: സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചു. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം സാക്ഷാത്ക്കരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ആധുനിക രീതിയില്‍ ആശുപത്രി നിര്‍മ്മിച്ച് രോഗീ സൗഹൃദമാക്കുന്ന തരത്തിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. എല്ലാ സ്‌പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളെ സമ്പൂര്‍ണ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന മുറയ്ക്ക് കിഫ്ബിയിലൂടെ ഫണ്ട് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക ലേബര്‍ റൂം, കുട്ടികളുടെ വാര്‍ഡ്, ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, സൗകര്യപ്രദമായ രോഗീ സൗഹൃദ ഒ.പി., കാത്തിരുപ്പ് കേന്ദ്രം, മോഡേണ്‍ ഡ്രഗ് സ്റ്റോര്‍, ഫാര്‍മസി, ലബോറട്ടറി, എക്‌സ്‌റേ, സിടി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കെട്ടിടം, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്.

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം, കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, ആലപ്പുഴ കായംകുളം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോട്ടയം ചങ്ങനാശേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പീരുമേട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, എറണാകുളം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, കോതമംഗലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, മലപ്പുറം തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, അരീക്കോട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, വണ്ടൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രി, ഫറൂഖ് താലൂക്ക് ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി, വയനാട് വൈത്തിരി താലൂക്ക് ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കണ്ണൂര്‍ മങ്ങാട്ടുപറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി എന്നീ ആശുപത്രികള്‍ക്കാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ അനുമതി നല്‍കിയത്.

Saturday, 12 June 2021

കൊവിഡ് രോഗികളുടെ ജീവന് പോലും ഭീഷണി ;-വിപണിയില്‍ വ്യാജ ഓക്സി മീറ്ററുകള്‍ സജീവം, .

കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. ശരിയല്ലാത്ത ഓക്സിജന്‍ അളവ് കാണിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം.

ശരീരത്തിലെ ഓക്സിജന്‍റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പള്‍സ് ഓക്സി മീറ്റര്‍. ഓക്സിമീറ്റര്‍ ഓണാക്കി വിരല്‍ അതിനുള്ളില്‍ വച്ചാല്‍ ശരീരത്തിലെ ഓക്സിജന്‍റെ തോതും ഹൃദയമിടിപ്പും സ്ക്രീനില്‍ തെളിയും. കൊവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍റെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട്, വീടുകളില്‍ കഴിയുന്ന രോഗികള്‍ ഇടക്കിടെ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് പള്‍സ് ഓക്സീമീറ്ററുകള്‍ക്ക് പരമാവധി 1500 രൂപയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വില നിശ്ചയിച്ചിരിക്കുന്നത്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പള്‍സ് ഓക്സീമീറ്ററുകളുടെ ഗുണമേന്മ എത്രത്തോളമുണ്ട് എന്നാണ്  അറിയേണ്ടത്. വിരലിന് പകരം എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാണ്. ഓക്സീമീറ്ററില്‍ പേന വച്ചപ്പോള്‍ ഓക്സിജന്‍റെ അളവ് 99 ഉം ഹൃദയമിടിപ്പ് 67 ഉം ആണ് സ്ക്രീനില്‍ തെളിഞ്ഞത്. സിഗരറ്റിന് പോലും ഹൃദയമിടിപ്പുണ്ട്. സിഗരറ്റ് വച്ചപ്പോള്‍ 82 ഹൃദയമിടിപ്പാണ് സ്ക്രീനില്‍ തെളിഞ്ഞത്. പെന്‍സിലിന് ഓക്സിജന്‍ അളവ് 97 ഉം ഹൃദയമിടിപ്പ് 63 ഉം ആണ്. വിരല്‍ വച്ചാല്‍ മാത്രം പ്രവര്‍ത്തിക്കേണ്ടിടത്താണ് പേനയ്ക്കും സിഗരറ്റിനുമെല്ലാം ഉപകരണം അളവുകള്‍ കാണിക്കുന്നത്.

