Sunday, 12 April 2020

സോപ്പുകളും ഗുണ നിലവാരവും...?

ഈ കൊറോണ കാലത്തു നാം ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു വസ്തുവണല്ലോ സോപ്പ്. നമ്മൾ ഉപയോഗിക്കുന്ന സോപ്പുകൾ അണുനശീകരണം എന്ന ധർമം നിർവഹിക്കുന്നുണ്ടോ ഇന്ന് വിപണിയിൽ നിന്നും ലഭ്യമായിട്ടുള്ള അനേകായിരം ബ്രാൻഡുകളിൽ നിന്നും ഗുണ നിലവാരം ഉള്ള സോപ്പ് എങ്ങനെ തിരഞ്ഞെടുക്കും? പലപ്പോഴും കുറച്ചു ശ്രമകരമായിട്ടുള്ള ഒരു കാര്യമാണിത്. 

വില കൂടിയത് കൊണ്ടു നല്ല സോപ്പ് ആവണമെന്നു യാതൊരു നിർബന്ധവുമില്ല. അതുപോലെ ബ്രാൻഡ് , സുഗന്ധം ഇവ മാത്രം നോക്കി ഏറ്റവും സുപരിചിതമായ സോപ്പ് തിരഞ്ഞെടുത്താലും അതു ഗുണനിലവാരം കൂടിയതാണ് എന്നതിന് യാതൊരു ഉറപ്പുമില്ല. അപ്പോൾ പറഞ്ഞു വരുന്നത് എങ്ങനെ ഗുണനിലവാരം ഉള്ള സോപ്പ് തിരഞ്ഞെടുക്കാം എന്നതാണ്.

എണ്ണകളോ കൊഴുപ്പുകളോ ആൽക്കലിയുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പ്രധാന ഉല്പന്നമാണ് സോപ്പ്. പൊട്ടാസ്യം ഹൈഡ്രോക്സൈഡ്/സോഡിയം ഹൈഡ്രോക്സൈഡ് , ഫാറ്റി ആസിഡുകൾ എന്നിവ ആണ് സോപ്പിന്റെ നിർമാണത്തിൽ പ്രധാനമായും ചേർക്കുന്നത്. (ഫാറ്റി ആസിഡുകൾ വേർതിരിച്ചെടുക്കുന്നത് എണ്ണയിൽ നിന്നാണ്) സോപ്പിന്റെ ഗുണനിലവാരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് TFM ( Total Fatty Matter ). ടി എഫ് എം എന്നാൽ സോപ്പിന്റെ അളവു എന്നു തന്നെയാണ് അർത്ഥമാക്കുന്നത്.

76%കൂടുതൽ TFM ഉള്ള സോപ്പുകൾ ഗുണ നിലവാരത്തിൽ ഒന്നാമതായി കണക്കാക്കുന്നു. രണ്ടാം തരത്തിൽ ഉള്ള സോപ്പുകൾക്ക് 70-75% വരെയാണ് TFM. മൂന്നാമതായി 60-69%വരെ TFM ഉൾപ്പെടുന്നു. 

ഒരു സോപ്പിനെ ടോയ്ലറ്റ് സോപ്പ് category ഇൽ  ഉൾപ്പെടുത്തണമെങ്കിൽ മിനിമം 60-69% TFM value വേണം. അതിനു താഴെ വരുന്ന സോപ്പുകൾ Bathing Bar ആയി അറിയപ്പെടും.

ഒരു സോപ്പിന്റെ TFM value 72% ആണെന്ന് പറഞ്ഞാൽ 72% സോപ്പും 28% ബാക്കി ഫില്ലറുകളും ആണ്. ഫില്ലറുകൾ എന്നാൽ മണത്തിന്, തൂക്കത്തിന്, നല്ല ഉറപ്പിന് ഒക്കെ ഉപയോഗിക്കുന്ന മറ്റു ചേരുവകൾ ആണ്. അപ്പൊ ഒരു നല്ല സോപ്പ് എന്നു പറയുന്നത് ഗ്രേഡ് 1 കാറ്റഗറി ഇൽ വരുന്ന, മിനിമം 76% എങ്കിലും ഉള്ള സോപ്പുകളാണ്.

