Wednesday, 8 April 2020

വെള്ളം !!

 വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍.


രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവെ പറയും. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, വയറിനെ ബാധിയ്ക്കുന്ന പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഭക്ഷണം കഴിച്ച ശേഷം ചൂടുവെള്ളം കുടിയ്ക്കുന്നത് കൊഴുപ്പു കട്ടി പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

1) രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും. പല അസുഖങ്ങളും അകലുകയും ചെയ്യും.

2) ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.

3) രാവിലെ വെള്ളം കുടിയ്ക്കുന്നത് ശോധനയെ സഹായിക്കും. ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും.

4) തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.

5) കുടല്‍ വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്.

6) ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. അപചയപ്രക്രിയ ശക്തിപ്പെടുന്നത് തടിയും കൊഴുപ്പും കുറയ്ക്കും.

7) ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

8) തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

9) ചര്‍മത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് തിളങ്ങുന്ന ചര്‍മം നല്‍കും.

10) ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...

ബദാം !!

ബദാം ദിവസവും കഴിക്കുമ്പോള്


ബദാം കഴിക്കാന് എല്ലാവര്ക്കും ഇഷ്ടമാണ്. ആരോഗ്യ സംരക്ഷണത്തില് ശ്രദ്ധിക്കുന്നവരും ആഹാരം നിയന്ത്രണം പിന്തുടരുന്നവരും പലപ്പോഴും ബദാം തിരഞ്ഞെടുക്കാറുണ്ട്. എന്നാല് ബദാമിന് ആരോഗ്യ സംരക്ഷണത്തില് എങ്ങനെയാണ് സ്വാധീനമുള്ളതെന്നും ബദാം എങ്ങിനെയാണ് കഴിക്കേണ്ടതെന്നും പലര്ക്കും അറിവില്ലാത്തകാര്യമാണ്.
മെച്ചപ്പെട്ട ആരോഗ്യത്തിന് ദിവസവും നിശ്ചിത അളവ് ബദാം കഴിക്കുന്നത് പ്രായപൂര്ത്തിയായവര്ക്കും കുട്ടികള്ക്കും നല്ലതാണെന്നാണ് പുതിയ പഠനങ്ങള് പറയുന്നത്. കാരണം ബദാമില് പ്രകൃതി പ്രോട്ടീന്, ഫാറ്റി ആസിഡുകള്, വിറ്റമിന് ഇ, മഗ്നിഷ്യം തുടങ്ങിയ മൂലികകള് ധാരാളം അടങ്ങിയിട്ടുണ്ട്.
ഫ്‌ളോറിഡ സര്വ്വകലാശാലയില് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 29 രക്ഷിതാക്കളേയും കുട്ടികളേയുമാണ് 14 ദിവസം നീണ്ട ഗവേഷണത്തിന് ഇവര് വിധേയമാക്കിയത്. ഇതില് പ്രായപൂര്ത്തിയായവരില് ഭൂരിഭാഗവും ശരാശരി 35 വയസ് പ്രായമുള്ളവരായിരുന്നു. കുട്ടികള് മൂന്ന് വയസിനും ആറുവയസിനും ഇടയിലുള്ളവരുമായിരുന്നു.
കുട്ടികള്ക്ക് 14 ഗ്രാം ആല്മണ്ട് ബട്ടറും രക്ഷിതാക്കള്ക്ക് 14 ഗ്രാം ബദാമും ദിവസേന നല്കി. തുടര്ന്ന് നടത്തിയ നിരീക്ഷണത്തില് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഹെല്ത്തി ഈറ്റിങ് ഇന്ഡക്‌സില് വര്ധനവ് കണ്ടെത്തി. കുട്ടികളിലും രക്ഷിതാക്കളിലും 53.7 മുതല് 61.4 വരെയാണ് ഹെല്ത്തി ഈറ്റിങ് ഇന്ഡക്‌സില് വര്ധനവുണ്ടായത്. ഇവര്ക്ക് കൂടുതല് വിറ്റാമിന് ഈയും മഗ്നീഷ്യവും ലഭിച്ചതായും ഗവേഷകര് പറഞ്ഞു.