വ്യാജ ഓക്സിമീറ്ററുകള്‍ തെറ്റായ അളവ് കാണിക്കുന്നത് കൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാലും അറിയാന്‍ കഴിയില്ല. ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥ. ഗുണമേന്മയുള്ള ഓക്സീമീറ്റര്‍ കണ്ടെത്താന്‍ മറ്റൊരു വഴിയുണ്ട്. കൈത്തണ്ടയില്‍ ശക്തമായി അമര്‍ത്തിപ്പിടിക്കുക. വിരലുകളിലേക്കുള്ള രക്തയോട്ടം കുറയും. ഇപ്പോള്‍ ഗുണമേന്മയുള്ള ഓക്സീമീറ്റര്‍ ഘടിപ്പിച്ചാല്‍ സ്ക്രീനില്‍ അളവുകളൊന്നും കാണിക്കില്ല. കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിക്കുന്നത് വിട്ടാല്‍ നിമിഷങ്ങള്‍ക്കകം ഓക്സിജന്‍റേയും ഹൃദയമിടിപ്പിന്‍റേയും തോത് കാണിക്കുകയും ചെയ്യും.

വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന ഭൂരിഭാഗം ഓക്സിമീറ്ററുകള്‍ക്കും കമ്പനി പേരില്ല. വിലപോലും രേഖപ്പെടുത്താതെയാണ് വിപണിയിലെത്തുന്നത്. വിപണിയിലെത്തുന്ന ഓക്സീമീറ്ററുകളുടെ ഗുണമേന്മ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മെഡിക്കല്‍ ഉപകരണം ഇത്രയും നിരുത്തരവാദപരമായി വില്‍പ്പന നടത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടത്. 

Friday, 11 June 2021

സ്വന്തം പേരില്‍ 15,000 രൂപ നിക്ഷേപിക്കൂ; 5 ലക്ഷം രൂപയുടെ കാന്‍സര്‍ പരിരക്ഷ നേടൂ.?

 സ്വന്തം പേരില്‍ 15,000 രൂപ നിക്ഷേപിക്കൂ; 5 ലക്ഷം രൂപയുടെ കാന്‍സര്‍ പരിരക്ഷ നേടൂ.പദ്ധതി ഇങ്ങനെ:

⚫ നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ 15000 രൂപയ്ക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ.

⚫ 15000 രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കാം.15000 രൂപയ്ക്ക് 5ലക്ഷം രൂപ എന്ന നിരക്കില്‍ ചികിത്സാനുകൂല്ല്യത്തിന് അര്‍ഹത.

⚫ നിലവില്‍ കാന്‍സര്‍ രോഗബാധിതര്‍ അല്ലാത്ത 60 വയസ്സില്‍ താഴെയുള്ള പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം

⚫ അംഗമാകുന്നവര്‍ക്ക് 70 വയസ്സുവരെ ചികിത്സ ആനൂകൂല്ല്യത്തിന് അര്‍ഹത.

⚫ 60 വയസ്സ് കഴിഞ്ഞവര്‍ക്കും പദ്ധതിയില്‍ നിക്ഷേപിച്ച് നിബന്ധനകള്‍ക്ക് വിധേയമായി മറ്റൊരു വ്യക്തിയെ ഗുണഭോക്താവായി നിര്‍ദേശിക്കാം.

⚫ ചികിത്സ ആനുകൂല്ല്യം ലഭിച്ചാലും നിക്ഷേപതുക മടക്കി കിട്ടും

⚫ നിക്ഷേപം നടത്തി ഒരു വര്‍ഷം കഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ നിന്നും പിന്‍മാറാം.

⚫ലളിതമായ നടപടിക്രമങ്ങള്‍ .