നിർഭാഗ്യവശാൽ ഇന്ന് വിപണിയിൽ ലഭ്യമായ 85% സോപ്പുകളും Bathing Bar കൾ ആണ്. ഓർക്കുക വിലയിലും, ബ്രാൻഡ് value ഇലും മുന്നിട്ടു നിൽക്കുന്ന ഡോവും, പിയേഴ്‌സും bathing bars ആണ്. ഇത്തരം bathing bars നു മിനിമം 40% TFM മതി എന്നാണ് സർക്കാർ നിഷ്ക്കർഷിക്കുന്നത്. സെൻസിറ്റീവ് സ്കിൻ ഉള്ളവർ ബാത്തിങ് ബാറുകൾ ഉപയോഗിക്കുന്നത് തന്നെയാണ് അഭികാമ്മ്യം പൂർണ്ണമായ  അണുനശീകരണത്തിനു അവർ മറ്റു വഴികൾ തേടുന്നത് നന്നായിരിക്കും 

ഇനി വിപണിയിൽ ലഭ്യമായിട്ടുള്ള ചില സോപ്പുകളുടെ TFM പരിശോധിക്കാം.

TFM above 76% (Grade 1 Soaps)
-----------------------------------------------------
Godrej No.1, Nirma, Himalaya, Cinthol, Mysore Sandal, Oliva, Ayurveda Mix,  

TFM 70%-75%  (Grade 2 Soaps)
-----------------------------------------------------
Kairali(Kerala Govt Soap), Vivel, Santoor, Lux, Rexona

TFM 60 -69% (Grade 3 Soaps)
------------------------------------------------
Lifebouy, Hamam, Medimix, Radhas, Chandrika

Bathing Bars
----------------------
Pears, Dove, Fiama

അപ്പോൾ ഇനി സോപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ വിധ കാര്യങ്ങൾ കൂടി പരിഗണിക്കുമല്ലോ മുകളിൽ ഉള്ള TFM അളവുകൾ പരിശോധിച്ച് വാങ്ങുക ചിലതു തെറ്റായി രേഖപ്പെടുത്തിയത് ആകാം കാരണം ഇതൊരു കോപ്പി പേസ്റ്റ് ആണ്

Saturday, 11 April 2020

കറ്റാര്‍വാഴ

മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? അല്‍പ്പം കറ്റാര്‍വാഴ നീര്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ലി മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു നല്ലതാണ്.
കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും .
ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.
കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.
ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാര്‍‍ വാഴയ്ക്ക് വളരെ അന്വര്‍ത്ഥമാണ്. ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമ പ്രതിവിധിയാണ്. ആയുര്‍‍വേദത്തില്‍‍ കുമാരാസവം നടത്തുന്നു. കൂടാതെ അശോകാരിഷ്ടം അമിതമായ രക്തസ്രാവം തടയുന്നു.
ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.
നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍‍ ധാരാളം ജലം ഉള്ളതിനാലും പോഷകഗുണങ്ങള്‍‍, ഔഷധഗുണങ്ങള്‍‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.
കറ്റാര്‍വാഴ ആയുര്‍വേദ സൗന്ദര്യ ചികിത്സയില്‍ മുന്നില്‍ നില്‍ക്കുന്ന ചെടിയാണ്. മുടിക്കും ചര്‍മ്മത്തിനും ഒരു പോലെ ഗുണം ചെയ്യുന്നതാണ് കറ്റാര്‍ വാഴ. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് കറ്റാര്‍ വാഴ. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണിതെന്നു വേണം പറയാന്‍. ഇതിന്റെ ജെല്‍ മുഖത്തു തേയ്ക്കുന്നത് മുഖക്കുരു മാറ്റും. മുഖക്കുരുവിന്റെ കലകള്‍ മുഖത്തു നിന്നും പോകാനും ഇത് സഹായിക്കും.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ.