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക..

ഈന്തപ്പഴം !!

ഈന്തപ്പഴത്തിന്റെ 5 ഔഷധഗുണങ്ങൾ 


ഈന്തപ്പഴം പ്രിയമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? അറബ് നാടുകളിൽനിന്നു നാട്ടിലെത്തുന്നവരുടെ കൈയിലുള്ള ഒരു പ്രധാന സാധനവും ഈ ഈന്തപ്പഴം തന്നെയാണ്. ഇത് കഴിക്കുന്നതുകൊണ്ടുള്ള പ്രയാജനങ്ങൾ എന്തെല്ലാമാണെന്ന് എത്ര പേർക്ക് അറിയാം.

1. മലബന്ധം അകറ്റാൻ

മലബന്ധം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് പലപ്പോഴും വയറിളക്കത്തിനുള്ള മരുന്നായി ഈന്തപ്പഴം ഉപയോഗിക്കുന്നുണ്ട്. ഡ്രൈ ആയി കഴിക്കുന്നതിനെക്കാൾ നല്ലത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വച്ചിട്ട് രാവിലെ കഴിക്കുന്നതായിരിക്കും. നാരുകളാൽ സംപുഷ്ടമായതിനാൽത്തന്നെ മലവിസർജനത്തിന് ഇത് സഹായകമാണ്.

2. എല്ലുകൾക്ക് കരുത്തേകാൻ

ഈന്തപ്പഴം മിനറലുകളാൽ സംപുഷ്ടമായതിനാൽ എല്ലുകളെ കരുത്തുറ്റതാക്കി അസ്ഥിക്ഷതത്തിൽ നിന്നു ചെറുക്കാൻ കഴിയുമത്രേ. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം, മാംഗനീസ്, കോപ്പർ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നു. വാർധക്യത്തോട് അടുക്കമ്പോൾ പലർക്കും ഉണ്ടാകുന്ന അസ്ഥി സംബന്ധമായ രോഗങ്ങൾ അകറ്റാനും ഇതിനു സാധിക്കും.

3. അനീമിയ പ്രതിരോധിക്കാൻ

ഉയർന്ന അളവിൽ അയൺ ഉള്ളതിനാൽ രക്തക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങൾ, അനീമിയ എന്നിവയെ പ്രതിരോധിക്കുന്നതാണ്. നിങ്ങൾ അനീമിക് ആണെങ്കിൽ ദിവസവും ഈന്തപ്പഴം കഴിച്ചാൽ വളരെ പെട്ടെന്നു തന്നെ മാറ്റം കാണാവുന്നതാണ്.

4. അലർജി അകറ്റാൻ

വളരെ അപൂർവമായി മാത്രം ഭക്ഷ്യവസ്തുക്കളിൽ കണ്ടുവരുന്ന ഓർഗാനിക് സൾഫർ ഈന്തപ്പഴത്തിലുണ്ട്. അലർജിക് റിയാക്ഷനുകളും സീസണൽ അലർജിയും അകറ്റാൻ ഓർഗാനിക് സൾഫർ ഉത്തമത്രേ.

5. ആരോഗ്യദായകം ഈന്തപ്പഴം

ഫ്രക്ടോസ്, സൂക്രോസ്, ഗ്ലൂക്കോസ് എന്നീ നാച്വറൽ ഷുഗർ അടങ്ങിയിട്ടുള്ളതിനൽ തന്നെ ആരോഗ്യദായകമാണ് ഈന്തപ്പഴം. അതിനാൽത്തന്നെ അലസമായിരിക്കുന്നവരെ ഊർജസ്വലരാക്കാനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്.

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക.

Monday, 6 April 2020

കുട്ടികൾക്ക് എങ്ങനെ സുരക്ഷയുടെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുക്ക)0 ?


കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ തുടരെയുണ്ടാകുന്നു എന്നത് അച്ഛനമ്മമാരാരുടെ മനസ്സിൽ ആധി പടർത്തുകയാണ്. അത്രയേറെ ശ്രദ്ധിച്ചിട്ടും കാവലായി കൂടെ ഉണ്ടായിട്ടും കുട്ടികൾ അപകടപ്പെട്ടേക്കുമോ എന്ന ഭീതി അച്ഛനമ്മമാരിൽ നിന്നും മായുന്നില്ല. ഈ അവസ്ഥയിൽ സുരക്ഷാ സ്വയം ഉറപ്പാക്കുന്ന രീതിയിൽ പെരുമാറുന്നതിനായി കുട്ടികളെ പരിശീലിപ്പിക്കാം. മൂന്നു വയസ്സു പ്രായം മുതലേ ഇത്തരത്തിലുള്ള ചിട്ടയായ പരിശീലനം ആരംഭിക്കാം. 

1. സംസാരിച്ചു തുടങ്ങുന്ന കുഞ്ഞുങ്ങളെ അച്ഛനമ്മമാരുടെ പേര്, ഫോൺ നമ്പർ, വീടുള്ള സ്ഥലം എന്നിവ ഉറപ്പായും പഠിപ്പിക്കുക. 

2. കുഞ്ഞുങ്ങൾ വീട്ടിൽ തനിച്ചുള്ളപ്പോൾ വാതിൽ ഭദ്രമായി പൂട്ടുക, ഉത്തരവാദിത്വമുള്ളവർ അല്ലാതെ മറ്റാര് വന്നു വിളിച്ചാലും തുറക്കേണ്ടതില്ല എന്ന് ആവർത്തിച്ചു ബോധ്യപ്പെടുത്തുക. 

3. കുഞ്ഞുങ്ങൾ വീട്ടിൽ തനിച്ചാകുന്ന സാഹചര്യങ്ങളിൽ അക്കാര്യം അധികം ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അമ്മയെയോ അച്ഛനെയോ ഫോണിൽ വിളിക്കാൻ പരിശീലിപ്പിക്കുക. 

4. സഹോദരങ്ങളെ വീട്ടിൽ തനിച്ചാക്കി പോകുമ്പോൾ പരസ്പരം വഴക്കിടാനും കൂട്ടത്തിൽ ഒരാൾ ഇറങ്ങി പോകാനുമുള്ള സാഹചര്യം ഒഴിവാക്കുക. 

5. മാതാപിതാക്കളുടെ അനുവാദമില്ലാതെ ആരെയും വീട്ടിൽ പ്രവേശിപ്പിക്കരുത്. 

6. വീടിനു പുറത്ത് പോകേണ്ട സാഹചര്യത്തിൽ പോകുന്ന സ്ഥലം, കൂടെ ആരൊക്കെയുണ്ട്, തിരിച്ചെത്തേണ്ട സമയം എന്നിവ ഉറപ്പാക്കിയ ശേഷം മാത്രം കുട്ടികളെ വിടുക. 

7. മാതാപിതാക്കളുടെ അനുവാദമില്ലാതെ കാറിലോ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സഞ്ചരിക്കരുതെന്ന് പറയുക 

8. മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ മറ്റുള്ളവർ തരുന്ന ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ കഴിക്കരുതെന്നും പറഞ്ഞു കൊടുക്കുക. 

9. വിജനമായ ഇടവഴികളിലൂടെയോ പാർക്കിലൂടേയോ ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കുക. 

10. ബാഡ് ടച്ചിനെയും ഗുഡ് ടച്ചിനെയും പറ്റി കുഞ്ഞുങ്ങളെ ബോധവൽക്കരിക്കുക. അനാവശ്യമായ സ്പർശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് പരിശീലിപ്പിക്കുക 

11. മാതാപിതാക്കളെ സുഹൃത്തുക്കളായി കണ്ട് കാര്യങ്ങൾ തുറന്നു പറയുന്നതിനുള്ള സാഹചര്യം ഒരുക്കുക. 