നിങ്ങളുടെ കുടുംബത്തിനേകൂ യഥാര്‍ത്ഥ കാന്‍സര്‍ പരിരക്ഷഅലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിക്ലിപ്തം നമ്പര്‍ പി.1215. പിഒ.അലനല്ലൂര്‍.ഫോണ്‍:04924,262377. 9447625231,9544196337

Monday, 7 June 2021

നെസ്ലേയുടെ 60% ഉത്പന്നങ്ങളും ​ആരോഗ്യത്തിന് ഹാനികരം ?

റിപ്പോർട്ട് പുറത്ത്.

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ നിർമാതാക്കളായ നെസ്ലേയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോ​ഗ്യകരമല്ലെന്ന് റിപ്പോർട്ട്. ഇതിൽ ചിലത് എത്ര മെച്ചപ്പെടുത്തിയാലും ​ഗുണനിലവാരം ഉയർത്താൻ സാധിക്കാത്തതാണെന്നും കമ്പനിയുടെ ആഭ്യന്തര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

കിറ്റ് കാറ്റ്, മാ​ഗി, നെസ്കഫേ തുടങ്ങിയ ജനപ്രിയ ഭക്ഷണങ്ങളുടെ ഉത്പാദകരായ നെസ്ലേയ്ക്ക് വിപണിയിൽ കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നെസ്ലേ കമ്പനി പുറത്തിറക്കിയ 60 ശതമാനം ഉത്പന്നങ്ങളാണ് റേറ്റിം​ഗിൽ മോശം പ്രകടനം കാഴ്ചവെച്ചത്. ഇതിൽ നെസലേയുടെ സി​ഗ്നേച്ചർ ഉത്പന്നമായ ശുദ്ധമായ കാപ്പി ഉൾപ്പെടില്ല. നെസ്ലേയുടെ 37 ശതമാനം ഉത്പന്നങ്ങൾക്ക് മാത്രമാണ് അഞ്ചിൽ 3.5 റേറ്റിം​ഗ് ലഭിച്ചത്.

വെള്ളം, പാൽ ഉത്പന്നങ്ങൾ എന്നിവയ്ക്ക മാത്രമാണ് മെച്ചപ്പെട്ട റേറ്റിം​ഗ് ലഭിച്ചത്. റിപ്പോർട്ട് പ്രകാരം നെസ്ലേയുടെ ഡി​ഗിയോണോ ത്രീ മീറ്റ് ക്രോയിസന്റ് ക്രസ്റ്റ് പീസയിൽ 40 ശതമാനം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ കമ്പനിയുടെ ഹോട്ട് പോക്കറ്റ് പെപ്പറോണി പീസയുൽ മനുഷ്യ ശരീരത്തിൽ അനുവദനീയമായതിലുമുപരി 48 ശതമാനം സോഡിയമാണ് അടങ്ങിയിരിക്കുന്നത്.

ഏറ്റവും മോശം റേറ്റിം​ഗ് ലഭിച്ച ഉത്പന്നങ്ങളിൽ ഒന്നായിരുന്നു ഓറഞ്ച് ഫ്ലേവർ പാനിയമായ സാൻ പെലെ​ഗ്രീനോ ഡ്രിങ്ക്, ഈ ഉത്പന്നത്തിന് ഇ ​ഗ്രേഡാണ് ലഭിച്ചത്. ഓരോ 100 എംഎല്ലിലും 7.1 ​ഗ്രാം പഞ്ചസാരയാണ് ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ റിപ്പോർട്ടിൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണം, ശിശു ഭക്ഷണം, എന്നിവ ഉൾപ്പെട്ടിട്ടില്ല.

അതേസമയം, ​തങ്ങൾ ​ഗുണനിലവാരും വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്ന് നെസ്ലേ അധികൃതർ പറയുന്നു. കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന സോഡിയം പഞ്ചസാര എന്നിവയുടെ അളവ് 14-15 ശതമാനം കുറഞ്ഞുവെന്ന് കമ്പനി അവകാശപ്പെടുന്നു.