[Courtesy; arogyamanu sampathu]

ചെറുപയര്‍

പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതില്‍ ഒരു രഹസ്യമുണ്ട്. ശരീരപോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് പ്രകൃതി അതില്‍ ഒരുക്കി വെച്ചിരിക്കുന്നത്. സ്റാര്‍ച്ച്, ആല്‍ബുമിനോയ് എന്നിവ യഥാക്രമം 54, 22 ശതമാനം വീതമാണ് ഇതില്‍ അടങ്ങിയിരിക്കുന്നു.

ദേഹത്തിന്റെ ഓജസ്സിനും, കഫ-പിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക്തവര്‍ദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്. നോത്രരോഗികള്‍ക്കും, മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും നല്ലതെങ്കിലും വാതരോഗികള്‍ക്ക് ഹിതമല്ലെന്നാണ് കണ്ടെത്തല്‍.
പച്ച, മഞ്ഞ നിറങ്ങളില്‍ കാണപ്പെടുന്ന രണ്ടുതരം ചെറുപയറുകളില്‍ മുന്തിയഇനമായി കണ്ടുവരുന്നത് ആഫ്രിക്കയിലാണ്. ദുഷിച്ച മുലപ്പാല്‍ ശുദ്ധിയാക്കാന്‍ 25 മില്ലി ചെറുപയര്‍ സൂപ്പ് ദിനവും മൂന്നുനേരം കഴിച്ചാല്‍ മതി. അതുപോലെ ഇതിന്റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.
ശിശുക്കള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന് ചെറുപയര്‍, ചെമ്പരത്തിവേര് എന്നിവ ചേര്‍ത്ത ഔഷധം ഉപയോഗിച്ചു വരുന്നു. ചെറുപയറും, സമം ഉണക്കലരിയും കഞ്ഞിവെച്ച് പശുവില്‍ നെയ്യ് ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നാഡീപിഴ സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലൊരു ചികിത്സയാണ്.
വിവിധ ജീവകങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ശരീരപുഷ്ടിയും ബലവും പ്രദാനം ചെയ്യുമെങ്കിലും തടിച്ചവര്‍ ഉപയോഗം കുറയ്ക്കുന്നതാണ് നന്ന്. മുളപ്പിച്ച പയര്‍ കൊണ്ടുള്ള കഞ്ഞി, തേങ്ങയും അല്‍പം മധുരം ചേര്‍ത്ത് കഴിക്കുന്നത് ഹൃദ്രോഗികള്‍ക്ക് ഫലം ചെയ്യുമെന്ന് കണ്ടുവരുന്നു. പനി ശമിപ്പിച്ച് ശരീരതാപം ക്രമീകരിച്ച് പിത്ത-അമ്ള രോഗങ്ങളെ ഭേദമാക്കുന്നതിലും ഇതിന്റെ വിവിധ വിഭവങ്ങള്‍ ഗുണകരമാകുന്നു. നാട്ടില്‍ പുറത്തെ പുട്ടും ചെയര്‍പയര്‍ കറിയും ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ഇതിന്റെ പായസകൂട്ടുകളും കേമം തന്നെ.

Wednesday, 8 April 2020

കരിമ്പ് !!