12. എല്ലാത്തിലും ഉപരിയായി കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങളെപ്പറ്റിയും അതിനാലാണ് ഇത്തരം നിയന്ത്രണങ്ങൾ എന്നതിനെപ്പറ്റിയും കുട്ടികളോട് പറഞ്ഞു ബോധ്യപ്പെടുത്തുക.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ പുറത്തിറങ്ങി ?


താഴെയുള്ള ലിങ്കിൽ നിന്ന് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക.COVID19 നെതിരെ പോരാടുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അപ്ലിക്കേഷൻ ആണ് ആരോഗ്യ സേതു.  നിങ്ങളുടെ ഭാഷയിൽ ചാറ്റ് ചെയ്യാനുള്ള സംവിധാനം

കോവിഡ്19 നെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും, ഹോം ക്വാറന്റൈൻ എന്ത്? എന്തിന്? എങ്ങനെ? തുടങ്ങി... നിങ്ങളുടെ നാട്ടിൽ കോവിഡ് ബാധിച്ച ഒരാൾ ഉണ്ടെങ്കിൽ എത്ര അകലത്തിലാണ് നിങ്ങൾ ഉള്ളത് എന്നും, നിങ്ങൾ ചെയ്യേണ്ടത് എന്താണ് എന്നും നോട്ടിഫിക്കേഷൻ തരുന്ന ആപ്ലിക്കേഷൻ

നിങ്ങളിലേക്ക് അസുഖം വരാൻ എത്രത്തോളം സാധ്യത ഉണ്ട് എന്നും, നിങ്ങൾ എന്തൊക്കെ മുൻകരുതൽ എടുക്കണം തുടങ്ങി, ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുന്ന ഒരു പ്രത്യേക ആപ്ലിക്കേഷൻ

എല്ലാ സംസ്ഥാനങ്ങളിലും അതാത് ഭാഷകളിൽ ഇത് ഉപയോഗിക്കാം.
 നിങ്ങൾ ഡൌൺലോഡ് ചെയ്യുകയും വീട്ടിലുള്ളവരെ കൊണ്ട് ഡൌൺലോഡ് ചെയ്യിക്കുകയും ചെയ്യുക. 



 ശേഷം നിങ്ങളുടെ അടുത്ത കൂട്ടുകാർക്കും കുടുംബങ്ങൾക്കും മറ്റു പ്രാദേശിക ഗ്രൂപ്പുകളിലും  ഷെയർ ചെയ്യുക.

(മാക്സിമം ആളുകളെ കൊണ്ട് ഡൌൺലോഡ് ചെയ്യിക്കുക).

3.00Mb യിൽ താഴെ മാത്രം സ്റ്റോറേജുള്ള ഈ ആപ്ലിക്കേഷൻ വളരെ വിശ്വാസയോഗ്യമായതും നിങ്ങൾ നൽകുന്ന വിവരങ്ങൾ പുറത്തുപോകാതെ സൂക്ഷിക്കുകയും ചെയ്യും. 

iOS : 

Saturday, 4 April 2020

ജൻ ഔഷധിയിൽ മരുന്നുകൾ എത്തി.??


കേന്ദ്ര സർക്കാരിന്റെ മെഡിക്കൽ സ്റ്റോർ പദ്ധതിയായ പ്രധാനമന്ത്രി ഭാരതിയ ജൻ ഔഷധിയുടെ അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണ ഗവ.ആശുപത്രിക്ക് സമീപത്തും പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽ തറയിൽ ബസ്സ്റ്റാൻഡിനുടത്തും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ കൂടുതൽ മരുന്നുകൾ പ്രത്യേകവാഹനത്തിൽ എത്തിച്ചേർന്നു.
പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗ സംബസമായ അസുഖങ്ങൾ തുടങ്ങിയവക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നുകളാണ് എത്തിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447128447.

Thursday, 2 April 2020

പഴങ്കഞ്ഞി.....!!