Saturday, 24 April 2021

കല്‍ക്കണ്ടം !!

കരിമ്പിന്റെയും പനമരത്തിന്റെയും സ്രവത്തില് നിന്നുമാണ് കല്ക്കണ്ടം ഉണ്ടാക്കുന്നത്. പഞ്ചസാരയുടെ അസംസ്‌കൃത രൂപമായ കല്ക്കണ്ടത്തില് പഞ്ചസാരയുടെ അളവ് കുറവാണ്. പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത്. നിരവധി പോഷകഘടകങ്ങള് നിറഞ്ഞാതായതിനാല് ഇത് ഔഷധ നിര്മ്മാണത്തിനും ഉപയോഗിക്കുന്നു. കല്ക്കണ്ടത്തില് അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തില് അടങ്ങിയിരിക്കുന്ന വൈറ്റമിന് ബി 12 ഇതില് ധാരാളം അടങ്ങിയിരിക്കുന്നു. കൽക്കണ്ടം കഴിച്ചാൽ ക്ഷീണമകലുകയും ബുദ്ധിയുണരുകയും ചെയ്യും. വായിലെ ദുർഗന്ധമകറ്റാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി. ക്ഷീണമകറ്റാനും ബുദ്ധിക്കുണർവേകാനും കൽക്കണ്ടവും നെയ്യും നിലക്കടലയും ചേർത്തു കഴിക്കാം.

ഓർമശക്തി വർദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നൂറു ഗ്രാം ബദാമും കൽക്കണ്ടവും ജീരകവും മിക്സിയിൽ പൊടിച്ചു ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കാം.
തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.
ജലദോഷവും ചുമയുമകറ്റാൻ ഗ്രീൻ ടീയിൽ കൽക്കണ്ടം ചേർത്തു കുടിച്ചാൽ ജലദോഷം മാറും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതു സഹായിക്കും. ബദാമും കുരുമുളകും കൽക്കണ്ടവും തുല്യ അളവിൽ എടുത്തു പൊടിച്ചു കഴിച്ചാലും ജലദോഷം മാറും. ദിവസവും രണ്ടു സ്പൂൺ വീതം ഈ മിശ്രിതം കഴിക്കാം. ലൈംഗിക ബലക്കുറവു പരിഹരിക്കാൻ ബദാമും കൽക്കണ്ടവും കുങ്കുമപ്പൂവും പാലിൽ ചേർത്തു കുടിച്ചാൽ മതി. തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചാലിച്ചു കഴിക്കാം. രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കുന്നതാണ് ഉത്തമം.

[കടപ്പാട് :JP]

Thursday, 1 April 2021

താങ്കൾ ഒരു പ്രമേഹ രോഗിയാണോ ?

ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്.ഭാവിയിൽ വലിയ തോതിലുള്ള ഭവിഷ്യത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇന്സുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്.

അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്.

എത്ര വലിയ പ്രമേഹത്തെയും ജീവിത ശൈലികൾ കൊണ്ട് നേരിടുക എന്ന ലക്ഷ്യത്തോട് കൂടി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മാർഗമാണ്

I-Coffee.

ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ് (Active Ingredient) Salcital, ഈ salcital. ആണ് I-Coffe യുടെ പ്രധാന ഘടകം.

I-Coffee യുടെ ഗുണങ്ങൾ 

* രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.

*പ്രമേഹം ഉള്ളവർ ഈ കോഫി 3 മാസം മുതൽ 6 മാസം വരെ തുടർച്ചയായി യൂസ് ചെയ്‌താൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും കംപ്ലീറ്റ് medicine നിർത്തുകയും ചെയ്യാം.

 *പ്രമേഹം ഇല്ലാത്തയാളുകൾ കോഫീ ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം.

* I-Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.

 ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.

Clinical Trail Registory of India

* Indian Council of Medical Research

* USFDA

* WORLD HEALTH ORGANISATION

ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക്‌ ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I-Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം..mob:9946858090