മധുരമുള്ളൊരു പാനീയം എന്നതിനപ്പുറം കരിമ്പിൻ ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ നമ്മിൽ എത്ര പേർക്കറിയാം ?കടുത്ത വയറൽ പനി മൂലമുള്ള ക്ഷീണം അകറ്റാൻ അത്യുത്തമമാണ് കരിമ്പിൻ ജ്യൂസ്. മഞ്ഞപ്പിത്തത്തിന്റെ ചികിത്‌സയ്‌ക്കും വൃക്കരോഗങ്ങൾക്കും ഉത്തമമായ കരിമ്പിൻ ജ്യൂസ് കടുത്ത ജലദോഷം അകറ്റാനും ഉപകരിക്കും. മൂത്രത്തിൽ കല്ലിനും മൂത്രത്തിൽ പഴുപ്പിനും ശമനമുണ്ടാക്കുന്നു കരിമ്പിൻ ജ്യൂസ്. കാൻസറുകൾക്കെതിരെ ( പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ് കാൻസർ ) പ്രവർത്തിക്കാനും ഈ പാനീയത്തിന് കഴിയും. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരുടെ ഉത്തമ സുഹൃത്തു കൂടിയാണ് കരിമ്പിൻ ജ്യൂസ്
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക..

വെള്ളം !!

 വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍.


രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവെ പറയും. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, വയറിനെ ബാധിയ്ക്കുന്ന പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഭക്ഷണം കഴിച്ച ശേഷം ചൂടുവെള്ളം കുടിയ്ക്കുന്നത് കൊഴുപ്പു കട്ടി പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

1) രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും. പല അസുഖങ്ങളും അകലുകയും ചെയ്യും.

2) ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.

3) രാവിലെ വെള്ളം കുടിയ്ക്കുന്നത് ശോധനയെ സഹായിക്കും. ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും.

4) തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.

5) കുടല്‍ വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്.

6) ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. അപചയപ്രക്രിയ ശക്തിപ്പെടുന്നത് തടിയും കൊഴുപ്പും കുറയ്ക്കും.

7) ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

8) തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

9) ചര്‍മത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് തിളങ്ങുന്ന ചര്‍മം നല്‍കും.

10) ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...

ബദാം !!

ബദാം ദിവസവും കഴിക്കുമ്പോള്‍…


ബദാം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവരും ആഹാരം നിയന്ത്രണം പിന്തുടരുന്നവരും പലപ്പോഴും ബദാം തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ബദാമിന് ആരോഗ്യ സംരക്ഷണത്തില്‍ എങ്ങനെയാണ് സ്വാധീനമുള്ളതെന്നും ബദാം എങ്ങിനെയാണ് കഴിക്കേണ്ടതെന്നും പലര്‍ക്കും അറിവില്ലാത്തകാര്യമാണ്.
മെച്ചപ്പെട്ട ആരോഗ്യത്തിന് ദിവസവും നിശ്ചിത അളവ് ബദാം കഴിക്കുന്നത് പ്രായപൂര്‍ത്തിയായവര്‍ക്കും കുട്ടികള്‍ക്കും നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കാരണം ബദാമില്‍ പ്രകൃതി പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, വിറ്റമിന്‍ ഇ, മഗ്നിഷ്യം തുടങ്ങിയ മൂലികകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഫ്‌ളോറിഡ സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 29 രക്ഷിതാക്കളേയും കുട്ടികളേയുമാണ് 14 ദിവസം നീണ്ട ഗവേഷണത്തിന് ഇവര്‍ വിധേയമാക്കിയത്. ഇതില്‍ പ്രായപൂര്‍ത്തിയായവരില്‍ ഭൂരിഭാഗവും ശരാശരി 35 വയസ് പ്രായമുള്ളവരായിരുന്നു. കുട്ടികള്‍ മൂന്ന് വയസിനും ആറുവയസിനും ഇടയിലുള്ളവരുമായിരുന്നു.
കുട്ടികള്‍ക്ക് 14 ഗ്രാം ആല്‍മണ്ട് ബട്ടറും രക്ഷിതാക്കള്‍ക്ക് 14 ഗ്രാം ബദാമും ദിവസേന നല്‍കി. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഹെല്‍ത്തി ഈറ്റിങ് ഇന്‍ഡക്‌സില്‍ വര്‍ധനവ് കണ്ടെത്തി. കുട്ടികളിലും രക്ഷിതാക്കളിലും 53.7 മുതല്‍ 61.4 വരെയാണ് ഹെല്‍ത്തി ഈറ്റിങ് ഇന്‍ഡക്‌സില്‍ വര്‍ധനവുണ്ടായത്. ഇവര്‍ക്ക് കൂടുതല്‍ വിറ്റാമിന്‍ ഈയും മഗ്നീഷ്യവും ലഭിച്ചതായും ഗവേഷകര്‍ പറഞ്ഞു.