ഒരു സംഭവം തന്നെ ,,,ഇതു വായിച്ചു നൊക്കു,,ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ്
പ്രവർത്തിച്ച് ചോറിലെ
പൊട്ടാസ്യം, അയേൺ
തുടങ്ങിയ ഘടകങ്ങളെ
ഇരട്ടിയായി
വർദ്ധിപ്പിക്കുന്നു. 100
ഗ്രാം ചോറിൽ
അടങ്ങിയിരിക്കുന്ന 3.4
മില്ലിഗ്രാം അയേൺ
73.91 മില്ലീഗ്രമായി
വർദ്ധിക്കുന്നു. എല്ലുകളുടെ
ബലം വർദ്ധിക്കാൻ ഇത്
ഏറെ സഹായിക്കുന്നു.
മറ്റ് ഭക്ഷണ
പദാർത്ഥങ്ങളിൽ നിന്നും
ലഭിക്കാൻ
സാധ്യതയില്ലാത്ത ബി6,
ബി12 വൈറ്റമിനുകൾ
പഴങ്കഞ്ഞിയിൽ
നിന്നും ധാരാളമായി
ലഭിക്കുന്നു.
ആരോഗ്യദായകമായ
ബാക്ടീരിയകൾ
ശരീരത്തിൽ
ഉല്പാദിപ്പിക്കാൻ
പഴങ്കഞ്ഞിക്ക് കഴിയും.
1. മറ്റു ഭക്ഷണ
സാധനങ്ങളെ
അപേക്ഷിച്ച്
പഴങ്കഞ്ഞിയിൽ ബി6,
ബി12 വൈറ്റമിനുകള്
ധാരാളം
അടങ്ങിയിട്ടുണ്ട്.
2.പഴങ്കഞ്ഞി
പ്രാതലായി
കഴിക്കുന്നത് എളുപ്പം
ദഹനത്തിനും ഇതുവഴി
വയറിന് കനം
തോന്നാതിരിക്കാനും സഹായിക്കും.
3.ചോറ് വെള്ളത്തിലിട്ടു
ഏറെ നേരം
വയ്ക്കുമ്പോള് ലാക്റ്റിക്
ആസിഡ്, അയേണ്‍,പൊട്ടാസ്യം,
തുടങ്ങിയ വിവിധ
ഘടകങ്ങളെ
ഇരട്ടിയാക്കി
വര്ദ്ധിപ്പിയ്ക്കും.
4.മലബന്ധം പോലുള്ള
പ്രശ്നങ്ങൾ
പരിഹരിക്കാൻ
പഴങ്കഞ്ഞി
അത്യുത്തമമാണ്.
5.ബ്ലഡ് പ്രഷര്, ഹൈപ്പര്
ടെന്ഷന്,എന്നീ
ഭയാനകമായ
അവസ്ഥകളിൽ നിന്നും
സംരക്ഷണം ഉറപ്പ്
നൽകുന്നതോടൊപ്പം
ദഹനശേഷി
വർദ്ധിപ്പിക്കാന
ും അൾസർ പോലുള്ള
മാരകമായ രോഗങ്ങളിൽ
നിന്നും ശരീരത്തെ
സംരക്ഷിക്കാനും
പഴങ്കഞ്ഞി നല്ലതാണ്.
6.അലര്ജിയും
ചര്‍മ്മത്തിനുണ്ടാകുന്ന
പ്രശ്നങ്ങളും തടയാന് ഇത്
ഏറെ ഗുണപ്രദമാണ്
7.ആരോഗ്യകരമായ
ബാക്ടീരിയ ശരീരത്തില്‍
ഉല്പാദിപ്പിക്ക
പ്പെടും.
8.ശരീരത്തിൻറെ
ക്ഷീണമകറ്റാൻ ഇത്
സഹായിക്കും.
9.പഴങ്കഞ്ഞി ദിവസവും
കുടിക്കുന്നത് ചർമ്മത്തിന്
തിളക്കമുണ്ടാകാനും ചെറുപ്പം
തോന്നിക്കാനും
സഹായിക്കും.
10.അണുബാധകൾ വരാതെ
തടയുവാന്‍ ഇത്
വളരെയേറെ നല്ലതാണ്.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ 
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...