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക..

ഈന്തപ്പഴം !!

ഈന്തപ്പഴത്തിന്റെ 5 ഔഷധഗുണങ്ങൾ 


ഈന്തപ്പഴം പ്രിയമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? അറബ് നാടുകളിൽനിന്നു നാട്ടിലെത്തുന്നവരുടെ കൈയിലുള്ള ഒരു പ്രധാന സാധനവും ഈ ഈന്തപ്പഴം തന്നെയാണ്. ഇത് കഴിക്കുന്നതുകൊണ്ടുള്ള പ്രയാജനങ്ങൾ എന്തെല്ലാമാണെന്ന് എത്ര പേർക്ക് അറിയാം.

1. മലബന്ധം അകറ്റാൻ

മലബന്ധം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് പലപ്പോഴും വയറിളക്കത്തിനുള്ള മരുന്നായി ഈന്തപ്പഴം ഉപയോഗിക്കുന്നുണ്ട്. ഡ്രൈ ആയി കഴിക്കുന്നതിനെക്കാൾ നല്ലത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വച്ചിട്ട് രാവിലെ കഴിക്കുന്നതായിരിക്കും. നാരുകളാൽ സംപുഷ്ടമായതിനാൽത്തന്നെ മലവിസർജനത്തിന് ഇത് സഹായകമാണ്.

2. എല്ലുകൾക്ക് കരുത്തേകാൻ

ഈന്തപ്പഴം മിനറലുകളാൽ സംപുഷ്ടമായതിനാൽ എല്ലുകളെ കരുത്തുറ്റതാക്കി അസ്ഥിക്ഷതത്തിൽ നിന്നു ചെറുക്കാൻ കഴിയുമത്രേ. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം, മാംഗനീസ്, കോപ്പർ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നു. വാർധക്യത്തോട് അടുക്കമ്പോൾ പലർക്കും ഉണ്ടാകുന്ന അസ്ഥി സംബന്ധമായ രോഗങ്ങൾ അകറ്റാനും ഇതിനു സാധിക്കും.

3. അനീമിയ പ്രതിരോധിക്കാൻ

ഉയർന്ന അളവിൽ അയൺ ഉള്ളതിനാൽ രക്തക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങൾ, അനീമിയ എന്നിവയെ പ്രതിരോധിക്കുന്നതാണ്. നിങ്ങൾ അനീമിക് ആണെങ്കിൽ ദിവസവും ഈന്തപ്പഴം കഴിച്ചാൽ വളരെ പെട്ടെന്നു തന്നെ മാറ്റം കാണാവുന്നതാണ്.

4. അലർജി അകറ്റാൻ

വളരെ അപൂർവമായി മാത്രം ഭക്ഷ്യവസ്തുക്കളിൽ കണ്ടുവരുന്ന ഓർഗാനിക് സൾഫർ ഈന്തപ്പഴത്തിലുണ്ട്. അലർജിക് റിയാക്ഷനുകളും സീസണൽ അലർജിയും അകറ്റാൻ ഓർഗാനിക് സൾഫർ ഉത്തമത്രേ.

5. ആരോഗ്യദായകം ഈന്തപ്പഴം

ഫ്രക്ടോസ്, സൂക്രോസ്, ഗ്ലൂക്കോസ് എന്നീ നാച്വറൽ ഷുഗർ അടങ്ങിയിട്ടുള്ളതിനൽ തന്നെ ആരോഗ്യദായകമാണ് ഈന്തപ്പഴം. അതിനാൽത്തന്നെ അലസമായിരിക്കുന്നവരെ ഊർജസ്വലരാക്കാനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്.

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക.